- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയ സംഘത്തിലെ പ്രധാനിയെ തന്ത്രപൂർവം കേരളാ എക്‌സൈസ് കുടുക്കി; ദീപക്കിനെ അറസ്റ്റ് ചെയ്തത് ഗോവയിൽനിന്ന്; കൊച്ചിയിലെത്തിക്കും മുമ്പേ ജാമ്യത്തിലെടുക്കാൻ വിമാനത്തിൽ പറന്നിറങ്ങി അഭിഭാഷകൻ; ഗോവയിൽനിന്നു പ്രതിയുമായി തിരിച്ച സംഘത്തെ അപായപ്പെടുത്താനും ശ്രമം; ദീപക്കിന്റെ സ്വാധീനത്തിലും പ്രഭാവത്തിലും അദ്ഭുതപ്പെട്ട് എക്‌സൈസ് സംഘം
കൊച്ചി: സംസ്ഥാന എക്‌സൈസ് സംഘം വലയിലാക്കിയ ഗോവൻ സ്വദേശിക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയസംഘവുമായി അടുത്ത ബന്ധമെന്ന് സൂചന. ഗോവയിലെ ബർദേഷ് സ്വദേശി ദീപക് എസ്. കലൻ ഗുഡ്കർ (48)നെയാണ് എറണാകുളം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ബെന്നി ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഇയാളെ ഗോവയിൽ നിന്നും കൊച്ചിയിൽ എത്തിച്ചതായുള്ള വിവരം പുറത്തറിയും മുമ്പേ ജാമ്യത്തിലെടുക്കാൻ അഭിഷാകർ എത്തിയത് അധികൃതരെ അദ്ഭുതപ്പെടുത്തിയിരുന്നു. ഇവരിൽ ഗോവയിൽ നിന്നുള്ള അഭിഭാഷകൻ വിമാനത്തിലാണ് കൊച്ചിയിൽ എത്തിയതെന്നാണ് എക്‌സൈസ് സംഘത്തിന് ലഭിച്ച സൂചന. ഇയാൾക്ക് പുറമേ കൊച്ചിയിൽ നിന്നുള്ള നാല് അഭിഷാകരും ഈ ദൗത്യവുമായി ഇന്ന് പുലർച്ചെ അസിസ്റ്റന്റ് എക്‌സൈസ് കമ്മീണറുടെ ഓഫീസിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഒരുകോടിയോളം രൂപയുടെ മാരകമയക്കുമരുന്നുകളുമായി പിടിയിലായ കുണ്ടന്നൂർ സ്വദേശീ സനീഷിൽ നിന്നും കിട്ടിയ വിവരങ്ങൾ പ്രകാരമാണ് കലൻ ദീപക് അറസ്റ്റിലാകുന്നത്. അസിസ്റ്റന്റ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിലെ സർക്കിൾ
കൊച്ചി: സംസ്ഥാന എക്‌സൈസ് സംഘം വലയിലാക്കിയ ഗോവൻ സ്വദേശിക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയസംഘവുമായി അടുത്ത ബന്ധമെന്ന് സൂചന. ഗോവയിലെ ബർദേഷ് സ്വദേശി ദീപക് എസ്. കലൻ ഗുഡ്കർ (48)നെയാണ് എറണാകുളം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ബെന്നി ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഇയാളെ ഗോവയിൽ നിന്നും കൊച്ചിയിൽ എത്തിച്ചതായുള്ള വിവരം പുറത്തറിയും മുമ്പേ ജാമ്യത്തിലെടുക്കാൻ അഭിഷാകർ എത്തിയത് അധികൃതരെ അദ്ഭുതപ്പെടുത്തിയിരുന്നു.
ഇവരിൽ ഗോവയിൽ നിന്നുള്ള അഭിഭാഷകൻ വിമാനത്തിലാണ് കൊച്ചിയിൽ എത്തിയതെന്നാണ് എക്‌സൈസ് സംഘത്തിന് ലഭിച്ച സൂചന. ഇയാൾക്ക് പുറമേ കൊച്ചിയിൽ നിന്നുള്ള നാല് അഭിഷാകരും ഈ ദൗത്യവുമായി ഇന്ന് പുലർച്ചെ അസിസ്റ്റന്റ് എക്‌സൈസ് കമ്മീണറുടെ ഓഫീസിൽ എത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഒരുകോടിയോളം രൂപയുടെ മാരകമയക്കുമരുന്നുകളുമായി പിടിയിലായ കുണ്ടന്നൂർ സ്വദേശീ സനീഷിൽ നിന്നും കിട്ടിയ വിവരങ്ങൾ പ്രകാരമാണ് കലൻ ദീപക് അറസ്റ്റിലാകുന്നത്. അസിസ്റ്റന്റ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിലെ സർക്കിൾ ഇൻസ്പക്ടർ സജി ലക്ഷമണൻ, കോതമംഗലം എക്‌സൈസ് സർക്കിൾ ഇൻസ്പക്ടർ പി വി ഏല്യാസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗോവയിലെ മയക്കുമരുന്ന് മാഫിയസംഘങ്ങളുടെ പ്രിയപ്പെട്ടവനായ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്.
ഒരു തരത്തിലും സംശയം തോന്നാത്ത വിധം വേഷം മാറി നടന്നായിരുന്നു എക്‌സൈസ് സംഘം ഇയാളേ കണ്ടെത്തിയത്. വലയിലായതായി ബോദ്ധ്യപ്പെട്ടതോടെ ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് കൈപ്പറ്റിയ ഇയാൾ തങ്ങൾക്കൊപ്പം കേരളത്തിലേക്ക് വരാൻ സന്നദ്ധനാവുകയായിരുന്നെന്നാണ് അധികൃതർ നൽകുന്ന വിവരം.
കഴിഞ്ഞ 28-നാണ് എക്‌സൈസ് സംഘം അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളുടെ സംഗമകേന്ദ്രങ്ങളിലൊന്നായ ഗോവയിലേക്ക് അന്വേഷണത്തിനായി യാത്ര തിരിച്ചത്. ദീപകിനെ കണ്ടെത്തി, ഒപ്പംകൂട്ടി കേരളത്തിലേക്ക് പുറപ്പെട്ട ഉദ്യോഗസ്ഥ സംഘത്തെ അപായപ്പെടുത്താൻ പിന്നാലെ മയക്കുമരുന്ന് മാഫീയ സംഘം എത്തിയെന്നും ഇതേത്തുടർന്ന് പ്രധാന റൂട്ടകൾ ഒഴിവാക്കി, ഗൂഗിൾ മാപ്പ് നോക്കി നിരവധി പോക്കറ്റ് റോഡുകളിലൂടെയാണ് ഇക്കൂട്ടർ കേരളത്തിലെത്തിയതെന്നും അറിവായിട്ടുണ്ട്.
ഇംഗ്ലീഷും ഹിന്ദിയും തുളുവും മലയാളവുമുൾപ്പെടെ നിരവധി ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയാവുന്ന ദീപകിന് ഇന്ത്യക്കകത്തും പുറത്തുമായി വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്ന് മാഫീയകളുമായി അടുത്ത ബന്ധമുണ്ടെന്നാണ് എക്‌സൈസ് അധികൃതരുടെ കണ്ടെത്തൽ.ആവശ്യക്കാരരെത്തുമ്പോൾ നൈജീരിയൻ സ്വദേശിയിൽ നിന്നാണ് താൻ മയക്കുമരുന്നുകൾ സംഘടിപ്പിച്ച് നൽകിരുന്നതെന്ന് ചോദ്യം ചെയ്യലിൽ ദീപക് വെളിപ്പെടുത്തിയതായി അധകൃതർ അറിയിച്ചു.