- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചു; വിട പറഞ്ഞത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവിയായി വിരമിച്ച പ്രമുഖ ഡോക്ടർ
തിരുവനന്തപുരം: നടൻ ജഗദീഷിന്റെ ഭാര്യ ഡോക്ടർ പി രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫോറൻസിക് പ്രൊഫസറായിരുന്നു. അസുഖ ബാധിതയായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ഡോ.രമ്യ, ഡോ. സൗമ്യ എന്നിവർ മക്കളാണ്. മരുമക്കൾ- ഡോ.നരേന്ദ്രൻ ഐപിഎസ്, ഡോ.പ്രവീൺ പണിക്കർ. വൈകുന്നേരം നാല് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ വച്ച് സംസ്‌ക്കാരം നടക്കും. കേരളത്തിലെ പല പ്രധാന കേസുകളിലും രമ കണ്ടെത്തിയ ഫോറൻസിക് തെളിവുകൾ നിർണായമായിരുന്നു.
കഴിഞ്ഞ ആറ് വർഷക്കാലമായി പാർക്കിൻസൺസ് രോഗബാധിതയായിരുന്നു ഡോ. രമ. ഒന്നര വർഷത്തോളമായി കിടപ്പിലായിരുന്നു. സിനിമാ താരത്തിന്റെ ഭാര്യയെന്ന പകിട്ടിൽ തിളങ്ങി നിൽക്കാനോ ചർച്ചകളിൽ ഇടം നേടാനോ ആഗ്രഹിച്ചിരുന്ന വ്യക്തിയല്ലായിരുന്നു രമ. ഒരു ഡോക്ടർ എന്ന നിലയ്ക്കുള്ള കടമയ്ക്ക് തന്നെയാണ് ജീവിതത്തിൽ കൂടുതൽ പ്രാധാന്യം വേണ്ടതെന്ന ചിന്തയുണ്ടായിരുന്ന രമ തന്റെ മക്കളേയും ആ വഴിയെ കൈപിടിച്ച് എത്തിച്ചു.
മക്കളായ രമ്യയും സൗമ്യയും പഠിച്ച് ഡോക്ടർമാർ ആയതിന്റെ മുഴുവൻ ക്രെഡിറ്റും രമയ്ക്ക് തന്നെയാണ് ജഗദീഷ് നൽകിയിരുന്നത്. പൊതുവേദിയിൽ വരാൻ തീരെ താത്പര്യമില്ലാതിരുന്നയാളായിരുന്നു ഡോക്ടറെന്ന് ജഗദീഷ് അടുത്തിടെ പറഞ്ഞിരുന്നു.