ഡാളസ്: ഇന്ത്യൻ കൽച്ചറൽ ആൻഡ് എജുക്കേഷൻ സെന്ററും കേരള അസോസിയേഷൻ ഓഫ് ഡാളസും സംയുക്തമായ് ഡോക്ടർ എം വി പിള്ളക്കുഅനുമോദനവും, പ്രശസ്ത മലയാള സിനിമ താരമായ ഇന്ദ്രജിത്തിന് സ്വീകരണവും നൽകുന്നു. നവംബർ 4 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് Garland , Broadway ലുള്ള ICEC ഹാളിൽ വച്ചാണ് ഈ മഹനീയ പരിപാടി ഒരിക്കിരിക്കുന്നത്.

ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഫോർ കാൻസർ ട്രീറ്റ്‌മെന്റ് ആൻഡ് റിസേർച്ചിന്റെ തലവനായിട്ടാണ് അമേരിക്കൻ മലയാളികളുടെ അഭിമാനവും,കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ അഭ്യുദയകാംഷിയും ,സർവോപരി മലയാള ഭാഷ പണ്ഡിതനുമായ ഡോക്ടർ എം വി പിള്ള നിയമിതനായിരിക്കുന്നത്. ആഗോള മലയാളി സമൂഹത്തിന്റെ മദ്ധ്യത്തിലും, ആധുനിക ചികിത്സ പരിപാലന രംഗത്തും ഡോക്ടർ എം വി പിള്ള യുടെ നിസ്തുർഹമായ സേവനം വളരെ പ്രശംസനീയമാണ് .

മലയാള സിനിമ പുതുമുഖ നായകന്മാരിൽ അലകും പിടിയും അളന്നു കുറിച്ച് അഭിനയിക്കുന്ന ഒരു ചലച്ചിത്ര താരമാണ് ഇന്ദ്രജിത് സുകുമാരൻ. അദ്ദേഹത്തിന്റെ സ്വതഃസിദ്ധമായ ശൈലിലുള്ള അഭിനയം മലയാള സിനിമ ലോകത്തിനു പ്രതീക്ഷയുമാണ്. ഈ രണ്ടു പ്രതിഭകളെ അംഗീകരിക്കുന്ന സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു കൊള്ളുന്നതായ് ഇന്ത്യൻ കൽചറൽ ആൻഡ് എജുക്കേഷൻ സെന്റർ ആൻഡ് കേരള അസോസിയേഷൻ ഓഫ് ഡാളസ് ഭാരവാഹികൾ അറിയിക്കുകയുണ്ടായി .