- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സര പരീക്ഷകനും ക്വിസ് മാസ്റ്ററുമായി കാമ്പസുകളിൽ തരംഗമായി; ഡോക്ടറായിരിക്കവേ സിവിൽ സർവ്വീസിൽ കയറി; പൊതു പ്രവർത്തനം തലയ്ക്ക് പിടിച്ചപ്പോൾ ഉദ്യോഗം രാജിവച്ചു; കേരളത്തിലെ ലോക്സഭാ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ രാഹുൽ ഗാന്ധി നിയമിച്ച ഡോക്ടർ സരിന്റെ കഥ
തിരുവനന്തപുരം: സിവിൽ സർവീസിൽനിന്ന് രാജിവെച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയ ഡോ. സരിൻ ഇനി കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കും. ഗ്രൂപ്പുകൾ അതീതമായി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റിലും സ്ഥാനാർത്ഥികളെ നിർത്താനാണ് രാഹുൽ ഗാന്ധിയുടെ ആഗ്രഹം. ഇതിന് വേണ്ടിയാണ് കോൺഗ്രസ് ഗവേഷണവിഭാഗം സംസ്ഥാന കോ-ഓർഡിനേറ്ററായി ഡോ സരിനെ രാഹുൽ നിയമിക്കുന്നത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ സാഹചര്യങ്ങൾ വിശകലനം ചെയ്യുന്നതിനും വിശദാംശങ്ങൾ ശേഖരിച്ച് എ.ഐ.സി.സി.ക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതുമാണ് ഗവേഷണവിഭാഗത്തിന്റെ ചുമതല. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. അതുകൊണ്ട് തന്നെ സരിന് കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രസക്തി ഏറെയാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കേരളം അതിനിർണ്ണായകമാണ്. ഇവിടെ പരമാവധി സീറ്റുകളിൽ ജയിക്കേണ്ടതുണ്ട്. അങ്ങനെ മാത്രമേ കോൺഗ്രസിന് ദേശീയ തലത്തിൽ ശ്രദ്ധേയ സാന്നിധ്യമായി മാറാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ പുതിയ നീക്കം. കോഴിക്കോട് ഗവ. മെഡിക്കൽ കോേ
തിരുവനന്തപുരം: സിവിൽ സർവീസിൽനിന്ന് രാജിവെച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയ ഡോ. സരിൻ ഇനി കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കും. ഗ്രൂപ്പുകൾ അതീതമായി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റിലും സ്ഥാനാർത്ഥികളെ നിർത്താനാണ് രാഹുൽ ഗാന്ധിയുടെ ആഗ്രഹം. ഇതിന് വേണ്ടിയാണ് കോൺഗ്രസ് ഗവേഷണവിഭാഗം സംസ്ഥാന കോ-ഓർഡിനേറ്ററായി ഡോ സരിനെ രാഹുൽ നിയമിക്കുന്നത്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ സാഹചര്യങ്ങൾ വിശകലനം ചെയ്യുന്നതിനും വിശദാംശങ്ങൾ ശേഖരിച്ച് എ.ഐ.സി.സി.ക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതുമാണ് ഗവേഷണവിഭാഗത്തിന്റെ ചുമതല. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. അതുകൊണ്ട് തന്നെ സരിന് കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രസക്തി ഏറെയാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കേരളം അതിനിർണ്ണായകമാണ്. ഇവിടെ പരമാവധി സീറ്റുകളിൽ ജയിക്കേണ്ടതുണ്ട്. അങ്ങനെ മാത്രമേ കോൺഗ്രസിന് ദേശീയ തലത്തിൽ ശ്രദ്ധേയ സാന്നിധ്യമായി മാറാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ പുതിയ നീക്കം.
കോഴിക്കോട് ഗവ. മെഡിക്കൽ കോേളജ് വിദ്യാർത്ഥിയൂണിയൻ മുൻ ചെയർമാനായ ഡോ. സരിൻ അറിയപ്പെടുന്ന മത്സരപരീക്ഷാ പരിശീലകനും ക്വിസ് മാസ്റ്ററുമാണ്. എം.ബി.ബി.എസിനുശേഷം 2008-ൽ സിവിൽ സർവീസ് പരീക്ഷയിൽ ആദ്യശ്രമത്തിൽത്തന്നെ ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസിൽ പ്രവേശിച്ചു. കേരളത്തിലും കർണാടകയിലും ഡെപ്യൂട്ടി അക്കൗണ്ട് ജനറലായിരുന്നു. നിരവധി ദേശീയ ക്വിസ് മത്സരങ്ങളിൽ ചാമ്പ്യനായ സരിൻ, യുവജനങ്ങൾക്കിടയിലും പൊതുവിദ്യാഭ്യാസ ആരോഗ്യമേഖലകളിലും ഇടപെട്ട് പ്രവർത്തിക്കാനുമായി സിവിൽ സർവീസിൽനിന്ന് രാജിവെക്കുകയായിരുന്നു.
പാലക്കാട് ആസ്ഥാനമായി സാന്ത്വനപരിചരണത്തിലും വിദ്യാർത്ഥികൾക്കായുള്ള നേതൃപരിശീലനം മത്സരപരീക്ഷാ പരിശീലനം എന്നിവയും നൽകി വരുന്നു. കോളേജുകൾ കേന്ദ്രീകരിച്ച് ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ച് സരിൻ തരംഗമായിരുന്നു. യുവാക്കളുടെ വ്യക്തിത്വ വികസനത്തിനും പദ്ധതികൾ ഒരുക്കി. ഇതിനിടെയിലും രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടു. കെപിസിസിയുടെ ഐടി ഉപദേശകനെന്ന നിലയിൽ നടത്തി ഇടപെടലും ശ്രദ്ധേയമായി. കേരളത്തിൽ സൈബർ സഖാക്കളെ നേരിടാൻ കെപിസിസിയെ സജ്ജമാക്കിയത് സരിനായിരുന്നു. ഈ ഇടപെടലിനിടെ രാഹുലും സരിനെ ശ്രദ്ധിച്ചു.
സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട് രാഹുലിന് കിട്ടിയ സ്വീകാര്യതയ്ക്ക് പിന്നിലും സരിന്റെ ഇടപെടലുണ്ടെന്നാണ് സൂചന. ഇതെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തിലെ കോൺഗ്രസിൽ സുപ്രധാന ചുമതല സരിന് നൽകുന്നത്. വിവര ശേഖരണത്തിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയസാധ്യതകൾ മനസ്സിലാക്കുകയാവും സരിനും സംഘവും ചെയ്യുക. പുതിയ ഉത്തരവാദിത്തത്തിൽ പൂർണ്ണ സംതൃപ്തനാണെന്ന് സരിൻ പറയുന്നു. കോൺഗ്രസും പ്രതീക്ഷയോടെയാണ് സരിന്റെ നിയമനത്തെ കാണുന്നത്.