തെരുവിൽ ഒരു സ്ത്രീ ഇറുകിയ ജീൻസ് ധരിച്ച് നടക്കുന്നത് കണ്ട് ക്രിസോന്നി ഹെൻഡേർസൻ എന്ന 31 കാരൻ അവരെ വേശ്യ എന്ന് വിളിച്ച് ആക്ഷേപിക്കുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട് ഈ യുവാവ് കോടതിയിൽ വിചാരണയ്ക്കെത്തിയപ്പോൾ അയാൾക്കൊപ്പം വന്ന ഭാര്യ അതിനേക്കാൾ അൽപവസ്ത്രമാണ് ധരിച്ചിരുന്നത്.... ബെർമിങ്ഹാം സിറ്റി സെന്ററിൽ വച്ച് ാെരു ക്രിസ്ത്യൻ പ്രഭാഷകന്റെ പ്രസംഗം കേട്ട് കൊണ്ട് നിൽക്കവെയാണ് നൂർ അൽനിയാമിയെ ഹെർഡേർസൻ വേശ്യയെന്നും സാത്താൻ എന്നും വിളിച്ച് അപമാനിച്ചിരുന്നത്. ജൂലൈ നാലിന് അരങ്ങേറിയ സംഭവത്തിന്റെ വിചാരണയാണ് ഇപ്പോൾ നടക്കുന്നത്. 60 പേരുടെ മുന്നിൽ വച്ചുള്ള ഈ പരസ്യമായ ആരോപണത്തെ തുടർന്ന് താൻ കരഞ്ഞ് പോയെന്ന് നൂർ വെളിപ്പെടുത്തിയിരുന്നു. ഇത് കേട്ട് താൻ ഒരു രാത്രിക്ക് എത്രയാണ് പ്രതിഫലം വാങ്ങുന്നതെന്ന് വരെ ഒരാൾ ചോദിച്ചിരുന്നുവെന്നും ഈ സ്ത്രീ പറയുന്നു.

സംഭവത്തിന് ശേഷം പൊലീസെത്തുകയും ഹെൻർഡേർസനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും തുടർന്ന് ഇയാളെ അപ്പോൾ വെറുതെ വിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തടർന്ന് തൊട്ടടുത്ത ദിവസമായിരുന്നു ബെർമിങ്ഹാമിലെ ജൂവലറി ക്വാർട്ടറിൽ വച്ച് ഈ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നത്. വിവിധ കേസുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ബെർമിങ്ഹാം മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെയായിരുന്നു ഇയാൾ വിചാരണ നേരിട്ടത്. അപ്പോൾ കോടതിയിൽ കൂടെ വന്ന ഭാര്യയാണ് ടൈറ്റായ ബേബി സ്വീറ്റ് ഷർട്ടും ബ്രൗൺ ട്രൗസേർസും ഡാർക്ക് ബ്ലൂ വെയിസ്റ്റ് കോട്ടും ധരിച്ചിരുന്നത്.

തെരുവിൽ വച്ച് നൂറിനെ മതസ്പർധ വളർത്തുന്ന വിധത്തിൽ കാഫിർ എന്ന് വരെ വിളിച്ച് ഹെൻഡേർസൻ അപമാനിച്ചുവെന്ന് വിചാരണക്കിടെ പ്രോസിക്യൂട്ടർ സൈമൻ ബ്രൗൺസേ കോടതിയിൽ ബോധിപ്പിച്ചിരുന്നു. എന്നാൽ താനാ സ്ഥലത്തുണ്ടായിരുന്നുവെന്നും എന്നാൽ ഇത്തരത്തിലുള്ള വാക്കുകൾ ഉപയയോഗിച്ച് അപമാനിച്ചില്ലെന്നുമാണ് യുവാവ് വാദിക്കുന്നത്. ഹെൻഡേർസൻ ഐസിസിനെ പിന്തുണയ്ക്കുന്ന ആളാണെന്നും ബോധ്യമായിട്ടുണ്ട്. താൻ മുസ്ലീമാണെങ്കിലും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നാണ് അപമാനിക്കപ്പെട്ട നൂർ എന്ന യുവതി പ്രതികരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിചാരണ തുടരുകയാണ്.