- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലെ വിദേശികൾക്ക് ഇനി സ്വന്തം കാറിൽ കയറി യഥേഷ്ടം യാത്ര ചെയ്യാമെന്ന മോഹം വേണ്ട; ഗതാഗത കുരുക്ക് കുറയ്ക്കാൻ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് പരിമിതപ്പെടുത്താൻ ഉറച്ച് സർക്കാർ: പുതിയ നിയമം നടപ്പിലായാൽ സ്വന്തം വാഹനത്തിലെ യാത്രയ്ക്ക് ചിലവേറും
ദുബായ്: സ്വന്തം കാറിൽ യാത്ര ചെയ്യുന്ന വിദേശികൾക്ക് മൂക്ക് കയറിടാൻ ഉറച്ച് ദുബായ് സർക്കാർയ ദുബായിലെ ഗതാഗത കുരുക്ക് കുറയ്ക്കാൻ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് പരിമിതപ്പെടുത്താൻ ആർടിഐ നീക്കം. ഇതടക്കമുള്ള ആർടിഎയുടെ പുത്തൻ പരിഷ്‌ക്കാരങ്ങൾ നടപ്പിലായാൽ വിദേശികൾക്ക് സ്വന്തം വാഹനത്തിലുള്ള യാത്ര വളരെ ചിലവേറിയതുമാകും. ഫെഡറൽ ഗതാഗത നിയമങ്ങൾ അനുസരിച്ചുള്ള പരിഷ്‌കരണമാണ് ദുബായിൽ നടപ്പാക്കുകയെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിൽ ചില തസ്തികകളിലുള്ളവരെ ഒഴിവാക്കും. പഴയ വാഹനങ്ങൾക്കുള്ള നിയന്ത്രണം, വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള നിരക്കിൽ മാറ്റം വരുത്തൽ, വാഹനത്തിന്റെ എൻജിൻ ശേഷിക്ക് അനുസൃതമായി ലൈസൻസ് എന്നിവയും പരിഗണനയിലാണ്. വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനവും വർഷത്തിൽ ഓടുന്ന കിലോമീറ്ററും മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്. വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കുന്നതിലും പുതിയ നിയമം കൊണ്ടുവരും. ഓരോ വാഹനത്തിന്റെയും ഇൻഷുറൻസ് പുതുക്കണമെങ്കിൽ എത്ര കിലോമീറ്റർ ഓടി എന്
ദുബായ്: സ്വന്തം കാറിൽ യാത്ര ചെയ്യുന്ന വിദേശികൾക്ക് മൂക്ക് കയറിടാൻ ഉറച്ച് ദുബായ് സർക്കാർയ ദുബായിലെ ഗതാഗത കുരുക്ക് കുറയ്ക്കാൻ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് പരിമിതപ്പെടുത്താൻ ആർടിഐ നീക്കം. ഇതടക്കമുള്ള ആർടിഎയുടെ പുത്തൻ പരിഷ്‌ക്കാരങ്ങൾ നടപ്പിലായാൽ വിദേശികൾക്ക് സ്വന്തം വാഹനത്തിലുള്ള യാത്ര വളരെ ചിലവേറിയതുമാകും.
ഫെഡറൽ ഗതാഗത നിയമങ്ങൾ അനുസരിച്ചുള്ള പരിഷ്‌കരണമാണ് ദുബായിൽ നടപ്പാക്കുകയെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിൽ ചില തസ്തികകളിലുള്ളവരെ ഒഴിവാക്കും.
പഴയ വാഹനങ്ങൾക്കുള്ള നിയന്ത്രണം, വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള നിരക്കിൽ മാറ്റം വരുത്തൽ, വാഹനത്തിന്റെ എൻജിൻ ശേഷിക്ക് അനുസൃതമായി ലൈസൻസ് എന്നിവയും പരിഗണനയിലാണ്. വാഹനത്തിൽ ഉപയോഗിക്കുന്ന ഇന്ധനവും വർഷത്തിൽ ഓടുന്ന കിലോമീറ്ററും മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ട്. വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കുന്നതിലും പുതിയ നിയമം കൊണ്ടുവരും. ഓരോ വാഹനത്തിന്റെയും ഇൻഷുറൻസ് പുതുക്കണമെങ്കിൽ എത്ര കിലോമീറ്റർ ഓടി എന്നതു കൂടി പരിശോധിക്കും. എത്ര അപകടങ്ങൾ ഉണ്ടാക്കിയെന്നും വിലയിരുത്തും. ഉപയോഗിക്കുന്ന അധിക ഇന്ധനത്തിനു നിരക്ക് ഈടാക്കി പൊതു ഗതാഗത പുരോഗതിക്കായി ഉപയോഗപ്പെടുത്തുന്നതും പരിഗണനയിലാണ്.
ഇതിനു പുറമേ പരിസ്ഥിതി സൗഹൃദമല്ലാത്ത വാഹനങ്ങളുടെ ഇറക്കുമതിയും റജിസ്‌ട്രേഷനും നിയന്ത്രിക്കും. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകും. ഒപ്പം പൊതുഗതാഗത സംവിധാനം വിപുലമാക്കാനും ആർടിഐ നിർദ്ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ കാര്യാലയങ്ങൾ എന്നിവയുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള വഴികളും ആലോചിക്കുന്നുണ്ട്. കൂടുതൽ നടപ്പാതകൾ നിർമ്മിക്കുകയും സൈക്കിൾ സവാരി പ്രോൽസാഹിപ്പിക്കുകയും ചെയ്യും.
ഗതാഗതമേഖലയിലെ പ്രധാന പ്രശ്‌നം വാഹനപ്പെരുപ്പമാണ്. ദുബായിൽ ഒരാളുടെ പേരിൽ രണ്ടു വാഹനങ്ങൾ എന്ന തോതിലാണുള്ളത്. അതേസമയം സിംഗപ്പൂരിൽ പത്തിൽ ഒരാൾക്ക് ഒരു വാഹനം എന്ന തോതിലാണ് റജിസ്‌ട്രേഷൻ. പാതകളുടെ നീളം കൂട്ടിയും പാലങ്ങളുടെ എണ്ണം വർധിപ്പിച്ചുമാണ് ആർടിഎ നിലവിലുള്ള ഗതാഗത പ്രശ്‌നങ്ങൾ മറികടക്കുന്നത്.
പാതകളുടെ വികസനം ഹൈസ്പീഡിൽ
2006ൽ 8715 കിലോമീറ്റർ ആയിരുന്നു റോഡുകളുടെ നീളമെങ്കിൽ 2016ൽ അതു 13594 കിലോമീറ്ററായി. കൂടാതെ എമിറേറ്റിലെ പ്രധാന പാതകളായ ഷെയ്ഖ് സായിദ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്, ഇത്തിഹാദ്, ഇമറാത്ത്, അൽ ഖൈൽ റോഡുകൾ വിപുലീകരിച്ചു. 2009ൽ ദുബായ് ക്രീക്ക് റോഡ് 19 ലൈൻ ആയിരുന്നെങ്കിൽ ഇപ്പോഴത് 48 ലൈനായി. 2006ൽ പാലങ്ങളും തുരങ്ക പാതകളും 129 ആയിരുന്നു. കഴിഞ്ഞവർഷാവസാനത്തോടെ പൂർത്തിയാക്കിയത് 524 പാലങ്ങളും ടണലുകളുമാണ്. 2020 ആകുമ്പോഴേക്കും ഒട്ടേറെ പുതിയ പാലങ്ങളും റോഡുകളും പൂർത്തിയാക്കും.
യാത്രക്കാർ കൂടി
പൊതുഗതാഗതം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. 2006ൽ യാത്രക്കാരുടെ എണ്ണം 16.3 കോടി ആയിരുന്നെങ്കിൽ 2016 ആയപ്പോഴേക്കും 54.4 കോടിയായി. ഈ കാലയളവിൽ 16 ശതമാനമാണ് യാത്രക്കാരുടെ വർധന. 2030 ആകുമ്പോഴേക്കും ഇതു 30 ശതമാനമാകുമെന്നു പ്രതീക്ഷിക്കുന്നു.