- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. ഷാനവാസിന്റെ മരണത്തിലെ വിവാദങ്ങൾ അടങ്ങുന്നില്ല; പുനരന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം ഫേസ്‌ബുക്കിൽ പ്രചാരണത്തിൽ; സുഹൃത്തുക്കൾ ചമഞ്ഞെത്തുന്നവർ തെറിവിളിച്ചും രംഗത്ത്; പ്രതിസന്ധി ചാരിറ്റി ഇടപാടുകൾ സംബന്ധിച്ച തർക്കത്തിന്റെ പേരിൽ
തിരുവനന്തപുരം: പാവങ്ങളുടെയും ആദിവാസികളുടെയും സ്വന്തം ഡോക്ടർ എന്നറിയപ്പെടുന്ന നിലമ്പൂർ വടപുറം സ്വദേശി ഡോക്ടർ ഷാനവാസ് പി.സി യുടെ വിയോഗത്തിന് ഒരു വയസ് കഴിഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട് സന്ദർശിച്ച് തിരിച്ചുവരുന്ന വേളയിൽ ഭക്ഷണാവശിഷ്ഠം തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടി മരിച്ച ഡോ.ഷാനവാസിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ വിശദമായി തന്നെ അന്വേഷണം നടന്നിരുന്നു. പൊലീസ് റിപ്പോർട്ട് അനുസരിച്ച് അസ്വാഭാവികതകളൊന്നും കണ്ടെത്താനും സാധിച്ചിരുന്നില്ല. എന്നാൽ, ഇടക്കാലം കൊണ്ട് ഷാനവാസിനെ കൊലപ്പെടുത്തിയെന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമായിരുന്നത്. ഇപ്പോൾ വീണ്ടും ഡോക്ടർ ഷാനവാസിനെ ചൊല്ലി സൈബർ ലോകത്ത് തമ്മിലടി മൂർച്ഛിക്കുകയാണ്. ഷാനവാസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം ഷാനവാസിന്റെ ചിത്രം വച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം ആരംഭിച്ചതോടെയാണ് വീണ്ടും വിവാദം ഉയർന്നത്. ഈ തർക്കം മൂത്തതോടെ ഷാനവാസിന്റെ പേരിൽ പരസ്പ്പരം ഗ്വാ..ഗ്വാ.. വിളികളും ഫേസ്‌ബുക്കിൽ തെറിവിളിയും കൊഴുക്കു
തിരുവനന്തപുരം: പാവങ്ങളുടെയും ആദിവാസികളുടെയും സ്വന്തം ഡോക്ടർ എന്നറിയപ്പെടുന്ന നിലമ്പൂർ വടപുറം സ്വദേശി ഡോക്ടർ ഷാനവാസ് പി.സി യുടെ വിയോഗത്തിന് ഒരു വയസ് കഴിഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട് സന്ദർശിച്ച് തിരിച്ചുവരുന്ന വേളയിൽ ഭക്ഷണാവശിഷ്ഠം തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടി മരിച്ച ഡോ.ഷാനവാസിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ വിശദമായി തന്നെ അന്വേഷണം നടന്നിരുന്നു. പൊലീസ് റിപ്പോർട്ട് അനുസരിച്ച് അസ്വാഭാവികതകളൊന്നും കണ്ടെത്താനും സാധിച്ചിരുന്നില്ല. എന്നാൽ, ഇടക്കാലം കൊണ്ട് ഷാനവാസിനെ കൊലപ്പെടുത്തിയെന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമായിരുന്നത്. ഇപ്പോൾ വീണ്ടും ഡോക്ടർ ഷാനവാസിനെ ചൊല്ലി സൈബർ ലോകത്ത് തമ്മിലടി മൂർച്ഛിക്കുകയാണ്.
ഷാനവാസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം ഷാനവാസിന്റെ ചിത്രം വച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം ആരംഭിച്ചതോടെയാണ് വീണ്ടും വിവാദം ഉയർന്നത്. ഈ തർക്കം മൂത്തതോടെ ഷാനവാസിന്റെ പേരിൽ പരസ്പ്പരം ഗ്വാ..ഗ്വാ.. വിളികളും ഫേസ്‌ബുക്കിൽ തെറിവിളിയും കൊഴുക്കുകയാണ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണത്തിന് മറുപടി പറയാൻ വേണ്ടി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ചമഞ്ഞെത്തിയവരാണ് തെറിവിളികളുമായി രംഗത്തെത്തിയത്. ഇതോടെ മറുപടിയുമായി മറ്റൊരു വിഭാഗവും രംഗത്തെത്തിയതോടെ അദ്ദേഹത്തിന്റെ കുടുംബത്തെ പോലും ഇതിലേക്ക് വലിച്ചിഴച്ചു.
ഫേക്ക് അക്കൗണ്ടുകളിൽ എത്തുന്നവരാണ് തെറിവിളികളുമായി രംഗം കൊഴുപ്പിച്ചത്. അതേസമയം ഗൾഫ് കേന്ദ്രീകരിച്ച് ഷാനവാസിന്റെ പേരിൽ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളെ തുടർന്നുള്ള തർക്കങ്ങളാണ് പരസ്പ്പരം തെറിവിളികൾ കൊഴുക്കുന്ന മാറിയതെന്നാണ് സൂചന. ഷാനവാസ് ജീവിച്ചിരിക്കുമ്പോൾ തന്നെ സുഹൃത്തുക്കളുമായി ചേർന്ന് തുടങ്ങിയ ആത്മ സംഘടന രൂപീകരിച്ചിരുന്നു. ഇത് കൂടാതെ ഷാനവാസിന്റെ ഫേസ്‌ബുക്ക് സുഹൃത്തുക്കൾ ചേർന്ന് മറ്റൊരു കൂട്ടായ്മയും രൂപീകരിച്ചിരുന്നു.
ഷാനവാസിന്റെ മരണത്തിന് ശേഷമാണ് കൂട്ടായ്മ സംഘടന പിറന്നത്. ഈ രണ്ട് കൂട്ടായ്മയകളും തമ്മിൽ ഷാനവാസിന്റെ പേരിൽ തർക്കിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഒരാളുടെ പേരിൽ രണ്ട് സംഘടനകൾ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന തർക്കമാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയാ സംവാദങ്ങൾക്ക് അടിസ്ഥാന കാരണം.
സർക്കാർ ഡോക്ടറായി മലപ്പുറം, പാലക്കാട് ജില്ലകളുടെ വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ടിച്ച ഡോക്ടർ ഷാനവാസിനെ വേറിട്ടു നിർത്തിയത് ആദിവാസികൾക്കിടയിലെ ചാരിറ്റി പ്രവർത്തനങ്ങളായിരുന്നു. കിലോമീറ്ററുകൾ താണ്ടി ഉൾവനത്തിലെ ആദിവാസി ഊരുകളിലെത്തി ഭക്ഷണവും വസ്ത്രവും ഒപ്പം സൗജന്യ ചികിത്സയും നൽകി ഷാനവാസിന്റെ നിസ്വാർത്ഥമായുള്ള പ്രവർത്തനങ്ങൾ ഏവരെയും അതിശയിപ്പിച്ചതാണ്. ഷാനവാസിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ ആദ്യമായി സമൂഹമധ്യത്തിലെത്തിച്ചത് മറുനാടൻ മലയാളിയായിരുന്നു. പിന്നീട് ഷാനവാസിന്റെ പ്രവർത്തിനങ്ങളിൽ ആകൃഷ്ടരായ നിരവധി പേർ പിന്തുണ നൽകുകയുണ്ടായി.
പിന്നീട് സോഷ്യൽ മീഡിയ ഏറ്റവും അധികം ചർച്ചചെയ്യപ്പെട്ട മരണമായിരുന്നു ഷാനവാസ് പിസിയുടേത്. എന്നാൽ ഭക്ഷണാവശിഷ്ടം അന്നനാളത്തിൽ പ്രവേശിച്ച് സ്‌പോട്ട് ഡെത്ത് സംഭവിക്കുകയായിരുന്നെന്ന് മെഡിക്കൽ റിപ്പോർട്ടുകളെല്ലാം തന്നെ വ്യക്തമാക്കുകയുണ്ടായി. കേസ് അന്വേഷ ഉദ്യോഗസ്ഥരെല്ലാം ഇതുതന്നെ ആവർത്തിച്ചു. എന്നാൽ, മരണവേളയിൽ ഷാനവാസിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ സംശയിച്ച് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തി.
ഷാനവാസിന്റെ മരണത്തിനു തൊട്ടു പിന്നാലെ ഷാനവാസ് ജീവിതകാലത്ത് രൂപവൽകരിച്ച ആത്മട്രസ്റ്റ് അംഗങ്ങൾക്ക് ഏറെ എതിർപ്പുകൾ നേരിടേണ്ടി വന്നതും മരണത്തിലെ ദുരൂഹതകളുമായി ബന്ധപ്പെട്ടായിരുന്നു. എന്നാൽ ഷാനവാസിന്റെ പേരിലുള്ള തുടർ പ്രവർത്തനമായി ആത്മയെ അനേകമാളുകൾ കണ്ടു. ഇതിനിടെയാണ് മറ്റൊരു സംഘടനയെയും രൂപീകരിച്ചത്. ഈ സംഘടനകൾ തമ്മിലുള്ള ശീതയുദ്ധമാണ് ഇപ്പോൾ തെറിവിളികളുടെ രൂപത്തിലേക്ക് എത്തിയിരിക്കുന്നത്.
അതിനിടെ ആത്മയുടെ ട്രസ്റ്റി കൂടിയായ അനീഷ് എ.കെ.എസ്സനി പീഡന കേസിൽ അറസ്റ്റു ചെയ്തിരുന്നു. ഈ അറസ്റ്റും സോഷ്യൽ മീഡിയയിൽ പരസ്പ്പരം തമ്മിലടിക്കാനുള്ള മാർഗ്ഗങ്ങളായി. ഷാനവാസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നതും പോസ്റ്റിടുന്നതുമൊക്കെ ഇപ്പോഴത്തെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റമുട്ടലിന് വഴി തീർക്കുകയാണ്. ഷാനവാസിന്റെ പേരിൽ ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തങ്ങൾക്ക് മാത്രമാണ് അവകാശമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. മറുവിഭാഗം മറ്റൊരു അഭിപ്രായവും ചെയ്യുന്നു. എന്തായാലും പാവങ്ങളുടെ ഡോക്ടറായ ഷാനവാസിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പരസ്പ്പരം തമ്മിലടിക്കുന്നതിൽ അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നവർ കടുത്ത ദുഃഖത്തിലാണ്.