- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്ത്രം വാങ്ങാൻ പണം ചോദിച്ച് അൽവസ്ത്രധാരിണികളായ യുവതികൾ അർധരാത്രിയിൽ നടുറോഡിൽ വണ്ടികൾക്ക് കൈ കാണിച്ചു; റഷ്യയിൽ നിന്നും ഒരു വീഡിയോ
തുണി വാങ്ങാനുള്ള പണം എളുപ്പത്തിൽ കൈവശപ്പെടുത്താനുള്ള സൂത്രമാർഗമെന്നോണം റഷ്യയിലെ ഒരു പറ്റം യുവതികൾ പയറ്റിയത് ശ്രദ്ധേയമാകുന്നു. അർധരാത്രിയിൽ റോഡിലിറങ്ങിയ ഇവർ വസ്ത്രം വാങ്ങാൻ പണം ചോദിച്ച് വണ്ടികൾക്ക് കൈ കാണിക്കുകയായിരുന്നു. റഷ്യയിൽ നിന്നുള്ള ഈ വീഡിയോ വൈറലാവുകയാണ്. ടീച്ചർമാരായ യുവതികൾക്ക് വേണ്ടി സംഘടിപ്പിച്ച വർക്ക്ഷോപ്പിന്റെ ഭാഗമായിട്ടാണീ പരീക്ഷണം അരങ്ങേറിയിരിക്കുന്നത്. സെൻട്രൽ റഷ്യയിലെ റിപ്പബ്ലിക്ക് ഓഫ് ടാടാർസ്റ്റാനിലെ കസാൻ നഗരത്തിലാണീ സംഭവം നടന്നത്. ഇതിലൂടെ കടന്ന് പോയ ഒരാളാണ് ഇത് സംബന്ധിച്ച ഫൂട്ടേജ് പകർത്തിയിരിക്കുന്നത്. ഇതിലൂടെ കടന്ന് പോയ ഓരോ മോട്ടോറിസ്റ്റിനോടും ഇവർ തുണി വാങ്ങാനായി 100 റൂബളായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഈ പരിപാടിയിൽ ഏഴോളം യുവതികളാണ് ഭാഗഭാക്കായിരുന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു ഭർത്താവിനെ കണ്ടെത്തി വിവാഹം നടക്കാൻ എത്തരത്തിൽ പെരുമാറണമെന്ന് ഒരു പരീക്ഷണത്തിലൂടെ പഠിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതിലൂടെ നടന്നത്. മൂന്ന് ദിവസം നടത്തിയ ഈ പരിപാടിയിലൂടെ
തുണി വാങ്ങാനുള്ള പണം എളുപ്പത്തിൽ കൈവശപ്പെടുത്താനുള്ള സൂത്രമാർഗമെന്നോണം റഷ്യയിലെ ഒരു പറ്റം യുവതികൾ പയറ്റിയത് ശ്രദ്ധേയമാകുന്നു. അർധരാത്രിയിൽ റോഡിലിറങ്ങിയ ഇവർ വസ്ത്രം വാങ്ങാൻ പണം ചോദിച്ച് വണ്ടികൾക്ക് കൈ കാണിക്കുകയായിരുന്നു. റഷ്യയിൽ നിന്നുള്ള ഈ വീഡിയോ വൈറലാവുകയാണ്.
ടീച്ചർമാരായ യുവതികൾക്ക് വേണ്ടി സംഘടിപ്പിച്ച വർക്ക്ഷോപ്പിന്റെ ഭാഗമായിട്ടാണീ പരീക്ഷണം അരങ്ങേറിയിരിക്കുന്നത്. സെൻട്രൽ റഷ്യയിലെ റിപ്പബ്ലിക്ക് ഓഫ് ടാടാർസ്റ്റാനിലെ കസാൻ നഗരത്തിലാണീ സംഭവം നടന്നത്. ഇതിലൂടെ കടന്ന് പോയ ഒരാളാണ് ഇത് സംബന്ധിച്ച ഫൂട്ടേജ് പകർത്തിയിരിക്കുന്നത്. ഇതിലൂടെ കടന്ന് പോയ ഓരോ മോട്ടോറിസ്റ്റിനോടും ഇവർ തുണി വാങ്ങാനായി 100 റൂബളായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
ഈ പരിപാടിയിൽ ഏഴോളം യുവതികളാണ് ഭാഗഭാക്കായിരുന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു ഭർത്താവിനെ കണ്ടെത്തി വിവാഹം നടക്കാൻ എത്തരത്തിൽ പെരുമാറണമെന്ന് ഒരു പരീക്ഷണത്തിലൂടെ പഠിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതിലൂടെ നടന്നത്. മൂന്ന് ദിവസം നടത്തിയ ഈ പരിപാടിയിലൂടെ സ്ത്രീകൾ 25,000 റൂബിൾ നേടിയെന്നാണ് റിപ്പോർട്ട്.