- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിപ്പാവാട ധരിച്ചും സ്ലീവ്‌ലെസ് ബ്ലൗസ് അണിഞ്ഞും മോദിയെ കാണാൻ ആരും വരേണ്ട; ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാൻ എത്തുന്ന മാദ്ധ്യമപ്രവർത്തകർക്കു ഡ്രസ് കോഡ് പ്രഖ്യാപിച്ച് ഫേസ്‌ബുക്ക്
സാൻഫ്രാൻസിസ്‌കോ: ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാൻ വരുന്ന മാദ്ധ്യമപ്രവർത്തകർ മര്യാദയ്ക്കു വസ്ത്രം ധരിക്കണമെന്നു ഫേസ്‌ബുക്കിന്റെ നിർദ്ദേശം. ഫേസ്‌ബുക്ക് ആസ്ഥാനം സന്ദർശിക്കാൻ ഇന്നു പ്രധാനമന്ത്രി എത്തുമ്പോൾ ഡ്രസ് കോഡ് നിർബന്ധമാക്കിയിരിക്കുകയാണ് അധികൃതർ. വനിതാ മാദ്ധ്യമപ്രവർത്തകർക്കാണ് പ്രധാനമായും കർശന നിർദേശങ്ങൾ നൽകിയിരിക്കുന്
സാൻഫ്രാൻസിസ്‌കോ: ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാൻ വരുന്ന മാദ്ധ്യമപ്രവർത്തകർ മര്യാദയ്ക്കു വസ്ത്രം ധരിക്കണമെന്നു ഫേസ്‌ബുക്കിന്റെ നിർദ്ദേശം. ഫേസ്‌ബുക്ക് ആസ്ഥാനം സന്ദർശിക്കാൻ ഇന്നു പ്രധാനമന്ത്രി എത്തുമ്പോൾ ഡ്രസ് കോഡ് നിർബന്ധമാക്കിയിരിക്കുകയാണ് അധികൃതർ.
വനിതാ മാദ്ധ്യമപ്രവർത്തകർക്കാണ് പ്രധാനമായും കർശന നിർദേശങ്ങൾ നൽകിയിരിക്കുന്നത്. കുട്ടിപ്പാവാട ധരിച്ചും സ്ലീവ്‌ലെസ് ബ്ലൗസ് അണിഞ്ഞും മോദിയെ കാണാൻ ആരും വരേണ്ട എന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
പുരുഷന്മാർക്കു ഫോർമൽ ബിസിനസ് ഡ്രസ് കോഡാണു നിർദേശിച്ചിട്ടുള്ളത്. മോദിക്കൊപ്പം ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗും മാദ്ധ്യമപ്രവർത്തകരെ കാണും. പ്രാദേശിക സമയം രാവിലെ 6.30ന് മാദ്ധ്യമപ്രവർത്തകരുടെ വാഹനങ്ങൾ ക്യാമ്പസിൽ എത്തിയിരിക്കണം. എട്ടു മണിക്ക് മുന്പ് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മാദ്ധ്യമപ്രവർത്തകർ പരിപാടി നടക്കുന്ന വേദിയിൽ എത്തിയിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
രജിസ്‌ട്രേഷൻ ഇല്ലാത്ത മാദ്ധ്യമപ്രവർത്തകർക്ക് ഈ പ്രദേശത്തേക്കു പ്രവേശനം ഉണ്ടാകില്ല. വരുന്ന മാദ്ധ്യമപ്രവർത്തകർ തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
കർശന നിർദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും മാദ്ധ്യമപ്രവർത്തകർക്കായുള്ള സൗകര്യങ്ങളൊക്കെ ഫേസ്‌ബുക്ക് ഏർപ്പാടാക്കിയിട്ടുണ്ട്. 9.30നാണു പരിപാടി ആരംഭിക്കുക. സൗജന്യ വൈഫൈയും നൽകും. മോദി ഹിന്ദിയിലായിരിക്കും സംസാരിക്കുകയെങ്കിലും തർജ്ജമ അപ്പോൾ തന്നെ ലഭിക്കും. ഉപഗ്രഹ സംപ്രേഷണം ഇംഗ്‌ളീഷിലൂടെയായിരിക്കും.
പരിപാടി നടക്കുന്ന ടൗൺഹാളിലെ സൗകര്യങ്ങൾ മാത്രമെ മാദ്ധ്യമപ്രവർത്തകർക്ക് ഉപയോഗിക്കാനാവു. പരിപാടിക്കിടെ മറ്റ് സ്ഥലങ്ങൾ സന്ദർശിക്കാനും കഴിയില്ല. തത്സമയ സംപ്രേഷണവും അനുവദിക്കില്ല. പരിപാടി റെക്കോഡ് ചെയ്യുകയും ഫോട്ടോ എടുക്കുകയും ചെയ്യാം. വാഷിങ്ടൺ സമയം വൈകിട്ട് മൂന്ന് മുതൽ ആറു വരെ ഹിന്ദിയിലും മറ്റു ഭാഷകളിലും മോദിയുടെ പരിപാടി കാണാനാകും.