- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് അപേക്ഷിക്കാൻ നിബന്ധനകൾ വരുന്നു; നിയമം ശക്തമാക്കാൻ ഒമാൻ; പുതിയ പരിഷ്കാരങ്ങൾ ഉടൻ നടപ്പിലായേക്കും
മസ്‌കറ്റ്: ഒമാനിൽ എത്തി ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ സ്വപ്‌നം ഇനി വെറുതേയാവുമോ? വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ ചില നിബന്ധനകൾ വയ്ക്കാൻ റോയൽ ഒമാൻ പൊലീസ് ആലോചിക്കുന്നതായി റിപ്പോർട്ട് പുറത്ത് വന്നു. റോയൽ ഒമാൻ പൊലീസ് തന്നെയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇതുവരെ എല്ലാവർക്കും ഡ്രൈവിങ്
മസ്‌കറ്റ്: ഒമാനിൽ എത്തി ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ സ്വപ്‌നം ഇനി വെറുതേയാവുമോ? വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ ചില നിബന്ധനകൾ വയ്ക്കാൻ റോയൽ ഒമാൻ പൊലീസ് ആലോചിക്കുന്നതായി റിപ്പോർട്ട് പുറത്ത് വന്നു. റോയൽ ഒമാൻ പൊലീസ് തന്നെയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ഇതുവരെ എല്ലാവർക്കും ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ അവസരം ഉണ്ടായിരുന്നു. എന്നാൽ ഇനി ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാവും അപേക്ഷകൾ സ്വീകരിക്കു. മാൻപവർ മിനിസ്ട്രിയുമായി ചേർന്ന് ഡ്രൈവിങ് ലൈസൻസ് നൽകുന്ന സംവിധാനം പുനഃസംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
റോഡുകളിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കാറുകളുടെ എണ്ണം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പലരും ആശയം മുന്നോട്ട് വയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ നിബന്ധനകൾ കൊണ്ടുവരാനുള്ള പൊലീസിന്റെ തീരുമാനത്തെ പല ഒമാൻ വംശജരും സ്വാഗതം ചെയ്തിട്ടുണ്ട്. കൂടാതെ ഡ്രൈവിങ് ലൈസൻസിന്റെ വാലിഡിറ്റി റസിഡൻസ് വിസയുടെ വാലിഡിറ്റിയുമായി കൂട്ടിച്ചേർക്കാനും ആവശ്യം ഉയരുന്നുണ്ട്.