- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളനികളിലെ ശോച്യാവസ്ഥ കണ്ടും വികസനം ഉറപ്പു നൽകിയും ഡോ. കെ.എസ്. രാധാകൃഷ്ണൻ
തൃപ്പൂണിത്തുറ: മണ്ഡലത്തിലെ വിവിധ കോളനികളിലെ ശോച്യാവസ്ഥ കണ്ടും വികസനം ഉറപ്പ് നൽകിയും എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്റെ പ്രചാരണം പുരോഗമിക്കുന്നു.തെക്കുംഭാഗം മേഖലയിലെ വിവിധ കോളനികൾ കേന്ദ്രികരിച്ചായിരുന്നു ചൊവ്വാഴ്ച രാവിലത്തെ ഡോ. കെ.എസ്.രാധാകൃഷ്ണന്റെ പ്രചാരണം. വെള്ളാങ്കിൽ തോപ്പിൽ, ചെട്ടിപ്പറമ്പ്, അനാട്ട്പറമ്പ്, പുത്തൻതോട്, പാണ്ടിപ്പറമ്പ് തുടങ്ങിയ കോളനികളിൽ അദ്ദേഹം സന്ദർശനം നടത്തി. വീതി കുറഞ്ഞ വഴികളും ആളുകൾ തിങ്ങി പാർക്കുന്നതുമായ കോളനികളുടെ ശോച്യാവസ്ഥ ഡോ. കെ.എസ്.രാധാകൃഷ്ണൻ നേരിൽ കണ്ടു. കോളനികളെ മികച്ച നിലവാരത്തിലാക്കാനുള്ള നടപടികൾ ചെയ്യാമെന്ന് ഡോ. കെ.എസ്.രാധാകൃഷ്ണൻ ഉറപ്പു നൽകി.
കുണ്ടന്നൂർ ദൈവപുരക്കൽ ക്ഷേത്രത്തിനടുത്ത് നടന്ന സ്വീകരണ യോഗത്തിൽ പങ്കെടുത്തു. ഇവിടെയുള്ള പാർട്ടി പ്രവർത്തകരോട് അദ്ദേഹം വോട്ട് അഭ്യർത്ഥിച്ചു. കുണ്ടന്നൂരിൽ എത്തിയ ഡോ. കെ.എസ്. രാധാകൃഷ്ണൻ പണ്ഡിറ്റ് കറുപ്പൻ പ്രതിമക്ക് മുന്നിൽ പുഷ്പാർ്ച്ചന നടത്തി.
തുടർന്ന് നെട്ടൂർ മേഖലയിലേക്ക് പ്രചാരണം എത്തി. നോർത്ത് നെട്ടൂർ, തിരുനെട്ടൂർ ,നെട്ടൂർ അറക്കൽ ,അമ്പലക്കടവ് തേവര ഫെറി എന്നിവിടങ്ങളിൽ എത്തിയ ഡോ. കെ.എസ്.രാധാകൃഷ്ണന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. നിരവധിയാളുകളാണ് സ്ഥാനാർത്ഥിയെ വരവേൽക്കാൻ വഴിയോരത്ത് കാത്തു നിന്നത്. ഇവരെ അഭിവാദ്യം ചെയ്താണ് ഡോ. കെ.എസ്.രാധാകൃഷ്ണൻ കടന്നു പോയത്. താമര പൂക്കളും ഹാരവും നൽകിയാണ് സ്ഥാനാർത്ഥിയെ പ്രവർത്തകർ സ്വീകരിച്ചത്. പ്രചാരണം നെട്ടൂർ എസ്.എ. ജംഗ്ഷനിൽ സമാപിച്ചു.
അമിത് ഷാ ഇന്ന് തൃപ്പൂണിത്തുറയിൽ
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നിയോജകമണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. കെ.എസ്.രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന്(24-03-2021) തൃപ്പൂണിത്തുറയിൽ റോഡ് ഷോ നടത്തും. രാവിലെ ഒൻപതിന് തൃപ്പൂണിത്തുറ കിഴക്കേകോട്ട ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന റോഡ് ഷോ പൂർണ്ണത്രയീശ ക്ഷേത്രത്തിന് സമീപം സമാപിക്കും.