- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോക്സ് പോലുള്ള പസിൽ കൊടുത്ത ശേഷം ഡോക്ടർ പല പ്രാവശ്യം ചുംബിച്ചു; സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു; ചാനൽ അവതാരകനെ രക്ഷിക്കാനുള്ള ഉന്നത ഇടപെടൽ ഇനി നടക്കില്ല; പോക്സോ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്; ഡോ ഗിരീഷിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; മനഃശാസ്ത്രജ്ഞനെതിരേ നടപടി ഉറപ്പായത് ഇങ്ങനെ
തിരുവനന്തപുരം: പതിമൂന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ സൈകോളജിസ്‌റ് ഡോ കെ ഗിരീഷിനെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതിയുടെ നിർദ്ദേശം. ഗിരീഷിനെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിനെ തുടർന്ന് പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. 2017 ഓഗസ്റ്റ് മാസം 14-ം തീയതി നടന്ന സംഭവത്തിന് ഇപ്പോഴാണ് വഴിത്തിരിവായത്. ജാമ്യാപേക്ഷ പരിഗണിച്ച കോടതിക്ക് പ്രതി സമാനമായ വേറെയും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലായി. അതോടെ ജാമ്യം നിഷേധിച്ചു അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. കുട്ടിയുടെ മൊഴി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രേഖപ്പെടുത്തിയിരുന്നു. കുട്ടിക്ക് എന്തോ മാനസിക അസുഖം ഉണ്ടെന്ന വ്യാപകമായ പ്രചാരണം സോഷ്യൽ മീഡിയ വഴി അഴിച്ചു വിട്ടിരുന്നു. അത് കളവാണെന്ന് പൊലീസ് കണ്ടെത്തി. കുട്ടിക്ക് ചില വിഷയങ്ങളിൽ മാർക്ക് കുറവായതിനാൽ സ്‌കൂളിലെ കൗൺസിലറുടെ നിർദ്ദേശപ്രകാരമാണ് ഡോക്ടറുടെ അടുത്തെത്തിച്ചത്. 164 പ്രകാരം മജിസ്ട്രേറ്റിന്റെ
തിരുവനന്തപുരം: പതിമൂന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ സൈകോളജിസ്‌റ് ഡോ കെ ഗിരീഷിനെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതിയുടെ നിർദ്ദേശം. ഗിരീഷിനെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിനെ തുടർന്ന് പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. 2017 ഓഗസ്റ്റ് മാസം 14-ം തീയതി നടന്ന സംഭവത്തിന് ഇപ്പോഴാണ് വഴിത്തിരിവായത്. ജാമ്യാപേക്ഷ പരിഗണിച്ച കോടതിക്ക് പ്രതി സമാനമായ വേറെയും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലായി. അതോടെ ജാമ്യം നിഷേധിച്ചു അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
കുട്ടിയുടെ മൊഴി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രേഖപ്പെടുത്തിയിരുന്നു. കുട്ടിക്ക് എന്തോ മാനസിക അസുഖം ഉണ്ടെന്ന വ്യാപകമായ പ്രചാരണം സോഷ്യൽ മീഡിയ വഴി അഴിച്ചു വിട്ടിരുന്നു. അത് കളവാണെന്ന് പൊലീസ് കണ്ടെത്തി. കുട്ടിക്ക് ചില വിഷയങ്ങളിൽ മാർക്ക് കുറവായതിനാൽ സ്‌കൂളിലെ കൗൺസിലറുടെ നിർദ്ദേശപ്രകാരമാണ് ഡോക്ടറുടെ അടുത്തെത്തിച്ചത്. 164 പ്രകാരം മജിസ്ട്രേറ്റിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഹൈക്കോടതിയിൽ നിന്നും ഉത്തരവിന്റെ പകർപ്പ് ലഭിച്ചാലുടൻ അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു.
തങ്ങളുടെ കുട്ടിക്ക് ഉണ്ടായതു പോലെയുള്ള സംഭവം ഇനി ഒരു കുട്ടിക്കും ഉണ്ടാകരുത് എന്ന മാതാപിതാക്കളുടെ ഉറച്ച തീരുമാനമാണ് വളരെയേറെ സമ്മർദ്ദമുള്ള ഈ കേസ് ഇത്രയും വിജയത്തിലെത്തിയത്. കേരളത്തിൽ ഇടപ്പള്ളി, തിരുവനന്തപുരം തുടങ്ങി പലയിടത്തും കൗൺസിലിങ് സെന്ററുകൾ ഉള്ള ഇദ്ദേഹത്തിനെതിരെ ധാരാളം പരാതികൾ ലഭിച്ചിരുന്നു എങ്കിലും പോക്സോ നിയമപ്രകാരമുള്ള ആദ്യ കേസാണിത്. ഡോ.കെ. ഗിരീഷിന്റെ അറസ്റ്റ് ഒഴിവാക്കാൻ സമ്മർദ്ദം ശക്തമായിരുന്നു.
പഠനവൈകല്യമുണ്ടെന്ന സംശയത്തിൽ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തിയ കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. സംഭവം നടന്ന് എട്ടുദിവസമായിട്ടും തുടർ നടപടിയുണ്ടായില്ലെന്നാരോപിച്ച് മാതാപിതാക്കൾ മുഖ്യമന്ത്രി, ഡിജിപി, കമ്മീഷണർ എന്നീവർക്ക് പരാതി നൽകിയിരുന്നു. പരാതി നൽകിയിട്ട് എട്ടുദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിഎടുത്തില്ല എന്ന് ആരോപിച്ച് കുട്ടിയുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. സംഭവം നടക്കുന്നത് ഓഗസ്റ്റ് 14നാണെന്ന് കുട്ടിയുടെ മാതാവ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ പൊലീസ് നടപടിയൊന്നും എടുത്തില്ല. ഇതിനിടെയാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ഡോക്ടർ അപേക്ഷ നൽകിയത്. ഇതോടെ അറസ്റ്റ് വൈകുകയും ചെയ്തു.
സർക്കാർ ജോലിക്ക് പുറമെ തിരുവനന്തപുരത്തും കൊച്ചിയിലുമായി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കിൽ വച്ചാണ് 13 വയസുള്ള കുട്ടിക്കെതിരെ പീഡന ശ്രമം നടന്നത്. പഠനവൈകല്യമുണ്ടെന്ന് സ്‌കൂളിലെ കൗൺസിലർ നിർദ്ദേശിച്ച പ്രകാരമാണ് ഡോക്ടർ ഗിരീഷിന്റെ സ്വകാര്യ ക്ലിനിക്കിൽ എത്തുന്നത്. ആദ്യം മാതാപിതാക്കളോട് സംസാരിച്ച ശേഷം കുട്ടിയെ തനിച്ച് അകത്തുവിളിച്ചു. തുടർന്ന് 20 മിനിറ്റുകൾക്ക് ശേഷം പുറത്തിറങ്ങിയ മകനിൽ അസ്വാഭാവികത കണ്ടതിനെ തുടർന്ന് ചോദിച്ചപ്പോഴാണ് കരഞ്ഞുകൊണ്ട് കുട്ടി ദുരനുഭവം പങ്കുവെച്ചത് ഇതറിഞ്ഞയുടൻ ചൈൽഡ് ലൈൻ ഹെൽപ്പ്‌ലൈനിൽ ബന്ധപ്പെടുകയും വിവരം അറിയിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ചൈൽഡ്‌ലൈൻ തമ്പാനൂർ പൊലീസിന് പരാതി കൈമാറി.
ബോക്സ് പോലുള്ള പസിൽ കൊടുത്ത ശേഷം ഡോക്ടർ പല പ്രാവശ്യം ചുംബിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുകൊണ്ടിരിക്കുകയും ചെയ്തെന്ന് മകൻ പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് സർക്കാർ കർശനമായി നിരോധിച്ചെങ്കിലും വെബ്സൈറ്റ് വഴി പരസ്യപ്പെടുത്തിയാണ് ഡോക്ടറുടെ പ്രവർത്തനം. തിരുവനന്തപുരത്ത് രണ്ടും കൊച്ചിയിൽ ഒന്നും ക്ലിനിക്കുകൾ ഉള്ളതായി സൈറ്റിൽ പറയുന്നു. തിരുവനന്തപുരത്ത് ബോർഡ് പോലും വയ്ക്കാത്ത കെട്ടിടത്തിന്റെ ഭൂഗർഭ നിലയിലാണ് പരാതിയിൽ പറയുന്ന ക്ലിനിക്കുള്ളത്. ദേശീയ ആരോഗ്യമിഷന്റെ മാനസികാരോഗ്യ പരിപാടിയുടെ മുൻ സംസ്ഥാന കോഡിനേറ്റർ കൂടിയാണ് ചാനൽ പരിപാടികളിൽ പരിചിതനായ ഡോ. കെ.ഗിരീഷ്. സംഭവം നടന്നത് ഫോർട്ട് പൊലീസ് പരിധിയിലായതിനാൽ 16ന് കേസ് അവിടേയ്ക്ക് മാറ്റുകയും ചെയ്തു. ഫോർട്ട് സ്റ്റേഷനിൽ കുട്ടിയുടെ പിതാവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയെങ്കിലും മകന്റെ മൊഴിയെടുത്തില്ല. പിന്നീട് മൊഴി എടുക്കേണ്ടിയും വന്നു.
ഡോ.കെ.ഗിരീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൈക്യാട്രി വിഭാഗത്തിൽ, ക്ലിനിക്കൽ സൈക്കോളജി ഫാക്കൽറ്റി അംഗമാണ്.നേരത്തെ ദേശീയാരോഗ്യ മിഷൻ മാനസികാരോഗ്യ പരിപാടിയുടെ സംസ്ഥാന കോഡിനേറ്ററായിരുന്നു.സൈക്കോ തെറാപ്പി ടെക്‌നിക്കുകളായ കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി, ബയോഫീഡ് ബാക്ക്, കുട്ടികൾക്കും, മുതിർന്നവർക്കുമുള്ള ഹിപ്‌നോസിസ്, കൗൺസലിങ് എന്നിവയിൽ വിദഗ്ധനാണ് ഡോ.കെ.ഗിരീഷ്. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമമാണ് പോക്സോ. നിയമം പ്രാബല്യത്തിലായത് 2012 ലാണ് 18 വയസിൽ താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണങ്ങൾ തടയുകയാണ് ഇതിന്റെ പ്രധാനലക്ഷ്യം.
ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന പഴയ നിയമത്തിൽ നിന്ന് വ്യത്യസ്തമായി, ലൈംഗിക ബന്ധം മാത്രമല്ല, കുട്ടികളെ അപമാനിക്കുന്ന എല്ലാ പ്രവൃത്തികളെയും ലൈംഗിക കുറ്റമായി കാണുന്നുവെന്നതാണ് പോക്സോയുടെ പ്രത്യേകത.