- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ.തെയഡോഷ്യസ് മെത്രാപ്പൊലീത്തായ്ക്ക് തിരുവനന്തപുരം മേജർ ആർച്ച് ബിഷപ്‌സ് ഹൗസിൽ അനുമോദനസമ്മളനം; മെത്രാപ്പൊലീത്തായുടെ നേതൃത്വം മനുഷ്യ സമൂഹത്തിന്റെ കൂടുതൽ നന്മയ്ക്ക് ഉതകട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തെയഡോഷ്യസ് മെത്രാപ്പൊലീത്തായുടെ നേതൃത്വവും സേവനവും മനുഷ്യസമൂഹത്തിന്റെ കൂടുതൽ നന്മയ്ക്ക് ഉതകട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു. ഡോ. തെയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തായ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭാദ്ധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തിൽ തിരുവനന്തപുരം മേജർ ആർച്ച് ബിഷപ്‌സ് ഹൗസിൽ നൽകിയ അനുമോദന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രീ. പിണറായി വിജയൻ.
കോവിഡ്-19 പ്രോട്ടോകോൾ പാലിച്ച് നടത്തപ്പെട്ട അനുമോദനസമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ. മുരളീധരൻ എംപി., ഒ. രാജഗോപാൽ എംഎൽഎ, തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ചുബിഷപ് സൂസൈപാക്യം, യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ടസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്, ജാസഫ് മാർ ബർണബാസ് എപ്പിസ്‌ക്കോപ്പ, പാറശ്ശാല രൂപതാദ്ധ്യക്ഷൻ ഡോ.തോമസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്താ, ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്‌ക്കോപ്പ, മേജർ അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജേക്കബ് പുന്നൂസ് ഐ.പി.എസ്., ശ്രീ. തോമസ് എബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.
അനുമോദനസമ്മേളനത്തിലും സ്‌നേഹവിരുന്നിലും സംബന്ധിച്ച ഏവർക്കും കർദ്ദിനാൾ ക്ലീമിസ് ബാവാ കൃതജ്ഞത അർപ്പിക്കുകയും മേജർ അതിരൂപതയുടെ ഉപഹാരം മെത്രാപ്പൊലീത്തായ്ക്ക് സമർപ്പിക്കുകയും ചെയ്തു. ഡോ. തെയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ മറുപടി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ