- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിറ്റി അക്കാദമി ദ്വിദിന അന്താരാഷ്ട്ര കോൺക്ലേവിന് തുടക്കമായി
ഐസിറ്റി അക്കാദമി ഓഫ് കേരളയുടെ ദ്വദിന അന്താരാഷ്ട്ര കോൺക്ലേവ് ഐസിഎസ്ഇറ്റി 2021ന് തുടക്കമായി. ഓൺലൈൻ മുഖാന്തരം നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പത്മ പുരസ്‌കാര ജേതാവും സിഎസ്ഐആറിന്റെ മുൻ ഡയറക്ടർ ജനറൽ ഡോ. ആർ എ മഷേൽക്കർ നിർവഹിച്ചു. 'തികച്ചും അനിശ്ചിതത്വവും സങ്കീർണ്ണവും അവ്യക്തവുമായ ഒരു കാലഘട്ടത്തെയാണ് നാം അതിജീവിച്ചതെന്ന് അദ്ദേഹം കോവിഡ് സാഹചര്യത്തെ ആസ്പദമാക്കി ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി. ഭാവിയെ നിർണയിക്കുന്നതിൽ കൃത്യമായ വിദ്യഭ്യാസത്തിന്റെ പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ഡോ. എപിജെ അബ്ദുൽ കലാം ടെക്ക്‌നോളജിക്കൽ യുണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. രാജശ്രീ എം എസ്, ട്രെയിൽഹെഡ് അക്കാദമി വൈസ് പ്രസിഡന്റ് വില്ല്യം സിം, ഇവൈ ഇന്ത്യൻ ഓപ്പറേഷൻസ് തലവൻ റിച്ചാർഡ് ആന്റണി, നാസ്‌കോമിന്റെ പ്രാദേശിക തലവൻ സുജിത്ത് ഉണ്ണി തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങിന്റെ മുഖ്യാതിഥിയും ഉദ്ഘാടകനും കൂടിയായ ഡോ. ആർ എ മഷേൽക്കർ, കോവിഡാനന്തര കാലഘട്ടത്തിൽ ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പ്രാധാന്യത്തെ കുറിച്ചു സംസാരിച്ചു. അദ്ദേഹം രചിച്ച 'ലീപ് ഫ്രോഗ് ടു പോൾ വാ്ൾട്ടിങ്ങ്' എന്ന പു്സ്തകത്തിൽ നിന്നും കർമ്മങ്ങൾക്കു പിന്നിൽ വേണ്ട പരീക്ഷണാത്മക പ്രചോദനത്തിന്റെ ആവശ്യകതയെ അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം ജീവിതത്തിൽ സ്വപ്നങ്ങളും കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട്, പുതിയ ജനാലകളും വാതായനങ്ങളും കണ്ടെത്തി അതിരില്ലാത്ത ഉയരങ്ങൾ മനുഷ്യ്ന് കീഴടക്കാമെന്ന അദ്ദേഹത്തിന്റെ വിജയമന്ത്രവും സദസ്സിൽ പങ്കുവെച്ചു. വിശിഷ്ടാതിഥികളായെത്തിയ വില്ല്യം സിം, ഡോ. രാജശ്രീ എം എസ് തുടങ്ങിയവരും സദസ്സിനെ അഭിസംഭോധന ചെയ്തു സംസാരിച്ചു. നവസാധാരണത്തിൽ അത്യന്താപേക്ഷിതമായി മാറിയിരിക്കുന്ന സാങ്കേതിക നൈപുണ്യത്തെ കുറിച്ചാണ് ഇരുവരും അവരുടെ കാഴ്ചപാടുകൾ പങ്കുവെച്ചത്.
ചടങ്ങിന്റെ അധ്യക്ഷത വഹിച്ച ഐസിറ്റി അക്കാദമി ചെയർമാൻ ഡോ. ടോണി തോമസ്സ്, നവസാധാരണത്തിലെ ഗിഗ് സമ്പത് വ്യവ്സ്ഥയെ കുറിച്ചും സാങ്കേതികവിദ്യയെകുറിച്ചും സംസാരിച്ചു. ഐസിറ്റി അക്കാദമി സിഇഒ, സന്തോഷ് കുറുപ്പ് ചടങ്ങിൽ സ്വാഗതം അർപ്പിച്ചപ്പോൾ, അക്കാദമിയുടെ കോൺഫറൻസ് ചെയർ ഡോ. മനോജ് എ എസ് കൃതജ്ഞത രേഖപ്പെടുത്തി. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന അന്താരാഷ്ട്ര കോൺക്ലേവ് കോവിഡാനന്തര കാലഘട്ടത്തിലെ നവ സാധാരണത്തെ അഭിമുഖീകരിച്ച് മുന്നോട്ട് നീങ്ങുന്നതെങ്ങിനെയെന്ന വിഷയത്തെ ആസ്പദമാക്കി, വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അദ്ധ്യാപകർക്കും ഒരുപോലെ ഫലപ്രദമാവുന്ന തരത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. വ്യാവസായിക, ഐടി, എൻജിനിയറിങ്ങ് ആൻഡ് മാനേജ്മെന്റ് രംഗത്തെ വിദഗ്ദ്ധർ നേതൃത്വം കൊടുക്കുന്ന വിവിധ ചർച്ചകളും മറ്റും അണിനിരത്തി കൊണ്ടുള്ള കോൺക്ലേവ് രണ്ടാം ദിവസവും തുടരും.