- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിലെ പ്രവാസികളുടെ ക്ഷേമത്തിനായി ആക്ഷീണം പ്രയത്നിച്ച മുൻ അംബാസിഡർ ഡോ. ജോർജ് ജോസഫ് അന്തരിച്ചു; നയതന്ത്രജ്ഞനെ പ്രശസ്തനാക്കിയത് പ്രവാസികൾക്കായുള്ള സേവനങ്ങൾ; സംസ്‌കാരം ശനിയാഴ്ച നെടുംകുന്നത്
നെടുംകുന്നം: ഇന്ത്യയ്ക്കുവേണ്ടി നയതന്ത്ര മേഖലകളിൽ വിശിഷ്ട സേവനം അനുഷ്ഠിച്ച ഡോ. ജോർജ് ജോസഫ് നിര്യാതനായി. പ്രമുഖ ഐഎഫ്എസ് ഓഫീസറായിരുന്ന ജോർജ് ജോസഫ് ഖത്തർ, ബഹ്‌റൈൻ, തുർക്‌മെനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ അംബാസഡറായിരുന്നു. ഗൾഫിലെ പ്രവാസികൾക്കിടയിൽ ഏറെ പ്രശസ്തനും ആദരണീയനുമായിരുന്നു. സംസ്‌കാരം ശനിയാഴ്ച രണ്ടിന് നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ നടക്കും. പൂഞ്ഞാർ കിഴക്കേത്തോട്ടത്തിൽ കുടുംബാംഗമായ ജോർജ് ജോസഫ് റിയാദ്, ജിദ്ദ, ദുബായ്, വാൻകൂവർ എന്നിവടങ്ങളിൽ കോൺസുലേറ്റ് ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. ഗൾഫിലെ പ്രവാസികൾക്കായി നടത്തിയ സേവനങ്ങളാണ് ജോർജ് ജോസഫിനെ പ്രശസ്തനാക്കിയത്. 1976-ലെ ഐഎഫ്എസ് ബാച്ചുകാരനാണ്. 2010-ൽ സർവീസിൽ നിന്നു വിരമിച്ചു. ഭാര്യ റാണി നെടുംകുന്നം പുതിയാപറമ്പിൽ കുടുംബാംഗം. ഏക മകൾ രേണു (ദുബായ്). മൃതദേഹം ശനിയാഴ്ച രാവിലെ 11-ന് വസതിയിലെത്തിക്കും.
നെടുംകുന്നം: ഇന്ത്യയ്ക്കുവേണ്ടി നയതന്ത്ര മേഖലകളിൽ വിശിഷ്ട സേവനം അനുഷ്ഠിച്ച ഡോ. ജോർജ് ജോസഫ് നിര്യാതനായി. പ്രമുഖ ഐഎഫ്എസ് ഓഫീസറായിരുന്ന ജോർജ് ജോസഫ് ഖത്തർ, ബഹ്‌റൈൻ, തുർക്‌മെനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ അംബാസഡറായിരുന്നു. ഗൾഫിലെ പ്രവാസികൾക്കിടയിൽ ഏറെ പ്രശസ്തനും ആദരണീയനുമായിരുന്നു. സംസ്‌കാരം ശനിയാഴ്ച രണ്ടിന് നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിൽ നടക്കും.
പൂഞ്ഞാർ കിഴക്കേത്തോട്ടത്തിൽ കുടുംബാംഗമായ ജോർജ് ജോസഫ് റിയാദ്, ജിദ്ദ, ദുബായ്, വാൻകൂവർ എന്നിവടങ്ങളിൽ കോൺസുലേറ്റ് ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. ഗൾഫിലെ പ്രവാസികൾക്കായി നടത്തിയ സേവനങ്ങളാണ് ജോർജ് ജോസഫിനെ പ്രശസ്തനാക്കിയത്. 1976-ലെ ഐഎഫ്എസ് ബാച്ചുകാരനാണ്. 2010-ൽ സർവീസിൽ നിന്നു വിരമിച്ചു.
ഭാര്യ റാണി നെടുംകുന്നം പുതിയാപറമ്പിൽ കുടുംബാംഗം. ഏക മകൾ രേണു (ദുബായ്). മൃതദേഹം ശനിയാഴ്ച രാവിലെ 11-ന് വസതിയിലെത്തിക്കും.