- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനങ്ങളിൽ മദ്യം മടങ്ങിയെത്തുന്നു; തുടക്കം അമേരിക്കയിൽ നിന്നും; കോവിഡ് നിയന്ത്രണത്തിന്റെ പേരിൽ മണിക്കൂറുകൾ നീളുന്ന യാത്രകൾ വിരസമായിപ്പോയതിൽ വിഷമിക്കുന്നവർക്കു ആശ്വാസ വാർത്ത; ഇന്ത്യൻ റൂട്ടുകളിലെ യാത്രക്കാർക്ക് തത്കാലം കാത്തിരിക്കേണ്ടി വരും; എയർ ഹോസ്റ്റസുമാർക്കു മുറുമുറുപ്പ്
ലണ്ടൻ: ലോകം സാവകാശമല്ല വേഗത്തിൽ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ തിടുക്കപ്പെടുന്നു എന്ന സൂചനയുമായി വിമാന സർവീസുകളിൽ മദ്യം അടക്കമുള്ള പാനീയങ്ങൾ മടങ്ങിയെത്തുന്നതുന്നതായി സൂചന. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി വിമാനങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന നിബന്ധനയുടെ ഭാഗമായാണ് മദ്യ സൽക്കാരം ലോകത്തുള്ള എല്ലാ സർവീസുകളും അവസാനിപ്പിച്ചത്. എന്നാൽ അമേരിക്കയിൽ അടക്കം മാസ്‌ക് ഉപയോഗം നിർബന്ധം അല്ലാതായ സാഹചര്യത്തിൽ വിമാനങ്ങളിലും മാസ്‌ക് നിർബന്ധം എന്ന നയവും അവസാനിക്കാനാണ് സാധ്യത. അതിനാൽ തങ്ങളുടെ വിമാനങ്ങളിൽ മദ്യം നല്കാൻ തയാറാണെന്നു ആദ്യം പ്രഖ്യാപിച്ചിരിക്കുന്നത് ഡാളസ് ആസ്ഥാനമായ സൗത്വെസ്റ്റ് എയർലൈൻസ് ആണ്. ഇതോടെ മറ്റു വിമാനക്കമ്പനികളും സമ്മർദ്ദത്തിലാകും എന്നുറപ്പു. മാസ്‌ക് നിർബന്ധം അല്ലാത്ത രാജ്യങ്ങളിലേക്കുള്ള സർവീസിൽ മദ്യസേവ മടങ്ങിയെത്താനുള്ള സാധ്യതയാണ് ലഭ്യമാകുന്നത്.
വിമാനത്തിൽ കയറിയാൽ ഒന്നു മിനുങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾക്കും ഈ തീരുമാനം സന്തോഷം പകരുന്നുണ്ട്. യുകെ മലയാളികൾ ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ട് പറന്നു തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടിരിക്കുന്നു. ജീവനക്കാർ അടക്കം 'സ്വന്തം' എന്ന ഫീലിങ്ങിൽ എയർ ഇന്ത്യയിൽ പറക്കുന്ന യാത്രക്കാർ വെറും പത്തുമണിക്കൂറിൽ ലണ്ടനിൽ നിന്നും കൊച്ചിയിൽ ഇറങ്ങുമ്പോൾ ആകെമൊത്തം ഹാപ്പിയാണ്. തരക്കേടില്ലാത്ത ഭക്ഷണവും ജീവനക്കാരുടെ നല്ല പെരുമാറ്റവും ഒക്കെക്കൂടി എയർ ഇന്ത്യയിൽ യാത്രക്കാരെ നിറയ്ക്കുകയാണ്. ഇതിനിടയിൽ ഏക പരാതിയായി മാറുന്നത് ആവശ്യത്തിന് മദ്യം ലഭിക്കുന്നിലെന്നതു മാത്രമാണ്.
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മദ്യവും പാനീയങ്ങളും യദേഷ്ടം വിളമ്പാൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിക്കുക കൂടി ചെയ്യുന്നതോടെ മഹാമാരിക്കാലത്തെ യാത്രകൾ 'നല്ല കുട്ടികളായി'' അനുസരിക്കുകയാണ് യുകെ മലയാളികൾ. ഇന്ത്യയിൽ കോവിഡ് സാഹചര്യങ്ങൾ തല്ക്കാലം മാറ്റമില്ലാതെ തുടരുന്നതിനാൽ വിമാനങ്ങളിൽ മദ്യം മടങ്ങിയെത്താൻ വൈകിയേക്കും എന്നാണ് റിപ്പോർട്ട് . ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിൽ മാസ്‌ക് നിർബന്ധം ആല്ലാതായതോടെ ഇത്തരം ഡെസ്റ്റിനേഷനുകളിൽ ആകും വിമാനത്തിലെ മദ്യസേവയ്ക്കു ആദ്യം അവസരം ലഭിക്കുക .
കഴിഞ്ഞ രണ്ടു വർഷത്തെ മദ്യ നിരോധനമാണ് അമേരിക്കൻ എയർലൈൻ ആയ സൗത്ത് വെസ്റ്റ് ഇപ്പോൾ എടുത്തുമാറ്റുന്നത്. ഈ മാസം 16 മുതലാണ് സൗത്ത് വെസ്റ്റ് എയർലൈൻ യാത്രക്കാർക്ക് മദ്യം ലഭ്യമായി തുടങ്ങുകയെന്ന് അന്താരഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു . മദ്യത്തിനൊപ്പം മറ്റു പാനീയങ്ങളും സൗത്ത് വെസ്റ്റ് അയർലൈനിൽ വിളമ്പി തുടങ്ങും. നേരത്തെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു എല്ലാ വിമാനങ്ങളിലും ഒരു കുപ്പി വെള്ളം മാത്രമാണ് നൽകിയിരുന്നത്. ഇനിമുതൽ സൗത്വെസ്റ്റ് എയർലൈനിൽ ചായയും കാപ്പിയും അടക്കമുള്ള ലഹരി പാനീയങ്ങളും യഥേഷ്ടം ലഭിക്കും എന്നാണ് വക്തമാകുന്നത്. ഡോക്ടർ പെപ് അടക്കം സോഫ്റ്റ് ഡ്രിങ്ക് പാനീയങ്ങളും നൽകാനും തീരുമാനമുണ്ട്
മുറുമുറുപ്പോടെ എയർ ഹോസ്റ്റസുമാർ
അതിനിടെ സൗത്വെസ്റ്റ് അയർലൈൻ അധികൃതരുടെ തീരുമാനത്തിൽ എയർ ഹോസ്റ്റസ് സംഘടനാ അനിഷ്ടം വക്തമാക്കിക്കഴിഞ്ഞു . തീരുമാനം തങ്ങളുടെ സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യത്തിനു വെല്ലുവിളി ഉയർത്തുന്നത് ആണെന്നാണ് സംഘടനയുടെ പരാതി . മദ്യവും പാനീയങ്ങളും വിളമ്പാൻ ഓരോ യാത്രക്കാരുടെയും അടുത്ത് കൂടുതൽ സാമീപ്യത്തോടെ കൂടുതൽ സമയം ചെലവിടേണ്ടി വരുന്നത് കോവിഡ് സാഹചര്യത്തിൽ വെല്ലുവിളി ആയാണ് സംഘടനാ കരുതുന്നത്. യാത്രക്കാർ കഴിച്ച ഗ്ലാസും കുപ്പിയും ശേഖരിക്കുന്നതിനിടയിലും രോഗം പടരാൻ ഉള്ള സാധ്യതയും സംഘടനാ ഉയർത്തി കാട്ടുന്നു. എന്നാൽ എത്രകാലം ഇങ്ങനെ നിയന്ത്രണവുമായി പോകും എന്നാണ് സൗത്വെസ്റ്റ് അയർലൈൻ മാനേജ്മെന്റിന്റെ ചോദ്യം.
തങ്ങൾ യാത്രക്കാരെ മികച്ച സേവനം നൽകി മദ്യവും മറ്റും വിളമ്പി സൽക്കരിക്കുന്നതോടെ കൂടുതൽ യാത്രക്കാർ സൗത്വെസ്റ്റിനെ ഇഷ്ടപ്പെട്ടു തുടങ്ങും എന്നും മാനേജ്മെന്റ് കരുതുന്നു . മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ടു നിരവധി തവണ സൗത്വെസ്റ്റിലെ എയർ ഹോസ്റ്റസ് ആക്രമിക്കപ്പെട്ടിട്ട്ണ്ട് . കഴിഞ്ഞ മെയിൽ ഇത്തരം ഒരു സംഭവത്തിൽ യാത്രക്കാരൻ ആക്രമിച്ചതിലൂടെ എയർ ഹോസ്റ്റസിന്റെ മുൻനിരയിലെ രണ്ടു പല്ലുകൾ നഷ്ടമായ കാര്യവും ജീവനക്കാർ മാനേജമെന്റിനെ ഓർമ്മിപ്പിക്കുന്നു . മദ്യം വിളമ്പിത്തുടങ്ങിയാൽ ഇത്തരം സംഭവങ്ങൾ കൂടുവാൻ മാത്രമേ സഹായിക്കൂ എന്നാണ് സംഘടനയുടെ പരാതി .
വിമാനങ്ങളിലെ മദ്യസേവയ്ക്കു എതിരെ പടയൊരുക്കം ശക്തം
അതിനിടെ വിമാനങ്ങളിൽ മദ്യ സൽക്കാരം അവസാനിപ്പിക്കണമെന്ന കംപൈഗൻ ഒരു വശത്തു ശക്തി പ്രാപിക്കുകയാണ് . മദ്യം കൂടുതൽ അകത്താക്കി ചില യാത്രക്കാർ ഒപ്പിക്കുന്ന കുഴപ്പങ്ങൾ മൂലം മുഴുവൻ യാത്രക്കാരുടെയും സ്വസ്ഥതയും സമാധാനവും നഷ്ട്ടമായ അനുഭവങ്ങൾ മൂലമാണ് കോവിഡിന് ശേഷവും മദ്യം വേണ്ട എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കാൻ ശ്രമം നടക്കുനത്തു് . മുസ്ലിം രാഷ്ട്രങ്ങളുടെ അധീനതയിൽ ഉള്ള മിക്ക വിമാനങ്ങളിലും മദ്യം ലഭ്യമല്ല . എയർ അറേബ്യ , അറിയാന അഫ്ഗാൻ , ബിമൻ ബംഗ്ലാദേശ് , ഇറാൻ എയർ ,ജസീറ എയർവെയ്സ് , കുവൈറ്റി എയർവേയ്സ് , മഹൻ എയർ , പാക്കിസ്ഥാൻ എയർലൈൻസ് , ടുണിസ് എയർ എന്നിവയിലൊന്നും യാത്രക്കാർക്ക് മദ്യം ലഭ്യമല്ല . സൗദി അയർലൈനിലും മറ്റും മദ്യം നൽകിയില്ലെങ്കിലും യാത്രക്കാർ കയറുന്നുണ്ട് എന്ന വാദം മുൻനിർത്തിയാണ് മദ്യ വിരുദ്ധ പ്രക്ഷോഭം വിമാനങ്ങളിലേക്കു പടരുന്നത്.
മാത്രമല്ല നീണ്ട യാത്രകൾ നടത്തുന്ന വിമാനങ്ങളിൽ മദ്യം നൽകുന്നത് യാത്രക്കാരുടെ ആരോഗ്യത്തെയും വിരുദ്ധമായി ബാധിക്കുന്നുണ്ട് എന്ന ആക്ഷേപവും ശക്തമാണ്. ജെറ്റ് ലാഗ് കൂടുതലായി അനുഭവപ്പെടുന്നത് നീണ്ട യാത്രകളിൽ മദ്യം കഴിക്കുന്നവരിൽ ആണെന്നും പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് മദ്യത്തെ പടികടത്താൻ ഉള്ള നീക്കം. എന്നാൽ വീര്യം കുറഞ്ഞ ബിയർ, വൈൻ എന്നിവ നിരോധിക്കേണ്ട എന്ന നിലയിലും ആശ്വാസ വാർത്തയും ഇതിനിടയിൽ എത്തുന്നു.