കുവൈത്ത്: പ്രമുഖ വിദ്യാഭ്യാസ കൗൺസിലറും ഡി.വി.എച്ച്.എസ്.ഇ സംസ്ഥാന പ്രൊജക്റ്റ് ഓഫീസറുമായ ഡോ. രജിത്ത് കുമാർ മാർച്ച് 2 ന് ആദ്യമായി കുവൈത്തിലെത്തുന്നു. സേവന ശ്രേഷ്ഠ, സാമൂഹ്യ ശാസ്ത്ര പ്രതിഭ, രാഷ്ട്ര സേവക പ്രതിഭ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ രജിത്ത് കുമാർ നേടിയിട്ടുണ്ട്. ബി.എഡ്, ബി.എൽ.ഐ.എസി, എം.എസി, എം.ഫിൽ, വേതാന്തം എന്നീ ബിരുദങ്ങളുടെ ഉടമയായ അദ്ദേഹം ഇന്ത്യൻ സയൻസ് കോൺഗ്രസ് കൺവീനറും ഡോ. രജ്ജിത്ത് ചാരിറ്റബിൾ സൊസൈറ്റി ചെയർമാനുമാണ്. ഭഗവത്ഗീത സന്ദേശം, ബൈബിൾ സന്ദേശം, ഖുർആൻ സന്ദേശം, സ്‌കൂൾ പാഠ പുസ്തങ്ങൾ എന്നിങ്ങനെ നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ലണ്ടൻ, സ്വിറ്റ്‌സർലാന്റ്, ആസ്‌ട്രേലിയ, നെതർലാന്റ്, വത്തിക്കാൻ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി, യു.എ.ഇ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കോളേജ് മത സ്ഥാനങ്ങൾ തുടങ്ങിയ ആയിരക്കണക്കിന് വേദികളിലായി സൗജന്യമായി പത്ത് ലക്ഷത്തിലധികം ആളുകൾക്ക് കൗൺസലിങ് നടത്തിയിട്ടുണ്ട്.

കുവൈത്തിലെ എല്ലാ മലയാളി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഫോക്കസ് ഇന്റർ നാഷണൽ കുവൈത്ത് മാർച്ച് 4 ന് അബ്ബാസിയയിലെ കമ്മ്യൂണിറ്റി ഹാളിൽ കാലത്ത് 8 മണിക്ക് സംഘടിപ്പിക്കുന്ന ലൈഫ് ഹാക്ക് ഇൻട്രാക്റ്റീവ് കൗൺസിലിങ് സെഷനിൽ ഡോ. രജിത്ത് കുമാർ പങ്കെടുക്കും. പത്തു വയസിനു മുകളിലുള്ളവർക്ക് പരിപാടിയിൽ പങ്കെടുക്കാം. പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ബഹുജന സംഗമത്തിൽ വളരുന്ന ലോകവും നിരസിക്കപ്പെടുന്ന മൂല്യങ്ങളും എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. കൂടാതെ കുവൈത്തിലെ വിവിധ സംഘടന പരിപാടികളിൽ ഡോ. രജ്ജിത്ത് കുമാർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. 69007007, 99139489, 97228093