- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മൂടൽ മഞ്ഞ്; ഹൈവേകളിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
മസ്‌ക്കറ്റ്: കനത്ത മൂടൽ മഞ്ഞ് കാഴ്ച മറയ്ക്കാൻ സാധ്യതയുള്ളതിനാൽ ഹൈവേകളിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് മെറ്റീരിയോളജി ആൻഡ് എയർ നാവിഗേഷൻ മുന്നറിയിപ്പു നൽകി. രാത്രി വൈകിയും അസമയത്തും മറ്റും വാഹനമോടിക്കേണ്ടി വരുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നത് വാഹനം ഒരുപക്ഷേ മറിയാൻ ഇടയാകും. ഈ ദിവസങ
മസ്‌ക്കറ്റ്: കനത്ത മൂടൽ മഞ്ഞ് കാഴ്ച മറയ്ക്കാൻ സാധ്യതയുള്ളതിനാൽ ഹൈവേകളിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് മെറ്റീരിയോളജി ആൻഡ് എയർ നാവിഗേഷൻ മുന്നറിയിപ്പു നൽകി. രാത്രി വൈകിയും അസമയത്തും മറ്റും വാഹനമോടിക്കേണ്ടി വരുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നത് വാഹനം ഒരുപക്ഷേ മറിയാൻ ഇടയാകും.
ഈ ദിവസങ്ങളിൽ മൂടൽ മഞ്ഞ് ഒമാനിലാകമാനം പടരാൻ സാധ്യതയുണ്ട്. അൽ വുസ്ത ഉൾപ്പെടെ ശർഖിയാ മുതൽ ദോഹാർ മേഖല വരെയുള്ള സ്ഥലത്ത് കൂടുതൽ മൂടൽ മഞ്ഞാണ് കാണപ്പെടുന്നത്. കോസ്റ്റൽ മേഖലകളിൽ ആയിരം മീറ്ററിൽ താഴെയായിരിക്കും കാഴ്ച ഉണ്ടാവുക. വിന്ററിൽ കാലാവസ്ഥാ പ്രവചനങ്ങൾക്കനുസരിച്ചു മാത്രമേ ഡ്രൈവർമാർ വാഹനവുമായി രാത്രി കാലങ്ങളിൽ പുറത്തിറങ്ങാവൂ എന്നാണ് ഡിജിഎംഎഎൻ അറിയിച്ചിരിക്കുന്നത്.
മൂടൽ മഞ്ഞ് അനുഭവപ്പെടുന്ന കാലങ്ങളിൽ ലോ ബീം ലൈറ്റുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴും മറ്റും അപകടകരമായ വിധത്തിലുള്ള ഡ്രൈവിങ് പാടേ ഒഴിവാക്കണം. ഈ കാലത്ത് ഓയിൽ, ടയർ പ്രഷർ, എൻജിൻ ബെൽറ്റുകൾ, ഫാനുകൾ, കൂളന്റ് തുടങ്ങിയവയുടെ സർവീസ് നടത്തേണ്ടത് അത്യാവശ്യമാണ്. റോഡിൽ വച്ച് രണ്ടുവാഹനങ്ങൾ തമ്മിലുള്ള കൃത്യ അകലം പാലിക്കാൻ മറക്കരുത്. കൂടാതെ റോഡിനരികിൽ വാഹനം കഴിവതും പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.
മഞ്ഞുള്ളപ്പോഴും മഴ പെയ്യുമ്പോഴും മറ്റും യാത്ര തടസം നേരിടുകയാണെങ്കിൽ റോഡിനരികിൽ നിന്ന് മറ്റൊരു സുരക്ഷിത മേഖലയിലേക്ക് മാറി വേണം വാഹനം പാർക്ക് ചെയ്യാൻ.