- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദായ നികുതി റിട്ടേൺ തിരുത്താനുള്ള അധികാരം ദുർവിനിയോഗം ചെയ്തു; കണക്കിൽ പെടാത്ത പണം ഉൾപ്പെടുത്താൻ റിട്ടേൺ ഭേദഗതി ചെയ്താൽ പണി തരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡൽഹി: മുൻവർഷം സമർപ്പിച്ച ആദായനികുതി റിട്ടേൺ പുതുക്കി സമർപ്പിക്കാനുള്ള സൗകര്യം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശനനടപടിയെടുക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് (സി.ബി.ഡി.ടി.) ഇതു സംബന്ധിച്ച മുന്നറിയിപ്പു നൽകി. നവംബർ എട്ടിന് കേന്ദ്രസർക്കാർ നോട്ട് അസാധുവാക്കിയശേഷം ചില നികുതിദായകർ മുമ്പ് സമർപ്പിച്ച റിട്ടേണിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് കർശനമാക്കുന്നത്. നിലവിൽ കൈവശമുള്ള കണക്കിൽപ്പെടാത്ത പണം മുൻവർഷത്തെ റിട്ടേണിൽ ഉൾപ്പെടുത്താനാണിതെന്ന് സംശയിക്കുന്നുണ്ട്. മുമ്പ് സമർപ്പിച്ച റിട്ടേണിലെ തെറ്റായ വിവരങ്ങൾ ഒഴിവാക്കാനും ശരിയായ രേഖകൾ സമർപ്പിക്കുന്നതിനുമാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതിൽ വരുമാനം മാറ്റാൻ അനുവാദമില്ലെന്നും സി.ബി.ഡി.ടി. വ്യക്തമാക്കി. മുൻവർഷത്തെ റിട്ടേണിൽ പറഞ്ഞിട്ടുള്ള വരുമാനം, കൈവശമുള്ള പണം, ലാഭം തുടങ്ങിയവയിൽ എന്തുമാറ്റമുണ്ടായാലും വകുപ്പ് വിശദമായി പരിശോധിക്കും. അന്വേഷണത്തിൽ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം കണ്ടെത്തിയാൽ
ന്യൂഡൽഹി: മുൻവർഷം സമർപ്പിച്ച ആദായനികുതി റിട്ടേൺ പുതുക്കി സമർപ്പിക്കാനുള്ള സൗകര്യം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശനനടപടിയെടുക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് (സി.ബി.ഡി.ടി.) ഇതു സംബന്ധിച്ച മുന്നറിയിപ്പു നൽകി.
നവംബർ എട്ടിന് കേന്ദ്രസർക്കാർ നോട്ട് അസാധുവാക്കിയശേഷം ചില നികുതിദായകർ മുമ്പ് സമർപ്പിച്ച റിട്ടേണിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് കർശനമാക്കുന്നത്. നിലവിൽ കൈവശമുള്ള കണക്കിൽപ്പെടാത്ത പണം മുൻവർഷത്തെ റിട്ടേണിൽ ഉൾപ്പെടുത്താനാണിതെന്ന് സംശയിക്കുന്നുണ്ട്. മുമ്പ് സമർപ്പിച്ച റിട്ടേണിലെ തെറ്റായ വിവരങ്ങൾ ഒഴിവാക്കാനും ശരിയായ രേഖകൾ സമർപ്പിക്കുന്നതിനുമാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതിൽ വരുമാനം മാറ്റാൻ അനുവാദമില്ലെന്നും സി.ബി.ഡി.ടി. വ്യക്തമാക്കി.
മുൻവർഷത്തെ റിട്ടേണിൽ പറഞ്ഞിട്ടുള്ള വരുമാനം, കൈവശമുള്ള പണം, ലാഭം തുടങ്ങിയവയിൽ എന്തുമാറ്റമുണ്ടായാലും വകുപ്പ് വിശദമായി പരിശോധിക്കും. അന്വേഷണത്തിൽ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം കണ്ടെത്തിയാൽ പിഴയീടാക്കും. നിയമപ്രകാരം തടവുശിക്ഷയും അനുഭവിക്കേണ്ടിവന്നേക്കാമെന്ന് സി.ബി.ഡി.ടി. അറിയിച്ചു.