- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ഡോ. തോന്നയ്ക്കൽ വാസുദേവൻ അന്തരിച്ചു; വിട പറയുന്നതു തോന്നയ്ക്കൽ നാട്യഗ്രാമത്തിന്റെ മുഖ്യ സംഘാടകൻ
തിരുവനന്തപുരം: സാഹിത്യനിരൂപകനും സാമൂഹിക പ്രവർത്തകനും റിട്ട. കോളേജ് പ്രിൻസിപ്പലുമായ ഡോ. തോന്നയ്ക്കൽ വാസുദേവൻ അന്തരിച്ചു. 78 വയസായിരുന്നു. ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് കുറച്ചുദിവസങ്ങളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 4.45നായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചയ്ക്കു ശേഷം കുടവൂരിലെ വീട്ടുവളപ്പിൽ നടക്കും. തിരുവനന്തപുരം ഗവ.ആർട്‌സ് കോളേജ് പ്രിൻസിപ്പൽ ആയിരിക്കെ സ്വയം വിരമിക്കുകയായിരുന്നു. യൂണിവേഴ്സിറ്റി കോളേജ്, തലശേരി ബ്രണ്ണൻ കോളേജ് , പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിൽ ദീർഘകാലം അദ്ധ്യാപകനായിരുന്നു. തോന്നയ്ക്കൽ ഗവ.ഹൈ സ്‌കൂൾ. ഗവ.ആർട്‌സ് കോളേജ് , യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലെ പഠനശേഷം മലയാളം അദ്ധ്യാപകനായി സർക്കാർ സർവീസിൽ പ്രവേശിച്ചു. തോന്നയ്ക്കൽ കേന്ദ്രമായി സ്ഥാപിതമായ നാട്യ ഗ്രാമം എന്ന സാംസ്‌കാരിക വേദിയുടെ മുഖ്യ സംഘാടകനായിരുന്നു. തോന്നയ്ക്കൽ ആശാൻ സ്മാരകവുമായി ബന്ധപ്പെട്ട് ദീർഘകാലം പ്രവർത്തിച്ചു. ആശാൻ സ്മാരകത്തെ ദേശീയ സാംസ്‌കാരിക ഇൻസ്റ്റി
തിരുവനന്തപുരം: സാഹിത്യനിരൂപകനും സാമൂഹിക പ്രവർത്തകനും റിട്ട. കോളേജ് പ്രിൻസിപ്പലുമായ ഡോ. തോന്നയ്ക്കൽ വാസുദേവൻ അന്തരിച്ചു. 78 വയസായിരുന്നു.
ഇരുവൃക്കകളും തകരാറിലായതിനെ തുടർന്ന് കുറച്ചുദിവസങ്ങളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 4.45നായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചയ്ക്കു ശേഷം കുടവൂരിലെ വീട്ടുവളപ്പിൽ നടക്കും.
തിരുവനന്തപുരം ഗവ.ആർട്‌സ് കോളേജ് പ്രിൻസിപ്പൽ ആയിരിക്കെ സ്വയം വിരമിക്കുകയായിരുന്നു. യൂണിവേഴ്സിറ്റി കോളേജ്, തലശേരി ബ്രണ്ണൻ കോളേജ് , പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിൽ ദീർഘകാലം അദ്ധ്യാപകനായിരുന്നു. തോന്നയ്ക്കൽ ഗവ.ഹൈ സ്‌കൂൾ. ഗവ.ആർട്‌സ് കോളേജ് , യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലെ പഠനശേഷം മലയാളം അദ്ധ്യാപകനായി സർക്കാർ സർവീസിൽ പ്രവേശിച്ചു.
തോന്നയ്ക്കൽ കേന്ദ്രമായി സ്ഥാപിതമായ നാട്യ ഗ്രാമം എന്ന സാംസ്‌കാരിക വേദിയുടെ മുഖ്യ സംഘാടകനായിരുന്നു. തോന്നയ്ക്കൽ ആശാൻ സ്മാരകവുമായി ബന്ധപ്പെട്ട് ദീർഘകാലം പ്രവർത്തിച്ചു. ആശാൻ സ്മാരകത്തെ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടായി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ചു. വില്യം വേർഡ്‌സ്വർത്തിന്റെ ലിറിക്കൽ ബെല്ലാർഡ്‌സിന്റെ ആമുഖ വിവർത്തനം, യുങ്ങിന്റെ മനഃശാസ്ത്രം, സാഹിത്യ വിമർശനം, മലയാളത്തിലെ വീരഗാഥകൾ എന്നിവയാണ് പ്രധാന പുസ്തകങ്ങൾ.
ഭാര്യയും വോളിബാൾ താരവുമായ എം.എസ് .ശ്രീലത നേരത്തെ മരണമടഞ്ഞിരുന്നു. സിനിമ സീരിയൽ പ്രവർത്തകനായ നോവിൻ വാസുദേവ്, ടെക്‌നോപാർക്ക് ജീവനക്കാരനായ ശംഭു എന്നിവർ മക്കളാണ്. തോന്നയ്ക്കൽ നാരായണൻ സഹോദരനാണ്.
- തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ