കുവൈത്ത് സിറ്റി:  കേരള സംഗീത നാടക അക്കാദമി 2015 ഫെബ്രുവരിയിൽ നടത്തുന്ന ഗൾഫ് പ്രവാസി നാടകമത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുവൈത്തിലെ നാടകസമിതികളിൽനിന്ന് ഈ മാസം 31വരെ രചനകൾ ക്ഷണിക്കുന്നു. ഒരുമണിക്കൂറിൽ കുറയാത്തതും രണ്ടുമണിക്കൂറിൽ കവിയാത്തതുമായിരിക്കണം നാടകം. രചനകളുടെ മൂന്നുകോപ്പികൾ സഹിതമാണ് രജിസ്റ്റർ ചെയ്യേണ്ടത്. അക്കാദമി കേന്ദ്ര നിർവാഹകസമിതിയുടെ അംഗീകാരം ലഭിച്ചവയ്ക്കു മാത്രമാകും അവതരണാനുമതി.

രചനകളിൽ സമിതികളുടെയും നാടകത്തിന്റെയും പേരുകൾ മാത്രമേ ഉൾപ്പെടുത്താവൂ. കെഎസ്എൻഎ കുവൈത്ത് അഡ്‌ഹോക് കമ്മിറ്റിയെയാണ് രചനകൾ ഏൽപിക്കേണ്ടതെന്ന് സംഘാടകർ അറിയിച്ചു.