- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നമ്മുടെ എഡിറ്റർ ഇൻ ചീഫ്.. കടന്നുപോയ ദുരിതങ്ങൾ..ജയിലിലേക്ക് വലിച്ചിഴച്ചപ്പോൾ...ആ വാനിലേക്ക് തള്ളിക്കയറ്റിയപ്പോൾ.. അദ്ദേഹത്തെ ഷൂസ് ധരിക്കാൻ അനുവദിക്കാതിരുന്നപ്പോൾ..അവിടെ നിന്ന് എന്റെ ജീവൻ അപകടത്തിലെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞപ്പോൾ': അർണബ് ഈസ് ബാക്ക്; പൊട്ടിക്കരഞ്ഞും കൈയടിച്ച് ആഘോഷിച്ചും റിപ്പബിക്
മുംബൈ:അർണാബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചപ്പോൾ റിപ്പബ്ലിക് ടിവി ന്യൂസ് റൂമിൽ അരങ്ങേറിയത് നാടകീയരംഗങ്ങൾ. ഇന്ത്യ വിത്ത് അർണബ് ക്യാമ്പെയിനുമായി മുന്നിട്ടിറങ്ങിയ റിപ്പബ്ലിക് ടീം ഇത് വൻവിജയമായാണ് വിശേഷിപ്പിച്ചത്. ന്യൂസ് റൂമിൽ നിന്നുള്ള ദൃശ്യങ്ങൾ ലൈവായി കാണിക്കുകയും ചെയതു. വികാരനിർഭരമായ രംഗങ്ങൾ. കണ്ണീരോടെ പ്രതികരിക്കുന്ന വനിതാ ജേണലിസ്റ്റുകൾ. ആകെ ഒരു ചാർജ്ഡ് അന്തരീഷം. അർണബിന്റെ ശിഷ്യർ നാടകീയതയിൽ അദ്ദേഹത്തെ വെല്ലുമെന്ന തോന്നിപ്പോകും. കരഘോഷത്തോടെയാണ് റിപ്പബ്ലിക് ടീം അർണബിന്റെ മടങ്ങിവരവ് ആഘോഷിച്ചത്.
റിപ്പബ്ലിക് ന്യൂസ് റൂമിലെ അവതരണം ഇങ്ങനെ:
ഫൈനലി അർണാബ് ഈസ് കമിങ് ബാക്ക്. കൈസാ ലഗ് രഹാ രേഹ ആപ്‌കോ?
As journlaists we have to be strong..യേ ഹമാരേ ലിയേ സിർഫ് ഏക് ഖബർ കി ബാത്ത് നഹി ധി..ഓൾ ഓഫ് അസ് ഹാവ് ബീൻ പേഴ്‌സണലി അഫക്റ്റഡ്..(ഇത് നമ്മളെ എല്ലാവരെയും വ്യക്തിപരമായി ബാധിച്ചു..ഈ വാർത്ത പുറത്തുവിടുമ്പോൾ നമ്മളെല്ലാം വികാരഭരിതരാണ്. കണ്ണീരടക്കാൻ കഴിയുന്നില്ല..കാരണം എട്ട് ദിവസത്തെ മുംബൈ ഭരണകൂടത്തിന്റെ വേട്ടയ്ക്ക് ശേഷം നമ്മുടെ എഡിറ്റർ ഇൻ ചീഫ്...എന്റെ എഡിറ്റർ ഇൻ ചീഫ് കടന്നുപോയ ദുരിതങ്ങൾ..ജയിലിലേക്ക് വലിച്ചിഴച്ചപ്പോൾ...ആ വാനിലേക്ക് തള്ളിക്കയറ്റിയപ്പോൾ, അദ്ദേഹത്തെ ഷൂസ് ധരിക്കാൻ അനുവദിക്കാതിരുന്നപ്പോൾ..അവിടെ നിന്ന് എന്റെജീവൻ അപകടത്തിലെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞപ്പോൾ..രാജ്യം മുഴുവൻ അത് നിരീക്ഷിച്ചു.
ഇവിടെ, നമ്മൾ അദ്ദേഹത്തിന്റെ ടീം ഇവിടെ എല്ലാ ദിവസവും എത്തി രാജ്യത്തെ ജനങ്ങളുമായി സംസാരിച്ചു..അവരുമായി കാര്യങ്ങൾ പങ്കുവച്ചു..ഞങ്ങൾക്ക് നീതി വേണമന്ന് ഉറക്കെ വിളിച്ചുപറഞ്ഞു..ഇന്ന് ഈ വിജയം നമ്മൾ ഓരോരുത്തരുടെയും വിജയമാണ്. നമ്മൾ നൽകുന്ന സന്ദേശം ഇതാണ്..നമ്മൾ ആരുടെ മുന്നിലും ഒരിക്കലും മുട്ടുകുത്തില്ല. നമ്മൾ എല്ലാവരും സത്യം വിളിച്ചുപറയും.
ജീവനക്കാരുടെ പിറന്നാളുകൾ ആഘോഷിക്കുന്നത് പോലെ നമ്മൾ അർണാബിന്റെ മടങ്ങി വരവ് ആഘോഷിക്കും...അർണബ് ഈസ് ബാക്ക്.
റിപ്പബ്ളിക് എഡിറ്റർ അർണാബ് ഗോസ്വാമിക്ക് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കോടതിയാണജാമ്യം അനുവദിച്ചത്. ഇടക്കാല ജാമ്യം നൽകണമെന്ന അർണബ് ഗോസ്വാമിയുടെ ആവശ്യം മുംബായ് ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അർണബ് സുപ്രീംകോടതിയെ സമീപിച്ചത്.
50000 രൂപയുടെ ബോണ്ടിൽ അർണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജാമ്യം നൽകരുതെന്ന് വാദിഭാഗം അഭിഭാഷകനായ കപിൽ സിബൽ വാദിച്ചെങ്കിലും സുപ്രീം കോടതി തള്ളി. അർണബിന് ഇടക്കാല ജാമ്യാപേക്ഷ നിഷേധിച്ച ബോംബൈ ഹൈക്കോടതി വിധിക്കെതിരെയും സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. എഫ്.ഐ.ആറിൽ തീർപ്പു കൽപ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കിൽ അത് നീതി നിഷേധമാവുമെന്ന് കോടതി നിരീക്ഷിച്ചു.
'എന്നോട് ചോദിക്കുകയാണെങ്കിൽ ഞാൻ ആ ചാനൽ കാണാറില്ല, പ്രത്യയ ശാസ്ത്രപരമായി നിങ്ങൾക്ക് അഭിപ്രായ വ്യത്യാസമുണ്ടാകും. പക്ഷെ ഇന്ന് ഇക്കാര്യത്തിൽ കോടതി ഇടപെടാതിരുന്നാൽ നാം നാശത്തിന്റെ പാതയിലാണെന്നതിൽ തർക്കമില്ല,' ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനാധിപത്യം അസാധാരണമാം വിധം പ്രതിരോധശേഷിയുള്ളതാണെന്ന് പറഞ്ഞ കോടതി ചാനൽ ചർച്ചയിലെ വിവാദങ്ങൾ മഹാരാഷ്ട്ര സർക്കാർ അവഗണിക്കണമെന്നും കോടതി പറഞ്ഞു.
' ഇന്ന് നമ്മൾ ഹൈക്കോടതിക്ക് ഒരു സന്ദേശം അയക്കണം.വ്യക്തിപരമായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച് ദയവായി നിങ്ങളുടെ അധികാര പരിധി വിനിയോഗിക്കുക,' ബെഞ്ച് പറഞ്ഞു. 'സംസ്ഥാന സർക്കാരുകൾ വ്യക്തികളെ ലക്ഷ്യം വച്ചാൽ പൗരന്മാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ സുപ്രീം കോടതി ഉണ്ടെന്ന് അവർ മനസ്സിലാക്കണം,' ബെഞ്ച് നിരീക്ഷിച്ചിരുന്നു.
ജാമ്യ ഉത്തരവ് നടപ്പിലാക്കിയശേഷം അത് തങ്ങളെ അറിയിക്കണെന്നും കോടതിയെ ആവശ്യപ്പെട്ടിട്ടുണ്ട്. എട്ട് ദിവസങ്ങൾക്ക് ശേഷമാണ് അർണബിന് ജാമ്യം അനുവദിക്കുന്നത്. ഇടക്കാല ജാമ്യം നൽകണമെന്ന അർണബ് ഗോസ്വാമിയുടെ ആവശ്യം മുംബൈ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് അർണബ് സുപ്രീംകോടതിയെ സമീപിച്ചത്. മുംബൈയിലെ ഇന്റീരിയർ ഡിസൈനർ ഇന്റീരിയർ ഡിസൈനർ അൻവയ് നായിക്കിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അർണബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ അടിയന്തരമായി ലിസ്റ്റ് ചെയ്തതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ രംഗത്തെത്തിയിിരുന്നു. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെയുടെ നിർദ്ദേശ പ്രകാരമാണോ ഇത്തരമൊരു നീക്കമെന്ന് വ്യക്തമാക്കണം എന്നാണ് ബാർ അസോസിയേഷൻ പ്രസിഡന്റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്തു നൽകുകയുണ്ടായി.
മഹാമാരിയുടെ ഈ കാലത്ത് ഹരജികൾ പരിഗണിക്കുന്നത് വൈകുന്നതിനാൽ ആയിരക്കണക്കിനാളുകൾ ജയിലിൽ കഴിയുമ്പോഴാണ് സ്വാധീനമുള്ള ഒരാളുടെ ഹരജി ഒരുദിവസത്തിനുള്ളിൽ തന്നെ ലിസ്റ്റ് ചെയ്യുന്നതെന്ന് ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി. തനിക്ക് അർണബിനോട് യാതൊരു വ്യക്തി വിദ്വേഷവും ഇല്ല. എല്ലാവരെയും പോലെ അർണബിനും നീതി തേടാനുള്ള അവസരമുണ്ട്. എന്നാൽ, കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ എട്ട് മാസമായി നടക്കുന്ന സെലക്റ്റീവ് ലിസ്റ്റിങ് ആണ് പ്രശ്നമാണ് ഉയർത്തിക്കാണിച്ചത്.
#ArnabIsBack | Massive victory for TEAM REPUBLIC; Supreme Court orders release of Arnab Goswami; Tune in for #LIVE visuals from the Republic newsroom here - https://t.co/rGQJsiKgt2 pic.twitter.com/hV4NX8cNxA
- Republic (@republic) November 11, 2020