- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. സുകുമാരൻ നായരുടെ അസിസ്റ്റന്റായി റോബോട്ടിക് ഓപ്പറേഷന് നേതൃത്വം നൽകിയതും മലയാളി ഡോക്ടർ; തീസ പിള്ള എന്ന സഹായി ഡോക്ടറുമായി തർക്കം ഉണ്ടായതും വിചാരണയിൽ വെളിപ്പെട്ടു; ബ്രിട്ടനിലെ ആദ്യത്തെ റോബോട്ടിക് സർജറിക്കിടെ രോഗി മരിക്കാനിടയായ സംഭവത്തിൽ പുതിയ വഴിത്തിരിവ്
ലണ്ടൻ: ബ്രിട്ടനിലെ ആദ്യത്തെ റോബോട്ടിക് സർജറിക്കിടെ രോഗി മരിക്കാനിടയായ മെഡിക്കൽ നെഗ്ലിജൻസ് കേസിൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ മലയാളി ഡോക്ടർ സുകുമാരൻ നായർക്കെതിരെ കുരുക്ക് മുറുക്കി കൂടുതൽ വെളിപ്പെടുത്തലുകൾ. വേണ്ടരീതിയിൽ പഠിക്കാതെയാണ് സ്റ്റ്ീഫൻ പെറ്റിത് എന്ന 69-കാരനിൽ ഹൃദയവാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് മുതിർന്നതെന്ന് കഴിഞ്ഞദിവസം ഡോ. സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ തീയറ്ററിൽ റോബോട്ടിന് ഉപയോഗിക്കുന്നത് സംബന്ധിച്ച് തർക്കം ഉണ്ടായെന്നും ആ പിരിമുറുക്കമാണ് പിഴവിനിടയാക്കിയതെന്നുമാണ് പുതിയ വെളിപ്പെടുത്തതൽ. ശസ്ത്രക്രിയയിൽ ഡോ. സുകുമാരൻ നായരുടെ സഹായിയായി പ്രവർ്ത്തിച്ച മറ്റൊരു മലയാളി ഡോക്ടർ തീസ പിള്ളയാണ് ഈ ആരോപണം ഉന്നയിച്ചത്. റോബോട്ടിക് യൂണിറ്റിൽനിന്നുള്ള ശബ്ദം കാരണം ശസ്ത്രക്രിയക്കിടെ സുകുമാരൻ നായരും തീസ പിള്ളയും തമ്മിലുള്ള ആശയവിനിമയം ബുദ്ധിമുട്ടേറിയതായെന്നും അവർ പറഞ്ഞു. പെറ്റിതിന്റെ ശരീരത്തിൽ വേണ്ട രീതിയിലല്ല തുന്നലുകൾ ഇട്ടിരിക്കുന്നതെന്ന് മനസ്സിലാക്കിയ തനിക്ക് ഓപ്പറേഷൻ തീയറ്ററിൽ ശബ്
ലണ്ടൻ: ബ്രിട്ടനിലെ ആദ്യത്തെ റോബോട്ടിക് സർജറിക്കിടെ രോഗി മരിക്കാനിടയായ മെഡിക്കൽ നെഗ്ലിജൻസ് കേസിൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ മലയാളി ഡോക്ടർ സുകുമാരൻ നായർക്കെതിരെ കുരുക്ക് മുറുക്കി കൂടുതൽ വെളിപ്പെടുത്തലുകൾ. വേണ്ടരീതിയിൽ പഠിക്കാതെയാണ് സ്റ്റ്ീഫൻ പെറ്റിത് എന്ന 69-കാരനിൽ ഹൃദയവാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് മുതിർന്നതെന്ന് കഴിഞ്ഞദിവസം ഡോ. സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ തീയറ്ററിൽ റോബോട്ടിന് ഉപയോഗിക്കുന്നത് സംബന്ധിച്ച് തർക്കം ഉണ്ടായെന്നും ആ പിരിമുറുക്കമാണ് പിഴവിനിടയാക്കിയതെന്നുമാണ് പുതിയ വെളിപ്പെടുത്തതൽ.
ശസ്ത്രക്രിയയിൽ ഡോ. സുകുമാരൻ നായരുടെ സഹായിയായി പ്രവർ്ത്തിച്ച മറ്റൊരു മലയാളി ഡോക്ടർ തീസ പിള്ളയാണ് ഈ ആരോപണം ഉന്നയിച്ചത്. റോബോട്ടിക് യൂണിറ്റിൽനിന്നുള്ള ശബ്ദം കാരണം ശസ്ത്രക്രിയക്കിടെ സുകുമാരൻ നായരും തീസ പിള്ളയും തമ്മിലുള്ള ആശയവിനിമയം ബുദ്ധിമുട്ടേറിയതായെന്നും അവർ പറഞ്ഞു. പെറ്റിതിന്റെ ശരീരത്തിൽ വേണ്ട രീതിയിലല്ല തുന്നലുകൾ ഇട്ടിരിക്കുന്നതെന്ന് മനസ്സിലാക്കിയ തനിക്ക് ഓപ്പറേഷൻ തീയറ്ററിൽ ശബ്ദമുയർത്തി സംസാരിക്കേണ്ടിവന്നുവെന്ന് സുകുമാരൻ നായരും വിചാരണയ്ക്കിടെ വ്യക്തമാക്കി.
വേണ്ടത്ര പരിചയമില്ലാതെയാണ് റോബോട്ടിക് സർജറിക്ക് താൻ മുതിർന്നതെന്ന് സുകുമാരൻ നായർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നടക്കാനറിയുംമുമ്പ് ഓടാൻ ശ്രമിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ന്യൂകാസിലിൽ നടക്കുന്ന വിചാരണ സുകുമാരൻ നായരുടെ മെഡിക്കൽ കരിയറിനുതന്നെ അന്ത്യം കുറിക്കുമെന്ന ആശങ്ക മറ്റു ഡോക്ടർമാർക്കുണ്ട്. ബ്രിട്ടനിലെ ആദ്യത്തെ റോബോട്ടിക് സർജറിക്ക ഇറങ്ങിപ്പുറപ്പെട്ട ധിഷണാശാലിയായ ഡോക്ടർ ഇത്തരമൊരു കുരുക്കിലായത് മെഡിക്കൽ മേഖലയിലാകെ നിരാശയും വീഴ്‌ത്തിയിട്ടുണ്ട്.
റോബോട്ടിക് സർജറി നടത്താനുള്ള പരിശീലനം താൻ നേടിയിരുന്നില്ലെന്ന് സുകുമാരൻ നായർ പറഞ്ഞു, പാരീസിൽ നടന്ന പരിശീലനത്തിലും സ്വന്തം ആശുപത്രിയിൽ നടന്ന പരിശീലനത്തിലും പങ്കെടുക്കാനായില്ല. ആസമയത്തൊക്കെ മറ്റു ശസ്ത്രക്രിയകളുടെ തിരക്കിലായിരുന്നു താനെന്ന് സുകുമാരൻ നായർ പറഞ്ഞു. എന്നിട്ടും താ്ൻ ഡാവിഞ്ചി റോബോട്ടിനെ ഉപയോഗിച്ച് വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് മുതിരുകയായിരുന്നു ശസ്ത്രക്രിയ കൈവിട്ടുതുടങ്ങിയെന്ന് വ്യക്തമായതോടെ, സാങ്കേതിക സഹായത്തിന് ഒപ്പം നിൽക്കേണ്ടിയിരുന്ന രണ്ടുപേർ ഓപ്പറേഷൻ തീയറ്ററിൽനിന്ന് പോവുകയും ചെയ്തു.
2015 ഫെബ്രുവരിയിൽ ന്യൂകാസിലിലെ ഫ്രീമാൻ ഹോസ്പിറ്റലിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സാങ്കേതിക സഹായികൾ തിരിച്ചിവരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്ന് സുകുമാരൻ നായർ പറഞ്ഞത്. റോബോട്ടിന്റെ ക്യാമറ പെറ്റിതിന്റെ ശരീരത്തിൽനിന്നുള്ള ചോരവീണ് മൂടിയതോടെ, തനിക്കൊന്നും വ്യക്തമായി കാണാനായില്ലെന്നും അദ്ദേഹം പറയുന്നു. തുടർന്ന് റോബോട്ടിക് ശസ്ത്രക്രിയ ഉപേക്ഷിച്ച് ഓപ്പൺ ഹാർട്ട് സർജറിക്ക് മുതിരുകയായിരുന്നു. അപ്പോഴേക്കും പെറ്റിതിന്റെ ഹൃദയം തീർത്തും ദുർബലമായി കഴിഞ്ഞിരുന്നു.
ശസ്ത്രക്രിയക്കുശേഷം അതിഗുരുതരാവസ്ഥയിലായ പെറ്റിത് മാർച്ച് മൂന്നിനാണ് മരിക്കുന്നത്. ആശുപത്രിയിലുണ്ടായത് മെഡിക്കൽ നെഗ്ലിജൻസ് ആണെന്നുകാട്ടി പെറ്റിതിന്റെ ബന്ധുക്കൾ നിയമനടപടിക്ക് ഒരുങ്ങുകയായിരുന്നു. ബ്രിട്ടനിലെ പ്രശസ്തനായ ഹാർട്ട് സർജനായ സുകുമാരൻ നായർ ഇപ്പോൾ സ്‌കോട്ട്‌ലൻഡിലാണ് ജോലി ചെയ്യുന്നത്.