- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ പത്താമത് അന്താരാഷ്ട്ര നാടകോത്സവത്തിന് തിരശീല നാളെ ഉയരും;ഇനി ഒമ്പത് നാൾ തൃശൂർ നാട്യകലയുടെ നാട്യഗൃഹം; 16 വിദേശ നാടകങ്ങളടക്കം 32 നാടകങ്ങൾ പ്രേക്ഷകന് ആവേശമൊരുക്കും
തൃശൂർ:അതിരുകൾക്കപ്പുറവും നമ്മുടെ സഹോദരങ്ങളുടെ ജീവിതവും കാലവും പങ്കുവയ്ക്കുന്നതിനുള്ള സാധ്യതയും പ്രതീക്ഷയും ഒന്നിക്കുന്ന ഒരു പൊതു ഇടമാണ് അന്താരാഷ്ട്ര നാടകോത്സവത്തിൽ ഞാൻ സ്വപ്നം കാണുന്നതെന്ന് 2008 ൽ ഭരത് മുരളി പറഞ്ഞുവച്ചിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. അതിന്റെ തുടർച്ചയായി പത്താമത് അന്താരാഷ്ട്ര നാടകോത്സവം തൃശൂരിൽ അരങ്ങേറുകയാണ്. ജനുവരി 20 മുതൽ 29 വരെ സംസ്ഥാനത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ ആറു വേദികളിലായി മുപ്പത്തിരണ്ട് നാടകങ്ങൾക്ക് തിരശീല ഉയരും. ''അരികുവൽക്കരിക്കപ്പെടുന്നവരുടെ അരങ്ങ്'' എന്ന സമകാലിക പ്രസക്തമായ വിഷയത്തിലൂന്നിക്കൊണ്ടാണ് 16 വിദേശ നാടകങ്ങളടക്കം മുപ്പത്തിരണ്ട് നാടകങ്ങൾ തൃശൂരിൽ അരങ്ങേറുക. വളരെ ശ്രദ്ധേയമായ അഞ്ചു സെമിനാറുകളും രണ്ട് ശിൽപ്പശാലകളും നിറയെ മുഖാമുഖങ്ങളും നാടകോത്സവത്തിന് ഗരിമ കൂട്ടും. നാടകോത്സവം ജനുവരി 20 ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്ന വേദിയിൽ കെ.പി.എ.സി. ലളിത അധ്യക്ഷത വഹിക്കും. ജനുവരി 26 ന് കേരള സംഗീത നാടക അക്കാദമി ഏർ
തൃശൂർ:അതിരുകൾക്കപ്പുറവും നമ്മുടെ സഹോദരങ്ങളുടെ ജീവിതവും കാലവും പങ്കുവയ്ക്കുന്നതിനുള്ള സാധ്യതയും പ്രതീക്ഷയും ഒന്നിക്കുന്ന ഒരു പൊതു ഇടമാണ് അന്താരാഷ്ട്ര നാടകോത്സവത്തിൽ ഞാൻ സ്വപ്നം കാണുന്നതെന്ന് 2008 ൽ ഭരത് മുരളി പറഞ്ഞുവച്ചിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. അതിന്റെ തുടർച്ചയായി പത്താമത് അന്താരാഷ്ട്ര നാടകോത്സവം തൃശൂരിൽ അരങ്ങേറുകയാണ്. ജനുവരി 20 മുതൽ 29 വരെ സംസ്ഥാനത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിൽ ആറു വേദികളിലായി മുപ്പത്തിരണ്ട് നാടകങ്ങൾക്ക് തിരശീല ഉയരും.
''അരികുവൽക്കരിക്കപ്പെടുന്നവരുടെ അരങ്ങ്'' എന്ന സമകാലിക പ്രസക്തമായ വിഷയത്തിലൂന്നിക്കൊണ്ടാണ് 16 വിദേശ നാടകങ്ങളടക്കം മുപ്പത്തിരണ്ട് നാടകങ്ങൾ തൃശൂരിൽ അരങ്ങേറുക. വളരെ ശ്രദ്ധേയമായ അഞ്ചു സെമിനാറുകളും രണ്ട് ശിൽപ്പശാലകളും നിറയെ മുഖാമുഖങ്ങളും നാടകോത്സവത്തിന് ഗരിമ കൂട്ടും.
നാടകോത്സവം ജനുവരി 20 ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്ന വേദിയിൽ കെ.പി.എ.സി. ലളിത അധ്യക്ഷത വഹിക്കും. ജനുവരി 26 ന് കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയിട്ടുള്ള പ്രസിദ്ധനായ അമ്മന്നൂർ പുരസ്‌കാരം പ്രഗൽഭനായ നാട്യാചാര്യനായ ഗിരിഷ് കർണാഡിന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ സമർപ്പിക്കും.
ഐനാത്ത് വിസ്മാൻ സംവിധാനം ചെയ്ത ''ഫലസ്തീൻ ഇയർ സീറോ'' എന്ന നാടകമാണ് ഉദ്ഘാടന നാടകം. ഇസ്രയേൽ-ഫലസ്തീൻ ഭൂമികകളിലെ കലഹങ്ങളുടെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന നാടകം യുദ്ധത്തിന്റെയും കലഹങ്ങളുടെയും കണക്കെടുപ്പിലൂടെ ഫലസ്തീനിന്റെ ചരിത്രം അരങ്ങിലെ ജീവചരിത്രമാവുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാടക സംഘങ്ങൾ നാടകോത്സവ നഗരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. തൃശൂരിൽ ആദ്യം എത്തിയത് ഫലസ്തീൻ സംഘമാണ്. പിന്നീട് ചിലിയും പോളണ്ടും എത്തി. കൂടുതൽ സംഘങ്ങൾ നാളെയോടെ എത്തും. നാടകോത്സവനഗരി അവസാന മിനുക്കുപണിയിലാണ്.
മുൻ വർഷത്തെക്കാൾ നാടകോത്സവ നഗരി മികച്ചതാണെന്നും താൻ അതിൽ അത്ഭുതം കൊള്ളുന്നുവെന്നും പോളണ്ട് നാടകസംഘത്തിലെ സംവിധായകൻ പാവേൽ സൊക്കോടാക് മറുനാടനോട് പങ്കുവച്ചു. യുദ്ധക്കെടുതികളുടെ കഥയാട്ടം നടത്തുന്ന ''സൈലൻസ്'' എന്ന നാടകം അനാവരണം ചെയ്യുന്നത് അഭയാർഥികളുടെ ഹൃദയസ്പർശിയായ വേദനകളും ഗദ്ഗദങ്ങളുമാണ്.