ഡാലസ് : മിഡിൽ സ്‌കൂൾ കുട്ടികളുടെ സമഗ്ര വളർച ലക്ഷ്യമിട്ട് ഡ്രീംസ് സമ്മർ ക്യാമ്പ് ഓഗസ്റ്റ് 10ന് ആരംഭിക്കും. മൂന്ന് വർഷം നീണ്ടു നില്ക്കുന്നതാണ് ക്യാമ്പ്. കഴിഞ്ഞ ഒരുവർഷമായി കുട്ടികളുടെ നേതൃ പരിശീലനത്തിനും വ്യക്തിത്വവികാസനത്തിനും സമഗ്രവേദിയൊരുക്കുക എന്ന സ്വപ്നവുമായി 'ഡ്രീംസ്' ശാഖ ഡാലസിൽ പ്രവർത്തിക്കുന്നു. ഡയറക്ടെർ ഫാ. ലിജോ പാത്തിക്കൽ സി.എം.ഐ യാണ് പദ്ധതിക്ക് പിന്നിൽ.ലൂസിയാനയിലും കേരളത്തിലും ഡ്രീംസിന് ശാഖകളുണ്ട്.

ആദ്യത്തെ വർഷം ഇന്റർ പേർസണൽ സ്‌കിൽസ്, ആറ്റിറ്റിയൂഡ്, മാനവിക മൂല്യങ്ങൾ, രണ്ടാം വർഷം ഫാമിലി, കമ്മ്യൂണിറ്റി , ഫ്രണ്ട്‌സ് , ടീം വർക്ക് എന്നിവയിലും മൂന്നാം വർഷം ലീഡർഷിപ് ,ഡിസിഷൻ മേക്കിങ് , ടൈം മാനേജ്മന്റ് എന്നിവക്ക് പ്രാധാന്യം നല്കിയാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിലും, ലൂസിയാനയിലും ശാഖകളുള്ള ഡ്രീംസ് പ്രൊജക്റ്റ് ഡാളസിലെ ഇന്ത്യാ കൾച്ചറൽ ആൻഡ് എജുകേഷൻ സെന്ററുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.

2015 ലെ സമ്മർ ക്യാമ്പ് ഓഗസ്റ്റ് 10 തിങ്കൾ മുതൽ 14 വെള്ളി വരെ നീണ്ടു നിക്കും. ഗാർലഡിലെ കേരള അസോസിയേഷൻ ഹാളിൽ നടക്കുന്ന വ്യക്തി വികാസ പരിപാടി അഞ്ചു ദിവസങ്ങളിലായി രാവിലെ ഒൻപതു മുതൽ ഉച്ച കഴിഞ്ഞു രണ്ടര വരെയായി ക്രമീകരിച്ചിരിക്കുന്നു. രജി. ഫീസ് 25 ഡോളറാണ്.

കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റേഴ്‌സുമായി ബന്ധപ്പെടുക. ജോൺസൺ (ഷിബു) കുര്യാക്കോസ്  9723103455 ഹരിദാസ് തങ്കപ്പൻ (214 908 5686 FREE) email: letusdreamusa@gmail.com