കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഈയടുത്തകാലത്തായി മയക്കുമരുന്ന് ഉപയോഗം വൻതോതിൽ ഉയർന്നു വരികയാണ്. പല വിദ്യാർത്ഥികളിലും സാധാരണക്കാരിലും ഇത്തരത്തിലുള്ള ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം വർദ്ധിച്ചു എന്നാണ് പുതിയ കണക്ക് സൂചിപ്പിക്കുന്നത്. പല വഴിയാണ് ഇത്തരത്തിലുള്ള ലഹരിപദാർത്ഥങ്ങൾ കേരളത്തിലേക്ക് എത്തുന്നത്.

വൈകുന്നേരം ആയി കഴിഞ്ഞാൽ കുറച്ചു മുന്നേ വരെ തലശ്ശേരിയിലെ കടൽപ്പാലം അടക്കമുള്ള സ്ഥലങ്ങളിൽ കുടുംബങ്ങൾക്ക് പോകാൻ ഭയമായിരുന്നു. ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധർ കാരണം ഒത്തിരി അധികം ശല്യങ്ങൾ ആയിരുന്നു സ്ത്രീകളും കുട്ടികളും നേരിടേണ്ടിവന്നത്. സായാഹ്നം ആയിക്കഴിഞ്ഞാൽ ജില്ലയിലെ പല ടൂറിസ്റ്റ് സ്‌പോട്ടുകളിലും പോകാൻ ആളുകൾ ഭയക്കും. ഇത്തരത്തിലുള്ള പല കേന്ദ്രങ്ങൾ ഇന്നും സാമൂഹ്യവിരുദ്ധരാൽ നിറഞ്ഞിരിക്കുന്നു. കേരളത്തിലെ ടൂറിസം മന്ത്രി ടൂറിസം പ്രോത്സാഹിപ്പിക്കാനായി പല പദ്ധതികളും ആഹ്വാനം ചെയ്യുന്ന സമയത്താണ് ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. നൈറ്റ് ടൂറിസം വിപുലീകരിക്കുമെന്ന് ഈ സാഹചര്യത്തിൽ രാത്രിയായാൽ പല കേന്ദ്രങ്ങളിലും ഞരമ്പുരോഗികളുടെ വിളയാട്ടമാണ്.

ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധർക്ക് ആവശ്യത്തിൽ കൂടുതൽ ലഹരി പദാർത്ഥം പല സ്ഥലങ്ങളിൽ നിന്നും എത്തുന്നുണ്ട്. മദ്യത്തിനൊപ്പം കഞ്ചാവും മറ്റ് കൂടിയ ഇനം ലഹരിപദാർത്ഥങ്ങളും ഇവർ ഉപയോഗിക്കുന്നുണ്ട്. പൊലീസ് പട്രോളിങ് പൊതുവേ രാത്രിയായാൽ കുറവാണ് എന്നത് ഇത്തരത്തിൽ ആളുകൾ വിലസുന്നത്തിന് കാരണമായിട്ടുണ്ട്. മുഴപ്പിലങ്ങാട് ബീച്ചും ധർമ്മടം തുരുത്ത് പോലുള്ള ടൂറിസ്റ്റുകൾ വരുന്ന സ്ഥലങ്ങളിൽ പോലും വെളിച്ചം മങ്ങിത്തുടങ്ങിയാൽ ആളുകൾക്ക് പോകാൻ ഭയമാണ്. പണ്ട് ഒളിച്ചും പാത്തും നടന്നത് എന്ന് പരസ്യമായി നടക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.

കഴിഞ്ഞദിവസം ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് കുറച്ചധികം അറസ്റ്റുകൾ ജില്ലയിൽ ഉണ്ടായിട്ടുണ്ട്. ബൾകിസും ഭർത്താവ് അഫ്‌സലും വർക്ക് സ്റ്റോക്ക് എത്തിച്ചുകൊടുക്കുന്ന നിസാം ഉൾപ്പെടെ പൊലീസ് വലയിൽ ആയിട്ടുണ്ട്. എടക്കാട്, കണ്ണൂർ സിറ്റി, തളാപ്പ്, മുഴപ്പിലങ്ങാട് പോലുള്ള സ്ഥലങ്ങളിൽ ലഹരി ഉപയോഗം കൂടിവരുന്നതായി റിപ്പോർട്ടുകളുണ്ട്.

അറസ്റ്റിലായ ബൾകിസിനെ ചോദ്യംചെയ്തപ്പോൾ ഇവരുടെ പ്രധാനപ്പെട്ട ബിസിനസ് വാട്‌സ്ആപ്പ് മുഖേനയാണ് എന്ന് പൊലീസിന് മനസ്സിലായി. ഇത്തരത്തിൽ വാട്‌സാപ്പ് വഴി നിരവധി പ്രായത്തിൽ പെടുന്ന ആളുകൾ ലഹരിപദാർത്ഥങ്ങൾ ഇവരിൽനിന്ന് കൈപ്പറ്റിയിട്ടുണ്ട്. പ്രായഭേദമന്യേ ഒത്തിരി ആളുകൾ ഇവരുടെ സ്ഥിരം കസ്റ്റമേഴ്‌സ് ആണ് എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ആവശ്യക്കാർ ഉള്ളടത്തോളം സാധനം എത്തിച്ചു കൊടുക്കാനും ആളുകൾ ഉണ്ടാവും. മുൻപു കൊച്ചി, ബാംഗ്ലൂർ മുംബൈ പോലുള്ള വലിയ നഗരങ്ങളിൽ ആയിരുന്നു ഇത്തരത്തിലുള്ള മയക്കുമരുന്ന് ഉപയോഗത്തിന് വാർത്തകൾ കേട്ടിരുന്നത് എങ്കിൽ ഇപ്പോൾ കണ്ണൂരിലും ഇത്തരത്തിലുള്ള വാർത്തകൾ കേൾക്കാൻ ഇടയാകുകയാണ്.

ലഹരി വരുന്ന വഴി

മുഖ്യപ്രതിയായ നിസാം കഴിഞ്ഞദിവസം അറസ്റ്റിലായെങ്കിലും ജനീസ് ഉൾപ്പെടെയുള്ള ആളുകൾ ഇനിയും പൊലീസ് വലയിൽ ആവേണ്ടതുണ്ട്. മൈക്രോ മരുന്നു വിതരണം സംബന്ധിച്ച് വാട്‌സ്ആപ്പ് ചാറ്റുകളും മറ്റും പൊലീസ് പരിശോധനയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഗോവ മുംബൈ ബാംഗ്ലൂർ പോലുള്ള വൻ നഗരങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലും പോലുള്ള വൻ ലഹരിപദാർത്ഥങ്ങൾ എത്തിച്ചു കൊണ്ടിരുന്നത് എന്നാണ് പൊലീസ് നിഗമനം.

ഒത്തിരി ഗതിയും ആവശ്യക്കാർ ഉള്ളതിനാൽ ഇവർ വൻതോതിലാണ് സ്റ്റോക്കുകൾ എത്തിച്ചു കൊണ്ടിരുന്നത്. ട്രെയിൻ, ടൂറിസ്റ്റ് ബസ്, ദീർഘദൂര ബസുകൾ, പാർസൽ സെന്ററുകൾ, എന്നിവയൊക്കെ കേന്ദ്രീകരിച്ചുകൊണ്ട് ആയിരുന്നു ഇവർ സ്റ്റോക്കുകൾ എത്തിച്ചു കൊണ്ടിരുന്നത്. പൊലീസ് അന്വേഷണത്തിൽ പൊലീസിന് മനസ്സിലാകുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇത് ഇവർ ഇന്നും ഇന്നലെയും തുടങ്ങിയ ബിസിനസ് അല്ല. കുറച്ചധികം കാലമായി ഇവർ ഇത്തരത്തിൽ ലഹരി പദാർത്ഥങ്ങൾ കടത്തുന്നുണ്ട്.

കഴിഞ്ഞദിവസം മാത്രമാണ് ഇതിൽ കുറച്ചെങ്കിലും പൊലീസ് എത്തുകയും അറസ്റ്റ് നടക്കുകയും ചെയ്തിട്ടുള്ളത്. അറസ്റ്റിലായ നിസാം ഇതുവരെ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നു കച്ചവടം ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച് വഴി മനസ്സിലായത് കോടികളുടെ കച്ചവടമാണ് ഇയാൾ എല്ലാമാസവും നടത്തിക്കൊണ്ടിരുന്നത് എന്നാണ്. ആഡംബരജീവിതം ആണ് അറസ്റ്റിലായ ബൾക്കീസ്, അഫ്‌സൽ, നിസാം ഉൾപ്പെടെയുള്ളവർ നയിച്ചു കൊണ്ടിരുന്നത്.

സമൂഹത്തിൽ വളരെ മാന്യന്മാരായി നടക്കുകയും എന്നാൽ മാന്യത ഒരു മുഖപടം ആക്കി ആണ് ഇവർ കച്ചവടം ചെയ്തിരുന്നത്. ഒത്തിരി അധികം ചെറുപ്പക്കാർ ഇവരുടെ വലയിൽ വീണിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ മാത്രം 80 ശതമാനത്തോളം വരുന്ന മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത് ഇവർ ആണ് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നിസാം ഒരു ഹോട്ടൽ കച്ചവടം ഒരു മറയാക്കി ആയിരുന്നു മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത് എങ്കിൽ ബൾകിസ് ഇന്റീരിയൽ ഷോപ്പിലെ ജീവനക്കാരിയാണ്. നിസാം എന്ന വ്യക്തി ഇതിനുമുമ്പും കഞ്ചാവ് കേസിൽ അറസ്റ്റിലായിട്ടുണ്ട്.

വാട്ട്‌സ്ആപ്പ് കേന്ദ്രീകരിച്ചുള്ള കച്ചവടം

അറസ്റ്റിലായവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയം എന്തായിരുന്നു എന്ന് വെച്ചു കഴിഞ്ഞാൽ വാട്‌സ്ആപ്പ് മുഖേനയുള്ള കച്ചവടം ആയിരുന്നു. വാട്ട്‌സ്ആപ്പ് എന്നത് എൻഡ് ടു എൻഡ് ചാറ്റ് ആയതിനാൽ ഇത് ഹാക്ക് ചെയ്തു ഇവരിലേക്ക് എത്തുക എന്നത് പൊലീസിന് ദുഷ്‌കരമായിരുന്നു. സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള കച്ചവടത്തിന്റെ പ്രധാന മേന്മയും ഇതാണ്. മെസ്സേജുകൾ വഴി ആവുമ്പോൾ പൊലീസിന് എത്തിപ്പിടിക്കുക എന്നത് അപ്രാപ്യമാണ്.

ലൊക്കേഷനും മറ്റു വിവരങ്ങളും ഇവർക്ക് വാട്‌സ്ആപ്പ് മുഖേന ലഭിക്കുകയും അതിനനുസരിച്ച് ഇവർ ആവശ്യക്കാർക്ക് സാധനം എത്തിച്ചുകൊടുക്കുകയും ആയിരുന്നു ചെയ്തിരുന്നത്. പണം ഗൂഗിൾ പേ വഴിയോ ഫോൺ പേ വഴിയോ ട്രാൻസ്ഫർ ചെയ്യും. അയച്ചുകൊടുക്കുന്ന ലൊക്കേഷന്റെ അടുത്തുള്ള സ്ഥലത്ത് ആവശ്യാനുസരണം സ്റ്റോക്ക് എത്തിച്ചുകൊടുക്കും. ഇത്തരത്തിലുള്ള കച്ചവടം എത്രയോ കാലങ്ങളായി ഇവർ ചെയ്തു വരുന്നതാണ്. വലിയ കാറിലും മറ്റുമാണ് യാത്ര എന്നതിനാൽ പെട്ടെന്ന് പൊലീസ് ചെക്കിങ് ഇൻ സംശയം തോന്നാനും സാധ്യതയില്ല. ഇതുതന്നെയായിരുന്നു ഇത്തരത്തിലുള്ള കച്ചവടക്കാരുടെ വിജയവും.

ജില്ലയിൽ ഇപ്പോൾ പൊലീസ് അന്വേഷണം കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ്. ജില്ലയിലെ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് ഇപ്പോൾ ഈ മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്. കുറച്ച് അധികം പ്രതികൾ അറസ്റ്റിലായെങ്കിലും ഇനിയും കുറച്ച് അധികം പേർ അറസ്റ്റിൽ ആക്കാൻ ഉണ്ട്. ഇവരെ പറ്റിയുള്ള തെളിവുകൾ പൊലീസിന് മക്കൾ ലഭിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഇത്തരത്തിലൊരു വലിയ മയക്കുമരുന്ന് വേട്ട നടന്നതിനാൽ ഇത്തരക്കാരുടെ വേരറുക്കുകയാണി പൊലീസിന്റെ ലക്ഷ്യം.