- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി തോമസ് ഐസക്കിന്റെ പഴ്‌സണൽ സ്റ്റാഫ് കൃഷ്ണകുമാർ അന്തരിച്ചു; മരണം തലസ്ഥാനത്തെ വീട്ടിൽ ഹൃദയാഘാതം മൂലം;ഒരു മാസത്തിനിടയിൽ രണ്ടാമത്തെ സഹപ്രവർത്തകനേയും നഷ്ടപ്പെട്ട വേദനയിൽ ധനമന്ത്രി
തിരുവനന്തപുരം:ധനമന്ത്രിയുടെ ഡോ. ടി.എം തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പി.കൃഷ്ണകുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം എംജി റോഡിലെ ആയുർവ്വേദ കോളെജിനു സമീപം കുന്നുമ്പുറത്തെ വസതിയായ കുമാരമംഗലത്തായിരുന്നു അന്ത്യം. 47 വയസായിരുന്നു.സെക്രട്ടേറിയറ്റിൽ പൊതുഭരണവകുപ്പിൽ സെക്ഷൻ ഓഫീസറായിരുന്നു കൃഷ്ണകുമാർ. ഡൽഹി ജെഎൻയുവിൽനിന്ന് എംഫിൽ കഴിഞ്ഞ് തിരുവനന്തപുരത്ത് സെസിൽ ഗവേഷണപ്രൊജക്ടിൽ ചേർന്നു പ്രവർത്തിച്ചുവരവെ സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥനായി നിയമിതനാവുകയായിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ വേളയിൽ ആസൂത്രണ ബോർഡിൽ നീർത്തടാധിഷ്ഠിത വികസന പരിപാടിയിൽ വിദഗ്ദ്ധനായി പ്രവർത്തിച്ചു. തുടർന്ന് ഡോ. റ്റി.എം.തോമസ് ഐസക്ക് എംഎൽഎ യും ധനമന്ത്രിയുമായപ്പോൾ പേഴ്‌സണൽ അസിസ്റ്റന്റായിരുന്നു. ഇത്തവണ ഡോ. ഐസക് ധനമന്ത്രിയായപ്പോൾ അസി. പ്രൈവറ്റ് സെക്രട്ടറിയായി. കേരള പഠന കോൺഗ്രസുകളിലും ആലപ്പുഴയിലെ മാലിന്യ നിർമ്മാർജന പദ്ധതിയിലുമൊക്കെ സജീവമായി പ്രവർത്തിച്ചിരുന്നു. കോട്ടൺഹിൽ ഗവ.എച്ച്എസ്
തിരുവനന്തപുരം:ധനമന്ത്രിയുടെ ഡോ. ടി.എം തോമസ് ഐസക്കിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പി.കൃഷ്ണകുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം എംജി റോഡിലെ ആയുർവ്വേദ കോളെജിനു സമീപം കുന്നുമ്പുറത്തെ വസതിയായ കുമാരമംഗലത്തായിരുന്നു അന്ത്യം. 47 വയസായിരുന്നു.സെക്രട്ടേറിയറ്റിൽ പൊതുഭരണവകുപ്പിൽ സെക്ഷൻ ഓഫീസറായിരുന്നു കൃഷ്ണകുമാർ.
ഡൽഹി ജെഎൻയുവിൽനിന്ന് എംഫിൽ കഴിഞ്ഞ് തിരുവനന്തപുരത്ത് സെസിൽ ഗവേഷണപ്രൊജക്ടിൽ ചേർന്നു പ്രവർത്തിച്ചുവരവെ സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥനായി നിയമിതനാവുകയായിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ വേളയിൽ ആസൂത്രണ ബോർഡിൽ നീർത്തടാധിഷ്ഠിത വികസന പരിപാടിയിൽ വിദഗ്ദ്ധനായി പ്രവർത്തിച്ചു.
തുടർന്ന് ഡോ. റ്റി.എം.തോമസ് ഐസക്ക് എംഎൽഎ യും ധനമന്ത്രിയുമായപ്പോൾ പേഴ്‌സണൽ അസിസ്റ്റന്റായിരുന്നു. ഇത്തവണ ഡോ. ഐസക് ധനമന്ത്രിയായപ്പോൾ അസി. പ്രൈവറ്റ് സെക്രട്ടറിയായി. കേരള പഠന കോൺഗ്രസുകളിലും ആലപ്പുഴയിലെ മാലിന്യ നിർമ്മാർജന പദ്ധതിയിലുമൊക്കെ സജീവമായി പ്രവർത്തിച്ചിരുന്നു.
കോട്ടൺഹിൽ ഗവ.എച്ച്എസ്എസിൽ അദ്ധ്യാപികയായ കെ. ഉഷാറാണിയാണു ഭാര്യ. എൻജിനീയറിങ്ങ് വിദ്യാർത്ഥി രോഹിത് നാരായണൻ, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കെ. കല്യാണി എന്നിവർ മക്കളാണ്.മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി.ഗോപകുമാർ ജ്യേഷ്ഠ സഹോദരനാണ്. പി. ഗീത സഹോദരി.
മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ഡോ. റ്റി എം തോമസ് ഐസക്, സഹകരണ - വിനോദസഞ്ചാര വകുപ്പു മന്ത്രി എ.സി.മൊയ്തീൻ, വൈദ്യുതി - ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സിപിഐ(എം) സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എംഎൽഎമാർ, ജനപ്രതിനിധികൾ, മറ്റു പ്രമുഖവ്യക്തികൾ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.വൈകിട്ടു നാലിനു തൈക്കാട് ശാന്തികവാടത്തിൽ മൃതദേഹം സംസ്‌കരിക്കും
ഒപു മാസത്തിനിടയിൽ മന്ത്രി തോമസ് ഐസക്കിന്റെ പഴ്‌സണൽ സ്റ്റാഫുകളിൽ മരണമടയുന്ന രണ്ടാമത്തെയാളാണ് കൃഷ്ണകുമാർ കഴിഞ്ഞ മാസമാണ് പഴ്‌സണൽ സ്റ്റാഫായിരുന്ന പനമറ്റം സ്വദേശി അനസ് ആത്മഹത്യ ചെയ്തത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് തോമസ് ഐസക് അമേരിക്കയിലായിരുന്ന സമയത്താണ് അനസ് ആത്മഹത്യ ചെയ്തത്.