കണ്ണൂർ: ഒരുക്വട്ടേഷൻ സംഘത്തിനെയും കണ്ണുരിന്റെ മണ്ണിൽ വെച്ചുപൊറുപ്പിക്കില്ലെന്ന് ഡോ.വി.ശിവദാസൻ പറഞ്ഞു. കണ്ണുർ പ്രസ് ക്‌ളബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവർക്കെതിരെ സമുഹം ഒന്നാകെ ജാഗ്രത പാലിക്കണം. രാഷ്ട്രീയ പാർട്ടികളുടെ മറവിലാണ് ഇവർ ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ശിവദാസൻ ആരോപിച്ചു. സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണം.

എംപിയെന്ന നിലയിൽ കണ്ണുരിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കും. അടിസ്ഥാന ജനവിഭാഗങ്ങൾക്കായി എംപിയെന്ന നിലയിൽ താൻ പ്രതിജ്ഞാബദ്ധമാണെന്നും ശിവദാസൻ പറഞ്ഞു. ലക്ഷദ്വീപിൽ ഫാസിസ്റ്റ് പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ നടത്തി വരുന്നത്.ദ്വീപ് ജനതയുടെ അവകാശങ്ങൾ നിഷേധിക്കുകയാണ്. എംപിമാരുടെ സംഘം ലക്ഷദ്വീപ് ഉടൻ സന്ദർശിക്കും.

കണ്ണുരിലെ ആദിവാസി കുട്ടികൾക്കായി എംപിയെന്ന നിലയിൽ ലൈബ്രറികൾ സ്ഥാപിക്കും. കൊട്ടിയുർ മേഖലയിലാണ് സംസ്ഥാന സർക്കാരിന്റെയും സംഘടനകളുടെയും സഹായത്തോടെ ലൈബ്രറി സ്ഥാപിക്കുകയെന്നും അദ്ദേഹം അറിയിച്ചു. പ്രസ് ക്‌ളബ്ബ് പ്രസിഡന്റ് എ.കെ ഹാരിസ് അധ്യക്ഷനായി സെക്രട്ടറി .പ്രശാന്തൻ പുത്തലത്ത് സ്വാഗതവും ടി.കെ.എ ഖാദർ നന്ദിയും പറഞ്ഞു.