- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷീനാ ഷുക്കൂറിനായുള്ള ഒത്തുകളിയിൽ ഗവർണ്ണർക്ക് അതൃപ്തി; പിവിസിയുടെ പ്രബന്ധ പരിശോധനാ അന്വേഷണം ഉടൻ വിസിക്ക് പൂർത്തിയാക്കേണ്ടി വരും; പച്ചപ്പതാകയുടെ കരുത്തിൽ കാലിക്കറ്റ് വിസിയാകാനുള്ള നീക്കം പൊളിയും
കോട്ടയം: എംജി സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യനെ ഗവർണ്ണർ പി സദാശിവം വിളിച്ചു വരുത്തി വിശദീകരണം തേടിയതായി സൂചന. സർവ്വകലാശാലാ പ്രോ വൈസ് ചാൻസലർ ഷീനാ ഷുക്കൂറിനെതിരായ അന്വേഷണം നീളുന്നതിലെ അതൃപ്തിയാണ് ഗവർണ്ണർ പ്രകടിപ്പിക്കുന്നത്. അതിനിടെ പ്രോ വൈസ് ചാൻസലർക്കെതിരായ അന്വേഷണ റിപ്പോർട്ട് വൈകിയതിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷ
കോട്ടയം: എംജി സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യനെ ഗവർണ്ണർ പി സദാശിവം വിളിച്ചു വരുത്തി വിശദീകരണം തേടിയതായി സൂചന. സർവ്വകലാശാലാ പ്രോ വൈസ് ചാൻസലർ ഷീനാ ഷുക്കൂറിനെതിരായ അന്വേഷണം നീളുന്നതിലെ അതൃപ്തിയാണ് ഗവർണ്ണർ പ്രകടിപ്പിക്കുന്നത്. അതിനിടെ പ്രോ വൈസ് ചാൻസലർക്കെതിരായ അന്വേഷണ റിപ്പോർട്ട് വൈകിയതിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സർവ്വകലാശാലയിലെ അദ്ധ്യാപക സംഘടനകളും വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. വൈസ് ചാൻസലർക്കെതിരെ പ്രത്യക്ഷ സമരത്തിന് സംഘ പിരവാർ വിദ്യാർത്ഥി സംഘടനയായ എബിവിപി തയ്യാറെടുക്കുകയാണ്.
എം.ജി സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. ഷീനാ ഷുക്കൂറിന്റെ ഗവേഷണപ്രബന്ധത്തിന്റെ ആധികാരികത ഉറപ്പാക്കാൻ വൈസ് ചാൻസലർ മൂന്നു സർവകലാശാലകളിൽ നേരിട്ട് പോയി അന്വേഷണം നടത്തണമെന്ന് ഗവർണരുടെ ഉത്തരവ് അട്ടിമറിക്കാൻ ആസൂത്രിത നീക്കം സജീവമാണെന്ന് നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. മുസ്ലിം ലീഗ് നോമിനായി പ്രൊ വൈസ് ചാൻസലറായ ഷീനാ ഷുക്കൂറിനെ രക്ഷപ്പെടുത്താൻ അണിയറ നീക്കങ്ങൾ സജീവമാണ്. ഗവേഷണ പ്രബന്ധങ്ങളുടെ ആധികാരികത അന്വേഷിക്കാനുള്ള യാത്ര വൈകിപ്പിക്കാനാണ് നീക്കം. ഔദ്യോഗിക തിരക്കു പറഞ്ഞുള്ള ഈ നീക്കത്തിനെതിരെ പ്രതിഷേധവും ശക്തമാവുകായണ്. ഈ സാഹചര്യത്തിലാണ് വൈസ് ചാൻസലറെ നേരിട്ട് വിളിച്ച് ഗവർണ്ണർ കാര്യങ്ങൾ തിരിക്കിയതെന്നാണ് സൂചന.
എം.ജി സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. ഷീനാ ഷുക്കൂറിന്റെ ദുബായ് യാത്രയെയും അവിടെ കേരള മുസ്ലിം കൾച്ചറൽ സെന്റർ പരിപാടിയിൽ നടത്തിയ പ്രസംഗത്തെയും ചൊല്ലി വിവാദം മുറുകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലർ സ്ഥാനത്തേക്കുള്ള പാനലിൽ മുസ്ലിംലീഗ് നോമിനിയായ ഡോ. ഷീനയുടെ പേര് ഗവർണർ പരിഗണിക്കുന്നതിനിടയിലാണ് നാലു മാസം മുമ്പു നടന്ന പരിപാടിയുമായി ബന്ധപ്പെട്ട സംഭവത്തിന്റെ വീഡിയോ പ്രസംഗം പുറത്തു വന്നത്. കെ.എം.സി.സി ചെറുവത്തൂർ ഘടകത്തിന്റെ ദുബായ് പരിപാടിയിൽ കഴിഞ്ഞ മെയ് 22നാണ് പി.വി സി ഡോ. ഷീനാ ഷുക്കൂർ പങ്കെടുത്തത്. 23ന് ഐ.ജിയുടെ കോപ്പിയടി വിവാദവും ഓഫ് കാമ്പസ് പ്രശ്‌നവും ചർച്ച ചെയ്യുന്ന അക്കാഡമിക് കൗൺസിലും ഉച്ചകഴിഞ്ഞ് സിൻഡിക്കേറ്റ് യോഗവും ഉണ്ടായിരുന്നു. ഇത് രണ്ടും ഒഴിവാക്കിയാണ് ദുബായിൽ എത്തിയതെന്ന് ഷീനാ ഷുക്കൂർ പ്രസംഗത്തിൽ പറയുന്നു.
ഇതിനെതിരെ ഗവർണ്ണർക്ക് പരാതിയും ലഭിച്ചു. ഗവർണറുടെയും ചീഫ് സെക്രട്ടറിയുടെയും അനുമതി വാങ്ങിയാണ് ദുബായിൽ പോയതെന്ന് ഷീനാ ഷുക്കൂർ പറഞ്ഞു. എം.ജി വൈസ്ചാൻസലർക്കു നൽകിയ അപേക്ഷ ഗവർണർക്കും ചീഫ് സെക്രട്ടറിക്കും കൈമാറി. ഇരുവരുടെയും അനുമതി ലഭിച്ചതിന്റെ രേഖ കൈവശമുണ്ടെന്ന് ഷീന പറഞ്ഞു. എന്നാൽ പാർട്ടി പരിപാടിയിൽ പങ്കെടു്ക്കാനല്ല ഷീന ഷൂക്കൂർ അനുമതി തേടിയതെന്നാണ് സൂചന. വിദ്യാഭ്യാസപരമായ ചടങ്ങുകളിൽ പങ്കെടുക്കാനെന്നാണ് അപേക്ഷയിൽ കാണിച്ചിരുന്നതെന്നാണ് ലഭിക്കുന്ന സൂചന. അതുകൊണ്ട് തന്നെ പിവിസിയുടെ വിദേശ യാത്രയിൽ ചട്ടലംഘനം ഉണ്ടായെന്ന് തന്നെയാണ് വിലയിരുത്തൽ. എന്നാൽ വി സി സ്ഥാനം അട്ടിമറിക്കുന്നതിനു ചില കേന്ദ്രങ്ങൾ ബോധപൂർവം വിവാദം ഉണ്ടാക്കുകയാണെന്നാണ് ലീഗ് നേതാക്കളുടെ ആക്ഷേപം.
പച്ച പതാകയുടെ തണലിൽ നിന്നാണ് തനിക്കും ഭർത്താവിനും ഉയർന്ന പദവിയും വീടും കാറും ലഭിച്ചത്. എന്തൊക്കെ ഉയർന്ന യോഗ്യതയുണ്ടെങ്കിലും പാർട്ടി പിന്തുണ ഉണ്ടെങ്കിലേ ജീവിതത്തിൽ ഉയർച്ച ഉണ്ടാകൂ എന്നും പറയുന്നു. പ്രസംഗത്തിന്റെ വീഡിയോ വാട്ട്‌സ് ആപ്പിലൂടെയും പ്രചരിക്കുന്നുണ്ട്. പ്രസംഗത്തിലെ വാക്കുകൾ ഓരോന്നും പ്രോ വിസിക്ക് ചേർന്നതല്ലെന്നാണ് വിമർശനം. വെറുമൊരു രാഷ്ട്രീയ നിയമനമായി പ്രോ വിസി സ്ഥാനത്തെ ഷീനാ ഷുക്കൂർ തരം താഴ്തിയെന്നാണഅ ആക്ഷേപം. ഇതിനിടെയാണ് ഷീനാ ഷൂക്കൂറിനെതിരായ പഴയി ആക്ഷേപങ്ങളും വീണ്ടും ഉയർന്നുവരുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട നൽകാൻ വിസിയോട് ഗവർണ്ണർ മാസങ്ങൾക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ അന്വേഷണം പൂർത്തിയായില്ല. ഈ സാഹചര്യത്തിലാണ് ഗവർണ്ണർ നേരിട്ട് വിസിയോട് അതൃപ്തി രേഖപ്പെടുത്തുന്നതെന്നാണ് സൂചന. ഏതായാലും ഈ വിഷയത്തിൽ അന്വേഷണം വൈകിപ്പിക്കാൻ ഇനി വൈസ് ചാൻസലർക്ക് കഴിയില്ല.
ഷീനാ ഷൂക്കൂറിന്റെ ബയോഡാറ്റയിൽ പറഞ്ഞിരിക്കുന്ന പ്രബന്ധങ്ങളിൽ അന്വേഷണം നടത്തി ശുപാർശ നൽകാനാണ് വൈസ് ചാൻസലറോട് ഗവർണ്ണർ നിർദ്ദേശിച്ചത്. രാജ്ഭവന്റെ ഉത്തരവ് അനുസരിച്ചുള്ള നടപടി ക്രമങ്ങൾ വൈസ് ചാൻസലർ ബാബു സെബാസ്റ്റ്യൻ പൂർത്തിയാക്കി. ചാൻസലർ കൂടിയായ ഗവർണ്ണറുടെ നിർദ്ദേശം അംഗീകരിച്ചുവെന്ന് വരുത്തി തീർക്കാനായിരുന്നു അത്. അതിനപ്പുറം ഒന്നും നടക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. വൈസ് ചാൻസലറുടെ അന്വേഷണ റിപ്പോർട്ട് വൈകിപ്പിച്ച് ഷീനാ ഷുക്കൂറിനെ രക്ഷിക്കണമെന്ന ആവശ്യമാണ് മുസ്ലിം ലീഗ് മുന്നോട്ട് വച്ചിട്ടുള്ളത്. ഇത് നടക്കുമെന്ന പ്രതീക്ഷയിലാണ് പ്രോ വൈസ് ചാൻസലറും കൂട്ടരും. അത്രയും സമ്മർദ്ദം വൈസ് ചാൻസലർക്ക് മേലുണ്ട്. ഇനി അന്വേഷണം പൂർത്തിയായാലും റിപ്പോർട്ട് ഷീനാ ഷൂക്കൂറിനെ അനുകൂലമാകണമെന്ന നിർദ്ദേശവും ഉണ്ട്. ഗവർണ്ണറെ സ്വാധീനിക്കാൻ കഴിയില്ലെന്നതിനാലാണ് അത്. എന്നാൽ ഗവർണ്ണർക്ക് കള്ള റിപ്പോർട്ട് നൽകിയാൽ പിടിക്കപ്പെടുമെന്ന ആശങ്ക വൈസ് ചാൻസലറും ബന്ധപ്പെട്ടവരോട് പങ്കുവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിനായുള്ള യാത്ര വൈകിപ്പിക്കുന്നത്.
ഷീനാ ഷുക്കൂർ ഗവേഷണം നടത്തിയ ഡൽഹി അമിറ്റി സർവകലാശാല, ചെന്നൈ അംബേദ്കർ സർവകലാശാല, പിഎച്ച്.ഡി ക്ക് അപേക്ഷിക്കുമ്പോൾ ലക്ചററായി ജോലി നോക്കിയ കണ്ണൂർ സർവകലാശാല എന്നിവിടങ്ങളിൽ അന്വേഷണം നടത്തണമെന്നായിരുന്നു ഗവർണ്ണറുടെ ഉത്തരവ്. ഒരു സീനിയർ അഭിഭാഷകനെയോ സീനിയർ ഓഫീസറെയോ സഹായിയായി ഒപ്പം കൊണ്ടു പോകാം. ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ഇത്തരമൊരു അന്വേഷണത്തിന് ഗവർണർ ഉത്തരവിടുന്നത് ആദ്യമാണ്. മറുനാടൻ മലയാളിയാണ് ഷീനാ ഷുക്കൂറിന്റെ ഗവേഷണ പ്രബന്ധത്തിലെ പൊള്ളത്തരം ആദ്യം പുറത്തു കൊണ്ടുന്നത്. അതിന് ശേഷം നിരവധി ഇടപെടലുണ്ടായി. തുടർന്നാണ് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് ഗവർണ്ണർ പി സദാശിവം ഉത്തരവിട്ടത്. ഗവർണ്ണറെ സ്വാധീനിക്കാനും ശ്രമമുണ്ടായി. എന്നാൽ സുപ്രീംകോടതിയുടെ മുൻ ചീഫ് ജസ്റ്റീസ് കൂടിയായ പി സാദശിവത്തിന് ആരോപണങ്ങളിലെ ഗൗരവ സ്വഭാവം തിരിച്ചറിയാമെന്നതിനാൽ നീക്കം പാളി.
എത്രകാലത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്ന് ഗവർണ്ണറുടെ ഉത്തരവിൽ ഇല്ല. ഇതിനെ മറയാക്കി ഷീനാ ഷുക്കൂറിന്റെ കേസ് ഒതുക്കാനാണ് നീക്കം. വൈസ് ചാൻസലറുടെ പരിശോധന പൂർത്തിയായാൽ മാത്രമേ ഷീനാ ഷുക്കൂറിനെതിരെ നടപടിയെടുക്കാൻ ഗവർണ്ണർക്ക് കഴിയൂ. ഇത് നീട്ടികൊണ്ട് പോയി പ്രോ വൈസ് ചാൻസലറെ രക്ഷിക്കാനാണ് നീക്കം. ഈ പരിശോധന എന്ന് പൂർത്തിയാകുമെന്നതിൽ കൃത്യമായ ഉത്തരം നൽകാൻ വൈസ് ചാൻസലർ തയ്യാറല്ല. സ്വകാര്യ സർവകലാശാലയായ അമിറ്റിയിൽ ഗവേഷണം നടത്തുകയാണെന്ന് 2007ൽ ഷീനാ ഷുക്കൂർ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ എം.ജി പി.വി സി നിയമനത്തിനുള്ള ബയോഡേറ്റയിൽ ചെന്നൈയിലെ ഡോ. അംബേദ്കർ ലാ സർവകലാശാലയിൽ നിന്ന് 2009 ൽ ഡോക്ടറേറ്റ് എടുത്തെന്നാണ് രേഖപ്പെടുത്തിയത്. ഈ രണ്ടു വർഷത്തിനിടയിൽ ഏതാനും മാസം അമേരിക്കയിൽ സ്‌കോളർഷിപ്പ് പഠനത്തിലുമായിരുന്നു. പിഎച്ച്.ഡി എടുക്കാൻ നാലുവർഷമെങ്കിലും വേണ്ടിയിരിക്കെ, കുറഞ്ഞ കാലയളവിൽ ഇതെങ്ങനെ സാധിച്ചെന്നാണ് ഉയരുന്ന ചോദ്യം.
എം.ജി സർവകലാശാലയിലെ അപ്പീൽ അധികാരിയായ ഡോ. ഷീനാ ഷുക്കൂറിന് കെ.ആർ. അനിൽകുമാർ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർക്കും ചാൻസലറായ ഗവർണർക്കും ചെന്നൈ അംബേദ്കർ ലാ സർവകലാശാലയിലും പരാതി നൽകി. ഹൈക്കോടതി ജസ്റ്റിസായിരുന്ന കെ.എ. അബ്ദുൾ ഗഫൂർ 2007 ഒക്ടോബർ 27ന് നൽകിയ സർട്ടിഫിക്കറ്റിൽ ന്യൂഡൽഹി അമിറ്റി സർവകലാശാലയിൽ 'സ്‌കോപ് ആൻഡ് ആപ്ലിക്കേഷൻ ഒഫ് മുസ്ലിം ഫാമിലി ലാ ഇൻ കേരള ആൻഡ് ലക്ഷദ്വീപ് വർക്കിങ് ഒഫ് സ്റ്റാറ്റിയൂട്ടറി പ്രൊവിഷൻസ് ആൻഡ് ഡിസ്ട്രിക്ട് ലോസ് ' എന്ന വിഷയത്തിൽ ഷീനാ ഷുക്കൂർ പിഎച്ച്.ഡി പഠനം പൂർത്തിയാക്കിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇതേ വിഷയത്തിൽ അംബേദ്കർ സർവകലാശാലയിൽ നിന്ന് പിഎച്ച്.ഡി നേടിയെന്ന് ബയോഡേറ്റയിൽ രേഖപ്പെടുത്തിയെന്നാണ് പരാതി.
ഷീന ഡോക്ടറേറ്റ് നേടിയ കാലയളവിലെ തീയതികൾ തമ്മിൽ പൊരുത്തപ്പെടാത്തതാണ് ഇവരുടെ ഡോക്ടറേറ്റിനെ സംശയത്തിന്റെ നിഴലിൽ ആക്കുന്നത്. ചെന്നൈയിലെ അംബേദ്കർ ലോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 'മുസ്ലിം കുടുംബ നിയമത്തിന് കേരളത്തിലും ലക്ഷദ്വീപിലുമുള്ള പ്രായോഗികത' എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയെന്നാണ് ഷീന ഷുക്കൂർ പ്രോ. വിസി നിയമനം ലഭിക്കുന്നതിനായി നൽകിയ ബയോഡേറ്റയിൽ പറയുന്നത്. 2009 ഒക്ടോബറിൽ ഡോക്ടറേറ്റിന് അർഹയായെന്നാണ് ബയോഡേറ്റയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ചട്ടങ്ങൾ അനുസരിച്ച് പാർട്ട് ടൈമായി ഡോക്ടറേറ്റ് ചെയ്യുന്നവർ കുറഞ്ഞത് 3 വർഷമെങ്കിലും ഗവേഷണത്തിനായി ഉപയോഗപ്പെടുത്തണമെന്നാണ് നിഷ്‌കർഷിക്കുന്നത്. അങ്ങനെയെങ്കിൽ 2006 മുതലെങ്കിലും ഗവേഷണ പഠനം ആരംഭിക്കേണ്ടതുണ്ട്.
അതേസമയം കണ്ണൂർ സർവ്വകലാശാല റീഡർ തസ്തികയിലേക്ക് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിൽ ഡോ. ഷീനാ ഷുക്കൂർ സമർപ്പിച്ച സത്യവാങ്മൂലവും പിവിസി നിയമനത്തിനായി സമർപ്പിച്ച ബയോഡേറ്റയിൽ പറയുന്ന കാര്യങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നതല്ല. 2007 ജനുവരി 25 ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഡൽഹി അമിറ്റി സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് പഠനം പൂർത്തിയാക്കിയതാണ് കാണിച്ചിരിക്കുന്നത്. ഒരേ വിഷയത്തിൽ വിവിധ സർവ്വകലാശാലകളിൽ നിന്ന് ഗവേഷണം നടത്താൻ അനുവദനീയമായ കാര്യമല്ല. അതുകൊണ്ടാണ് ഷീനയുടെ ഡോക്ടറേറ്റിനെ കുറിച്ച് സംശയം ഉയരുന്നത്. ഷീനാ ഷുക്കൂർ അമിറ്റി സർവ്വകലാശാലയിൽ നിന്ന് തന്റെ കീഴിൽ ഗവേഷണം പൂർത്തിയാക്കിയെന്നും ഉടൻ ഡോക്ടറേറ്റ് നൽകാമെന്നും ശുപാർശ ചെയ്ത് ജസ്റ്റിസ് കെഎ അബ്ദുൾ ഗഫൂർ 2006 ഒക്ടോബർ 27 ന് നൽകിയ കത്താണ് ഏറ്റവും വലിയ തെളിവ്. ഇത് മറുനാടൻ മലയാളി നേരത്തെ പുറത്തുവിട്ടിരുന്നു.
ഈ കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നിന്നും തീർത്തും ഘടകവിരുദ്ധമായ കാര്യങ്ങളാണ് ഇവർ ബയോഡേറ്റയിൽ നൽകിയിരിക്കുന്നത്. ഇതാണ് ഗവർണ്ണറുടെ പ്രാഥമിക പരിശോധനയിലും തെളിഞ്ഞത്. 2009 ഒക്ടോബറിൽ അംബേദ്കർ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയെന്നാണ്. അമിറ്റി സർവ്വകലാശാലയിലെ ഗവേഷണ പഠനം 2007 ൽ റദ്ദാക്കി അംബ്ദേക്കറിൽ പുനരാരംഭിച്ചാൽ തന്നെ 2009 ൽ 3 വർഷം പൂർത്തിയാക്കാൻ സാധിക്കില്ല. ഇത് കൂടാതെ 20082009 വർഷത്തിൽ അമേരിക്കയിലെ ടെന്നിസിയിലുള്ള വാൻഡർബിൽറ്റ് ലോ സ്‌കൂളിൽ എൽഎൽഎം ന് ഫുൾ്രൈബറ്റ് സ്‌കോളർഷിപ്പ് നേടി പഠനത്തിലായിരുന്നു ഷീനാ ഷുക്കൂർ എന്ന് ലോ സ്‌കൂൾ രേഖകളും ബയോഡേറ്റയും വ്യക്തമാക്കുന്നു. അതായാലത് മൂന്ന് വർഷം കൊണ്ട് നേടേണ്ട ഡോക്ടറേറ്റ് ഷീന ഷുക്കൂർ രണ്ട് കൊല്ലം കൊണ്ട് സ്വന്തമാക്കിയെന്ന് വ്യക്തം. ഇങ്ങനെ നിരവധി പൊരുത്തക്കേടുകൾ ഡോ. ഷീന ഷുക്കൂറിന്റെ ബയോഡേറ്റയിൽ ഉണ്ട് താനും.