- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ ഇനിമുതൽ 21തികഞ്ഞാൽ വെള്ളമടി തുടങ്ങാം; മദ്യ വിൽപ്പന പൂർണമായും സ്വകാര്യമേഖലയിലാക്കുമെന്നും സർക്കാർ
ന്യൂഡൽഹി: മദ്യ വിൽപ്പനയിൽ നിന്നും പൂർണമായി പിൻവാങ്ങാനൊരുങ്ങി ഡൽഹി സർക്കാർ. മദ്യപിക്കാനുള്ള കുറഞ്ഞ പ്രായം 25ൽ നിന്ന് 21 ആക്കിയതായും മദ്യവിൽപനയിൽ നിന്നു സംസ്ഥാന സർക്കാർ പൂർണമായി പിൻവാങ്ങുമെന്നും ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ അറിയിച്ചു. നിലവിൽ 60 % മദ്യവിൽപന ശാലകൾ നടത്തുന്നത് സംസ്ഥാന സർക്കാരാണ്. ഇതു സ്വകാര്യ മേഖലയ്ക്കു കൈമാറും. പുതിയ വിൽപന ശാലകൾ ആരംഭിക്കില്ല. പ്രായത്തിൽ ഇളവു വേണമെന്നത് ഡൽഹിയിലെ ബാർ, ഹോട്ടൽ വ്യവസായികളുടെ വർഷങ്ങളായുള്ള ആവശ്യമാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story