- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
നോർത്ത് വെസ്റ്റ് അർക്കൻസാസ് മലയാളി അസോസിയേഷൻ ചിത്രരചനാമത്സരം നടത്തി
അർക്കൻസാസ്: നോർത്ത് വെസ്റ്റ് അർക്കൻസാസ് മലയാളി അസോസിയേഷൻ (നന്മ) താങ്ക്സ് ഗിവിംഗിന്റെ ഭാഗമായി കുട്ടികൾക്കായി 'മഴവില്ല് -20' എന്ന പേരിൽ ചിത്രരചനാമത്സരം നടത്തി വിജയികളെ പ്രഖ്യാപിച്ചു. നാലു ഗ്രൂപ്പുകളിലായി 62 കുട്ടികൾ പങ്കെടുത്തു.
മൂന്നുമുതൽ നാലു വയസുവരെയുള്ള ഗ്രൂപ്പിൽ ആദ്യ വിനീത്, പാർവതി ഷിജു പത്മൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾക്കും, അദിതി നായർ, അനയ ശ്രീജിത്ത്, ഗൗരി ആർ പ്രേം എന്നിവർ ജൂറിയുടെ പ്രത്യേക അഭിനന്ദനങ്ങൾക്കും അർഹരായി.
അഞ്ചുമുതൽ ഏഴു വയസുവരെ കുട്ടികളിൽ നയന സുനിത്, ജോവിന ആൻ പ്രദീപ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾക്കും മറിയ ജുവൽ, സാധന ജിതിൻ, ജിയാ കൃഷ്ണ എന്നിവർ ജൂറിയുടെ പ്രത്യേക അഭിനന്ദനങ്ങൾക്കും അർഹരായി.
എട്ടു മുതൽ പന്ത്രണ്ട് വരെ പ്രായമുള്ള കുട്ടികളിൽ ജോൻ കെ. ലിജോ, അദ്വൈത് രാജ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾക്കും ദേവ് അനീഷ്, നിഹാൽ സജു, കാതറിൻ ജോർജ്, രഹൻ പ്രമോദ്, നിരഞ്ജൻ ശബരി നായർ, അനാമിക അരുൺ എന്നിവർ ജൂറിയുടെ പ്രത്യേക അഭിനന്ദനങ്ങൾക്കും അർഹരായി.
പതിമൂന്ന് മുതൽ പതിനഞ്ച് വരെ പ്രായമുള്ള കുട്ടികളിൽ നിന്നും നെവേയ സെബാസ്റ്റ്യൻ, അങ്കിത നായർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾക്കും ദിയ നായർ ജൂറിയുടെ പ്രത്യേക അഭിനന്ദനത്തിനും അർഹയായി.
ചിത്രകലാ രംഗത്ത് പ്രഗത്ഭരായ ജഡ്ജിങ് പാനൽ ആണ് വിജയികളെ തെരഞ്ഞെടുത്തത്. ജഡ്ജിങ് പാനൽ അംഗങ്ങളായി ഇന്ത്യയിലും അമേരിക്കയിലും ഫൈൻ ആർട്സ് അദ്ധ്യാപകനായി വളരെക്കാലമായി പ്രവർത്തിച്ചുവരുന്ന പൗലോസ് ജോസഫ്, 'ബെന്റൺവിൽ ആർട്ട് ഓൺ ദി സ്‌ക്വർ' സ്ഥാപകനും പ്രശസ്ത അമേരിക്കൻ ആർട്ടിസ്റ്റുമായ മാറ്റ് കോബേർൺ, ഫ്രീലാൻസ് വിഷ്വൽ ഡിസൈനറും, ഇലസ്ട്രേറ്ററുമായ സുരഭി സുരൻ എന്നിവർ പ്രവർത്തിച്ചു.
വിജയികൾക്കുള്ള കാഷ് പ്രൈസ് 'ഡൗൺ ടൗൺ ബെന്റൺവിൽ ഇൻക്' എന്ന കമ്യൂണിറ്റി ഓർഗനൈസേഷൻ സ്പോൺസർ ചെയ്തു. നന്മ എക്സിക്യൂട്ടീവ് കമ്മിറ്റി വിജയികളേയും മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളേയും അഭിനന്ദനം അറിയിച്ചു. അതോടൊപ്പം വിജയികൾക്കുള്ള കാഷ് പ്രൈസും, മറ്റു സമ്മാനങ്ങളും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.



