- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയും മക്കളേയും രക്ഷിക്കാൻ ജോർജ്കുട്ടി മൃതദേഹം ഒളിപ്പിച്ചത് പൊലീസ് സ്റ്റേഷനിൽ; ജഗദീഷിന്റെ നിർമ്മാണത്തിലിരുന്ന വീട്ടിനുള്ളിൽ കണ്ടെത്തിയത് അതേ 'ദൃശ്യം' മോഡൽ കൊലയെന്ന് പൊലീസ്; വീട്ടിനുള്ളിൽ കണ്ടെത്തിയത് ചാക്കിൽ കെട്ടി മണ്ണിനടിയിൽ താഴ്‌ത്തിയ പുരുഷന്റെ മൃതദേഹം; ഒരു മാസം മുമ്പത്തെ കൊലയിലെ പൊരുൾ തേടി പൊലീസും
മാനന്തവാടി: സിനിമയിൽ മോഹൻലാലിന്റെ ജോർജ്കുട്ടി എന്ന കഥാപാത്രം, കൊലപാതകത്തിൽ നിന്ന് ഭാര്യയെയും മകളെയും രക്ഷിക്കാനായി നിർമ്മാണത്തിലിരിക്കുന്ന പൊലീസ് സ്റ്റേഷനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടത്. പൊലീസ് സ്റ്റേഷൻ പണി പൂർത്തിയായതോടെ തെളിവു ലഭിക്കാതെ ജോർജ് കുട്ടിയെ വെറുതെ വിട്ടു. വീടു പണി പൂർത്തിയായാൽ കൊലപാതകത്തിന്റെ ഒരു തുമ്പും ലഭിക്കില്ലെന്ന തന്ത്രമായിരുന്നു ജോർജ് കുട്ടിയെ ഇതിന് പ്രേരിപ്പിച്ചത്. പിന്നീട് ദൃശ്യം മോഡലിൽ പല കൊലപാതകങ്ങളും കേരളത്തിൽ നടന്നു. എന്നാൽ ഇത്രയും പെർഫെക്ട് ഇപ്പോഴാണ് പൊലീസ് കണ്ടെത്തിയത്. നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് മനുഷ്യശരീരം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. എടവക പൈങ്ങാട്ടിരി നല്ലൂർനാട് വില്ലേജ് ഓഫീസിന് എതിർവശത്തെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ മണ്ണിനടിയിൽ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാൾ ആരാണെന്ന് വ്യക്തമായിട്ടില്ല. ദുർഗന്ധം വമിക്കുന്ന മൃതശശീരത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം പോസ്
മാനന്തവാടി: സിനിമയിൽ മോഹൻലാലിന്റെ ജോർജ്കുട്ടി എന്ന കഥാപാത്രം, കൊലപാതകത്തിൽ നിന്ന് ഭാര്യയെയും മകളെയും രക്ഷിക്കാനായി നിർമ്മാണത്തിലിരിക്കുന്ന പൊലീസ് സ്റ്റേഷനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടത്. പൊലീസ് സ്റ്റേഷൻ പണി പൂർത്തിയായതോടെ തെളിവു ലഭിക്കാതെ ജോർജ് കുട്ടിയെ വെറുതെ വിട്ടു. വീടു പണി പൂർത്തിയായാൽ കൊലപാതകത്തിന്റെ ഒരു തുമ്പും ലഭിക്കില്ലെന്ന തന്ത്രമായിരുന്നു ജോർജ് കുട്ടിയെ ഇതിന് പ്രേരിപ്പിച്ചത്. പിന്നീട് ദൃശ്യം മോഡലിൽ പല കൊലപാതകങ്ങളും കേരളത്തിൽ നടന്നു. എന്നാൽ ഇത്രയും പെർഫെക്ട് ഇപ്പോഴാണ് പൊലീസ് കണ്ടെത്തിയത്.
നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് മനുഷ്യശരീരം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. എടവക പൈങ്ങാട്ടിരി നല്ലൂർനാട് വില്ലേജ് ഓഫീസിന് എതിർവശത്തെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ മണ്ണിനടിയിൽ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാൾ ആരാണെന്ന് വ്യക്തമായിട്ടില്ല. ദുർഗന്ധം വമിക്കുന്ന മൃതശശീരത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും.
മാനന്തവാടി പട്ടികവർഗ വികസന ഓഫിസിലെ ക്ലർക്ക് ജഗദീഷിന്റെ വീട്ടിലാണ് ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ പിറകുവശത്തെ മുറിയിൽ ചാക്കിൽ കയറുകൊണ്ട് കെട്ടി കുഴിച്ചിട്ട നിലയിലാണ്. ദുർഗന്ധം വമിക്കുന്നുമുണ്ട്. ഏകദേശം ഒരു മാസത്തെ പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പുരുഷൻേറതാണെന്നാണ് സംശയിക്കുന്നത്. കൊലപാതകത്തിൽ ഒന്നിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് പൊലീസിന്റെ വിലയിരുത്തൽ.
ഒരു മാസം മുമ്പ് ഈ മുറിയിലെ മണ്ണ് ഇളകിയ നിലയിൽ കണ്ടിരുന്നെങ്കിലും തൊഴിലാളികൾ അത് കാര്യമാക്കിയില്ല. ബുധനാഴ്ച വീടുപണിക്കെത്തിയ മണി എന്ന തൊഴിലാളി തറ നിരപ്പിൽ നിന്ന് മണ്ണ് താഴ്ന്ന നിലയിൽ കണ്ടതിനെ തുടർന്ന് കരാറുകാരനെ അറിയിക്കുകയും തുടർന്ന് മണ്ണ് മാറ്റി നോക്കുകയുമായിരുന്നു. ചാക്കിൽ കെട്ടി മണ്ണിനടിയിൽ താഴ്‌ത്തിയ മൃതദേഹത്തിനു മുകളിൽ ചെങ്കല്ല് കയറ്റി വെച്ചിട്ടുണ്ടായിരുന്നു. മാനന്തവാടി സിഐ പി.കെ. മണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും തൊഴിലാളികളിൽ നിന്ന് മൊഴി ശേഖരിക്കുകയും ചെയ്തു.
സംഭവം കൊലപാതകം തന്നെയാണെന്നാണ് പൊലീസ് വിലയിരുത്തുന്നു. മൃതദേഹം കുഴിച്ചു മൂടിയതിൽ ഒന്നിൽ കൂടുതൽ പേർക്ക് പങ്കുള്ളതായാണ് വിലയിരുത്തൽ. മറ്റെവിടെനിന്നെങ്കിലും കൃത്യം നടത്തിയ ശേഷം മൃതദേഹം ഇവിടെ കുഴിച്ചിട്ടതാണെന്നാണ് പൊലീസ് കരുതുന്നത്. വ്യാഴാഴ്ച സബ് കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തും. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫൊറൻസിക് അധികൃതർ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടത്തും. മൃതദേഹത്തിനു പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
വിദഗ്ധമായി തെളിവു നശിപ്പിച്ച് പൊലീസിനെ കബളിപ്പിക്കാനുള്ള ശ്രമമാണ് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മൃതദേഹം കുഴിച്ചു മൂടിയതിലൂടെ കൃത്യം നടത്തിയവർ ചെയ്തതെന്നു കരുതുന്നു.