- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനമോടിക്കുന്നവർ സൂക്ഷിക്കുക; ഗതാഗത നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കി വീണ്ടും ഡ്രൈവിങ് സ്കൂളിൽ പറഞ്ഞയയ്ക്കും
ജിദ്ദ: ഇനി വാഹനമോടിക്കുമ്പോൾ ഒരു തരത്തിലുള്ള അലംഭാവവും കാണിക്കാൻ പാടില്ല. വാഹനമോടിക്കുമ്പോൾ ഏതെങ്കിലും തരത്തിൽ ഗതാഗത നിയമലംഘനത്തിന് പിടിക്കപ്പെട്ടാൻ അവരുടെ ലൈസൻസ് റദ്ദാക്കി അവരെ വീണ്ടും ഡ്രൈവിങ് സ്‌കൂളിലേക്ക് പറഞ്ഞു വിടുന്ന തരത്തിൽ നിയമം നടപ്പാക്കുമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ചേർന്നുള്ള ന
ജിദ്ദ: ഇനി വാഹനമോടിക്കുമ്പോൾ ഒരു തരത്തിലുള്ള അലംഭാവവും കാണിക്കാൻ പാടില്ല. വാഹനമോടിക്കുമ്പോൾ ഏതെങ്കിലും തരത്തിൽ ഗതാഗത നിയമലംഘനത്തിന് പിടിക്കപ്പെട്ടാൻ അവരുടെ ലൈസൻസ് റദ്ദാക്കി അവരെ വീണ്ടും ഡ്രൈവിങ് സ്‌കൂളിലേക്ക് പറഞ്ഞു വിടുന്ന തരത്തിൽ നിയമം നടപ്പാക്കുമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ചേർന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ തന്നെ പുതിയ നിയമം നടപ്പിലാക്കുമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വക്താവ് ബ്രിഗേഡിയർ ജനറൽ അലി അൽ റാഷിദി വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഗതാഗതനിയമലംഘനത്തിന്റെ പിഴകളെക്കുറിച്ചുള്ള വിവരങ്ങൾ കൊടുത്തിട്ടുണ്ട്. ഏതെങ്കിലും തരത്തിലെ പരാതികളുണ്ടെങ്കിലും അറിയിക്കാം. 48 മണിക്കൂറിനുള്ളിൽ പ്രത്യേക അഥോറിറ്റി ഈ വിഷയത്തിൽ തീരുമാനമെടുക്കും. ഈസ്‌റ്റേൺ പ്രവിശ്യയിലും റിയാദിലും സ്‌കൂൾ വിദ്യാർത്ഥികൾക്ക് സേഫ്റ്റി ബാഗുകൾ വിതരണം ചെയ്യുന്നതിനെ കുറിച്ച് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 800,000 ത്തിലധികം സേഫ്റ്റി ബാഗുകളാണ് വിതരണം ചെയ്യുന്നത്.
ഈ അധ്യയന വർഷം 1.5 മില്യൺ സുരക്ഷാ ബാഗുകൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഗതാഗതസുരക്ഷയെക്കുറിച്ച് അവബോധം നൽകുന്നതാണ് ഈ ബാഗുകൾ. ഗതാഗതവുമായി ബന്ധപ്പെട്ട അപകടത്തിൽ മരിക്കുന്ന യുവാക്കളുടെ എണ്ണം വർദ്ധിക്കുകയാണ്. 15 നും 25 നും ഇടയിലുള്ളവരാണ് വാഹനാപകടങ്ങളിൽ മരിക്കുന്നതിൽ അധികവും. ഗതാഗത ബോധവത്കരണത്തിന് വിവിധ പരിപാടികളാണ് ഗതാഗതമന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നത്.