- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പ്; നിയമനം സ്ഥാനമൊഴിഞ്ഞ ഡോ.ഫ്രാൻസിസ് കല്ലറയ്ക്കലിനു പകരമായി
കൊച്ചി: ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പ്. സ്ഥാനമൊഴിഞ്ഞ ഡോ.ഫ്രാൻസിസ് കല്ലറയ്ക്കലിനു പകരമായാണു കളത്തിപ്പറമ്പിലിന്റെ നിയമനം. 75 വയസ് തികഞ്ഞതിനെത്തുടർന്നാണ് ആർച്ച് ബിഷപ് ഫ്രാൻസിസ് കല്ലറയ്ക്കൽ സ്ഥാനമൊഴിഞ്ഞത്. തുടർന്നു മാർപാപ്പയുടെ നിയമന ഉത്തരവു വരാപ്പുഴ അതിരൂപത മന്ദിരത്തിലും വത്തിക്കാനിലും പ്രസിദ്ധപ്പെടുത്തുകയായിരുന്നു. വത്തിക്കാനിലെ പ്രവാസി മന്ത്രാലയ സെക്രട്ടറിയായി 2011 മുതൽ പ്രവർത്തിച്ച് വരികയായിരുന്നു ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. ഒമ്പത് വർഷം കോഴിക്കോട് ബിഷപ്പായിരുന്നു. എറണാകുളത്തെ വടുതലയിൽ 1952 ഒക്ടോബർ ആറിനാണു ഫ്രാൻസിസ് കളത്തിപ്പറമ്പിൽ ജനിച്ചത്. 1978 മാർച്ച് 18നാണ് തിരുപ്പട്ടം സ്വീകരിച്ചത്. റോമിലെ സർവകലാശാലയിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 1989-ൽ വരാപ്പുഴ അതിരൂപതയുടെ ചാൻസലറായി. 1996-ൽ വരാപ്പുഴ അതിരൂപതയുടെ വികാരി ജനറലായും സേവനമനുഷ്ഠിച്ചു. 2001 ജനുവരി 31ന് ഫിലേറ്റ് ഓഫ് ഓണർ പദവി നൽകി മാർപ്പാപ്പ ആദരിച്ചു. 2002-ലാണ് കോഴിക്കോട് മെത്രാനായത്.
കൊച്ചി: ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പ്. സ്ഥാനമൊഴിഞ്ഞ ഡോ.ഫ്രാൻസിസ് കല്ലറയ്ക്കലിനു പകരമായാണു കളത്തിപ്പറമ്പിലിന്റെ നിയമനം.
75 വയസ് തികഞ്ഞതിനെത്തുടർന്നാണ് ആർച്ച് ബിഷപ് ഫ്രാൻസിസ് കല്ലറയ്ക്കൽ സ്ഥാനമൊഴിഞ്ഞത്. തുടർന്നു മാർപാപ്പയുടെ നിയമന ഉത്തരവു വരാപ്പുഴ അതിരൂപത മന്ദിരത്തിലും വത്തിക്കാനിലും പ്രസിദ്ധപ്പെടുത്തുകയായിരുന്നു.
വത്തിക്കാനിലെ പ്രവാസി മന്ത്രാലയ സെക്രട്ടറിയായി 2011 മുതൽ പ്രവർത്തിച്ച് വരികയായിരുന്നു ഡോ.ജോസഫ് കളത്തിപ്പറമ്പിൽ. ഒമ്പത് വർഷം കോഴിക്കോട് ബിഷപ്പായിരുന്നു.
എറണാകുളത്തെ വടുതലയിൽ 1952 ഒക്ടോബർ ആറിനാണു ഫ്രാൻസിസ് കളത്തിപ്പറമ്പിൽ ജനിച്ചത്. 1978 മാർച്ച് 18നാണ് തിരുപ്പട്ടം സ്വീകരിച്ചത്. റോമിലെ സർവകലാശാലയിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 1989-ൽ വരാപ്പുഴ അതിരൂപതയുടെ ചാൻസലറായി. 1996-ൽ വരാപ്പുഴ അതിരൂപതയുടെ വികാരി ജനറലായും സേവനമനുഷ്ഠിച്ചു. 2001 ജനുവരി 31ന് ഫിലേറ്റ് ഓഫ് ഓണർ പദവി നൽകി മാർപ്പാപ്പ ആദരിച്ചു. 2002-ലാണ് കോഴിക്കോട് മെത്രാനായത്.