- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഷ്വാലിറ്റി എന്നാൽ രക്തക്കുറവിന് ഇരുമ്പ്ഗുളിക വാങ്ങാൻ വരുന്നയിടമല്ല; ബോറടിക്കുമ്പോൾ ബിപി ചെക്ക് ചെയ്യാൻ ചെല്ലുന്നയിടവുമല്ല; ഡോക്ടറെ കാണാൻ പോകുമ്പോൾ കരുതേണ്ട ചെക്ക് ലിസ്റ്റുമായി ഡോ.ഷിംന അസീസിന്റെ സെക്കൻഡ് ഒപ്പീനിയൻ
കോഴിക്കോട്: ഡോക്ടറെ കാണാൻ പോകുമ്പോൾ രോഗികൾ കരുതേണ്ട കാര്യങ്ങളുടെ ചെക്ക് ലിസ്റ്റ് അവതരിപ്പിക്കുകയാണ് ഡോ.ഷിംന് അസീസ് തന്റെ സെക്കൻഡ് ഒപ്പീനിയനിൽ. ഡോക്ടർക്കുംരോഗിക്കും സമയലാഭമാണിതെന്ന് ഷിംന അസീസ് ഓർമിപ്പിക്കുന്നു; ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോൾ ഒന്നുകിൽ വണ്ടിക്കൂലിയും മരുന്നിന് കാശുമായി ഒരു പോക്കാണ്. അല്ലെങ്കിൽ, അഞ്ച് കൊല്ലം മുൻപ് മൂക്കൊലിപ്പിന് മരുന്ന് വാങ്ങിയതിന്റെ ബില്ലടക്കമുള്ള ഒരു പൊതിയുമായങ്ങിറങ്ങും. രോഗിയോടോ കൂടെ വരുന്നവരോടോ ഡോക്ടറെന്ത് ചോദിക്കുമെന്നോ എന്ത് പറയണമെന്നോ പറയരുതെന്നോ അറിയാത്ത അവസ്ഥയും. രോഗി കുഞ്ഞോ വയോവയോധികരോ ഡോക്ടറുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ കഴിയാത്ത മറ്റുള്ളവരോ ആണോ? പരിപൂർണമായി. രോഗീവിവരങ്ങൾ എങ്ങനെ വേണം, എന്ത് പറയണം/പറയേണ്ട, കൈയിൽ കരുതണം എന്നതെല്ലാം ഒരു ധാരണയുണ്ടോ? ഇല്ലേലും വേണ്ടില്ല. ഡോക്ടറെ കാണാൻ പോകുമ്പോൾ മനസ്സിലൊരുക്കേണ്ട ഒരു ചെക്ക്ലിസ്റ്റ്, ഇന്നത്തെ സെക്കൻഡ് ഒപ്പീനിയൻ അതാണ്. 1) രോഗവിവരങ്ങൾ - എന്താണ് രോഗം? (ചുളുചുളുപ്പ്,
കോഴിക്കോട്: ഡോക്ടറെ കാണാൻ പോകുമ്പോൾ രോഗികൾ കരുതേണ്ട കാര്യങ്ങളുടെ ചെക്ക് ലിസ്റ്റ് അവതരിപ്പിക്കുകയാണ് ഡോ.ഷിംന് അസീസ് തന്റെ സെക്കൻഡ് ഒപ്പീനിയനിൽ. ഡോക്ടർക്കുംരോഗിക്കും സമയലാഭമാണിതെന്ന് ഷിംന അസീസ് ഓർമിപ്പിക്കുന്നു;
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഡോക്ടറുടെ അടുത്തേക്ക് പോകുമ്പോൾ ഒന്നുകിൽ വണ്ടിക്കൂലിയും മരുന്നിന് കാശുമായി ഒരു പോക്കാണ്. അല്ലെങ്കിൽ, അഞ്ച് കൊല്ലം മുൻപ് മൂക്കൊലിപ്പിന് മരുന്ന് വാങ്ങിയതിന്റെ ബില്ലടക്കമുള്ള ഒരു പൊതിയുമായങ്ങിറങ്ങും. രോഗിയോടോ കൂടെ വരുന്നവരോടോ ഡോക്ടറെന്ത് ചോദിക്കുമെന്നോ എന്ത് പറയണമെന്നോ പറയരുതെന്നോ അറിയാത്ത അവസ്ഥയും. രോഗി കുഞ്ഞോ വയോവയോധികരോ ഡോക്ടറുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ കഴിയാത്ത മറ്റുള്ളവരോ ആണോ? പരിപൂർണമായി. രോഗീവിവരങ്ങൾ എങ്ങനെ വേണം, എന്ത് പറയണം/പറയേണ്ട, കൈയിൽ കരുതണം എന്നതെല്ലാം ഒരു ധാരണയുണ്ടോ? ഇല്ലേലും വേണ്ടില്ല. ഡോക്ടറെ കാണാൻ പോകുമ്പോൾ മനസ്സിലൊരുക്കേണ്ട ഒരു ചെക്ക്ലിസ്റ്റ്, ഇന്നത്തെ സെക്കൻഡ് ഒപ്പീനിയൻ അതാണ്.
1) രോഗവിവരങ്ങൾ - എന്താണ് രോഗം? (ചുളുചുളുപ്പ്, കരകരപ്പ്, പൊറുത്യേട് എന്നൊന്നും പറയരുത് പ്ലീസ്). എപ്പോൾ തുടങ്ങി, എപ്പോഴാണ് അധികമാകുന്നത്/കുറയുന്നത്, വേറെ എന്തെങ്കിലും ബുദ്ധിമുട്ട് കൂടെയുണ്ടോ, ഈ രോഗം മുൻപ് ഉണ്ടായിട്ടുണ്ടോ? വേറെ രോഗങ്ങളുണ്ടോ? ഉണ്ടെങ്കിൽ എന്ത് ചികിത്സ എടുത്തു/എടുക്കുന്നു, വീട്ടിലാർക്കെങ്കിലും ഇതേ രോഗമുണ്ടോ? ഇത്രേം ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം മതി തൽക്കാലം. കൂടെ വന്നവരോട് ഈ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ക്വിസ് പ്രോഗ്രാം മാതിരി 'പാസ്' പറഞ്ഞ് കളിക്കരുത്. രോഗവിവരം കുറച്ചെങ്കിലും അറിയുന്നവരാകണം രോഗിയുടെ കൂടെ വരുന്നവർ.
2) ഇതേ രോഗത്തിന് മുൻപ് ചികിത്സ തേടിയിട്ടുണ്ടെങ്കിൽ ആ മരുന്ന് ചീട്ടും ടെസ്റ്റ് റിസൾറ്റുകളും തിയ്യതി ക്രമത്തിൽ അടുക്കി വെച്ച ഫയൽ കൈയിലുണ്ടായാൽ ഡോക്ടർക്ക് ജോലി പകുതി എളുപ്പമായി. രോഗിക്ക് ഭേദപ്പെട്ട ചികിത്സ കിട്ടാനും ഇതാണ് നല്ലത്.
3) ജീവിതശൈലിരോഗങ്ങളോ ദീർഘകാല ചികിത്സ തേടുന്ന മറ്റ് രോഗങ്ങളോ ഉണ്ടെങ്കിൽ കഴിക്കുന്ന മരുന്നുകൾ ഏതൊക്കെയെന്ന് കൃത്യമായി പറഞ്ഞ് കൊടുക്കാനാവണം/മരുന്ന് ചീട്ടോ മരുന്നോ കൈയിൽ കരുതണം.
4) മുൻപ് ശസ്ത്രക്രിയകളോ അത് പോലെ പ്രധാനപ്പെട്ട പ്രക്രിയകളോ നടന്നിട്ടുണ്ടെങ്കിൽ വിവരങ്ങൾ കൃത്യമായി പറയാനറിയണം/രേഖകൾ കരുതിയാൽ ഏറ്റവും നല്ലത്. ഡോക്ടർ ആവശ്യപ്പെട്ടാൽ കാണിക്കേണ്ടി വന്നേക്കാം.
5) ഏതെങ്കിലും മരുന്നിനോട് അലർജി ഉള്ളതായറിയുമെങ്കിൽ പറയണം.
6) ആദ്യഗർഭത്തിൽ എന്തെങ്കിലും സങ്കീർണത ഉണ്ടായിട്ടുള്ളവർ/മുൻപ് അബോർഷൻ/ചാപിള്ള ഉണ്ടായിട്ടുള്ളവർ/വന്ധ്യതാചികിത്സ കൊണ്ട് ഗർഭമുണ്ടായവർ എന്നിവർ അടുത്ത ഗർഭസമയത്ത് ഈ വിവരങ്ങൾ കരുതണം.
7) എക്സ്റേകൾ, മുൻപെടുത്ത ഇസിജി, സിടി സ്‌കാൻ, എംആർഐ തുടങ്ങിയവ കുട്ടികൾക്ക് കളിക്കാൻ കൊടുക്കാനുള്ള സാധനമല്ല. പ്രത്യേകിച്ച് ഹൃദ്രോഗമുള്ളവരുടെ പഴയ ഇസിജി രോഗമുണ്ടാകുമ്പോൾ കൊണ്ടു വരുന്നത് വളരെ പ്രധാനമാണ്.
8) ദയവ് ചെയ്ത് ഏത് സ്പെഷ്യാലിറ്റിയിലേക്ക് പോകണമെന്നത് ഒരു ജനറൽ പ്രാക്ടീഷ്ണറെയോ ഫാമിലി ഫിസിഷ്യനെയോ കണ്ട് അവരെക്കൊണ്ട് റഫർ ചെയ്യിച്ച് തീരുമാനിക്കുക. സൈനസൈറ്റിസിന് ന്യൂറോളജിസ്റ്റും ചൊറിച്ചിലിന് ഓർത്തോപീഡിക് സർജനും കാണുന്ന ദുരിതം ഒഴിവാക്കാം. രോഗത്തിന്റെ മേഖലയിലെ വിദഗ്ധന്റെ ചികിത്സ ഉറപ്പ് വരുത്താം.
ഇത്രയുമെങ്കിലും ശ്രദ്ധിച്ചാൽ സമയലാഭം മാത്രമല്ല ഗുണം, മെച്ചപ്പെട്ട ചികിത്സ, ആരോഗ്യം എന്നിവയും ഉറപ്പ് വരുത്താം....??
വാൽക്കഷ്ണം: ഈ 'കാഷ്വാലിറ്റി' എന്ന് പറയപ്പെടുന്ന 'അത്യാഹിതവിഭാഗം' അപ്രതീക്ഷിതമായി ഉണ്ടാകുന്ന രോഗങ്ങളെ ചികിത്സിക്കാനുള്ള ഇടമാണ്. പുലർച്ചേ 2.21ന് രക്തക്കുറവിന് ഇരുമ്പ്ഗുളിക വാങ്ങാൻ വരുന്നയിടമല്ല, ബോറടിക്കുമ്പോൾ ബിപി ചെക്ക് ചെയ്യാൻ ചെയ്യുന്നയിടവുമല്ല. ദയവ് ചെയ്ത് എപ്പോൾ വേണമെങ്കിലും ചികിത്സ കിട്ടുന്ന രോഗങ്ങളുമായി അങ്ങ് ചെന്ന് മാനസികമായും ശാരീരികമായും ഞെട്ടൽ അനുഭവിക്കുന്ന മനുഷ്യരുടെ സമയം നഷ്ടപ്പെടുത്തരുത്. സ്വന്തം നെഞ്ചിൽ ഒരു കുഞ്ഞി ആർട്ടറി ബ്ലോക്കായി അവിടെ ചെന്ന് കിടക്കുമ്പോൾ ഡോക്ടർ എത്താൻ വൈകിയാലേ നമ്മൾ ഈ ചെയ്യുന്നതിന്റെ തിക്തഫലം മനസ്സിലാകൂ... ഇത് വായിക്കുന്നവരെങ്കിലും കാര്യങ്ങൾ മനസ്സിലാക്കിയാൽ...