- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിൽ മയക്കു മരുന്ന് വിരുദ്ധ പ്രചരണ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മൂന്നിന്; ഋഷിരാജ് സിങ് പങ്കെടുക്കും
തിരുവനന്തപുരം: നമ്മുടെ യുവതലമുറയുടെ ഒരു നല്ല ശതമാനം മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറിക്കൊണ്ടിരിക്കുന്നു എന്ന ഭീതിജനകമായ മുന്നറിയിപ്പുകളാണ് സർക്കാരും വാർത്താ മാദ്ധ്യമങ്ങളും ദിനം പ്രതി പുറത്തു വിട്ടു കൊണ്ടിരിക്കുന്നത്. പ്രധാന സ്‌കൂളുകളും സ്‌കൂൾ വിദ്യാർത്ഥികളുമടക്കം മയക്കു മരുന്നു മാഫിയകളുടെ ഇരകളായി മാറുന്ന അമ്പരപ്പിക്കുന്ന കാഴ്ചകൾ സമൂഹ മനസാക്ഷിക്കു മുന്നിൽ പത്രങ്ങളും ടെലിവിഷൻ ചാനലുകളും നിരന്തരം അവതരിപ്പിക്കുന്നു. ഒരു തലമുറയുടെ നിലനിൽപ്പിനെ തന്നെ വെല്ലുവിളിക്കുന്ന കാര്യമാണ് ഇത് എന്നത് തർക്കമറ്റ വസ്തുതയാണ്. സമീപകാലത്ത് കേൾക്കേണ്ടി വരുന്ന പല വാർത്തകളും തിരുവനന്തപുരം ടെക്‌നോപാർക്കിനെയും ടെക്കികളെയും കൂടി ഇത്തരമൊരു സംശയത്തിന്റെ കരിനിഴലിൽ കൊണ്ടു ചെന്നു നിർത്തിക്കുന്നതായിരിന്നു. ടെക്‌നോപാർക്കിനെ ചുറ്റിപ്പറ്റി നിരവധി മയക്കുമരുന്നു സംഘങ്ങൾ നിലനിൽക്കുന്നു എന്നും ടെക്കികളിൽ പലരും മദ്യത്തിനും മയക്കു മരുന്നിനും അടിമകളാണ് എന്നുമൊക്കെയുള്ള വാർത്തകൾ അടുത്തിടെയായി കേട്ടു തുടങ്ങിയിരിക്കുന്നു. പൊതു
തിരുവനന്തപുരം: നമ്മുടെ യുവതലമുറയുടെ ഒരു നല്ല ശതമാനം മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി മാറിക്കൊണ്ടിരിക്കുന്നു എന്ന ഭീതിജനകമായ മുന്നറിയിപ്പുകളാണ് സർക്കാരും വാർത്താ മാദ്ധ്യമങ്ങളും ദിനം പ്രതി പുറത്തു വിട്ടു കൊണ്ടിരിക്കുന്നത്. പ്രധാന സ്‌കൂളുകളും സ്‌കൂൾ വിദ്യാർത്ഥികളുമടക്കം മയക്കു മരുന്നു മാഫിയകളുടെ ഇരകളായി മാറുന്ന അമ്പരപ്പിക്കുന്ന കാഴ്ചകൾ സമൂഹ മനസാക്ഷിക്കു മുന്നിൽ പത്രങ്ങളും ടെലിവിഷൻ ചാനലുകളും നിരന്തരം അവതരിപ്പിക്കുന്നു. ഒരു തലമുറയുടെ നിലനിൽപ്പിനെ തന്നെ വെല്ലുവിളിക്കുന്ന കാര്യമാണ് ഇത് എന്നത് തർക്കമറ്റ വസ്തുതയാണ്.
സമീപകാലത്ത് കേൾക്കേണ്ടി വരുന്ന പല വാർത്തകളും തിരുവനന്തപുരം ടെക്‌നോപാർക്കിനെയും ടെക്കികളെയും കൂടി ഇത്തരമൊരു സംശയത്തിന്റെ കരിനിഴലിൽ കൊണ്ടു ചെന്നു നിർത്തിക്കുന്നതായിരിന്നു. ടെക്‌നോപാർക്കിനെ ചുറ്റിപ്പറ്റി നിരവധി മയക്കുമരുന്നു സംഘങ്ങൾ നിലനിൽക്കുന്നു എന്നും ടെക്കികളിൽ പലരും മദ്യത്തിനും മയക്കു മരുന്നിനും അടിമകളാണ് എന്നുമൊക്കെയുള്ള വാർത്തകൾ അടുത്തിടെയായി കേട്ടു തുടങ്ങിയിരിക്കുന്നു. പൊതു സമൂഹത്തിന് ടെക്‌നോപാർക്കിനെ കുറിച്ച് പൊതുവിലുള്ള ചില ഊഹാപോഹങ്ങളുടെയും നുണക്കഥകളുടെയും ഭാഗമായി ഉണ്ടാക്കപ്പെടുന്നവയാണോ ഈ വാർത്തകൾ എന്നും അതോ ഇപ്പറയുന്നവയിൽ കഴമ്പുണ്ടൊ എന്നും പരിശോധിക്കപ്പെടെണ്ടതുണ്ട്.
വാർത്തകൾ സത്യമാണെങ്കിൽ അത് എങ്ങനെ, എന്തു കൊണ്ട് സംഭവിക്കുന്നു, എങ്ങനെ ഇതിന് അറുതി വരുത്താം എന്നൊക്കെ നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. അത്തരമൊരു ആത്മപരിശോധനക്കും ബോധവത്കരണത്തിനും പ്രശ്‌നപരിഹാരങ്ങളാരായുന്നതിനും ഒരവസരം ഒരുക്കുകയാണ് 'പ്രതിധ്വനി'.
കേരള സർക്കാരിന്റെ സമഗ്രമായ മയക്കു മരുന്നു ബോധവത്കരണ പരിപാടികളുടെ ഭാഗമായി എക്‌സൈസ് കമ്മിഷണർ ഋഷി രാജ് സിങ് ഇന്നു ടെക്‌നോപാർക്കിലെത്തും. വൈകിട്ട് മൂന്നു മണി മുതൽ 5 മണി വരെ ഭവാനി ബിൽഡിങ്ങിൽ ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെയും ടെക്നോപാർക്കിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ അദ്ദേഹം മയക്കുമരുന്നിനെതിരായ ബോധവത്കരണ പ്രചരണ പരിപാടിയുടെ ടെക്‌നോപാർക്കിലെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിക്കും. പരിപാടിയിൽ ടെക്കികളുമായി അദ്ദേഹം സംവദിക്കുകയും ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.