- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 കോടിയുടെ മയക്കുമരുന്ന് എത്തിച്ചത് സിനിമാക്കാർക്ക്; ന്യൂജെൻ സിനിമാ നിർമ്മാതാവിന്റെ ഇടപെടലിൽ സംശയമുണ്ടെങ്കിലും ചെറുവിരൽ പോലും അനക്കാനാവാതെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ; തെളിയുന്നത് ബ്രസീലിയൻ മാഫിയയുമായി കൊച്ചിയിലെ വമ്പൻ സ്രാവിനുള്ള അടുത്ത ബന്ധം; താരങ്ങളെ നിരീക്ഷിക്കാൻ തീരുമാനം
കൊച്ചി: കൊച്ചിയിലേക്ക് 25 കോടി രൂപയുടെ മയക്കുമരുന്നുമായി വന്ന ഫിലിപ്പീൻസ് യുവതിയെ നിയന്ത്രിച്ചിരുന്നത് ബ്രസീലിലെ സാവോ പോളിയിലിരുന്ന്. യുവതി പിടിയിലായതോടെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരിലേക്ക് പൊലീസ് അന്വേഷണം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുയർന്ന വമ്പൻ സ്രാവുകളുമായി ബന്ധപ്പെട്ട ഒരു പേരുകാരനിലേക്കാണ് അന്വേഷണം നീളുന്നത്. സിനിമാ മേഖലയുമായി ഏറെ അടുപ്പമുള്ള ഇയാൾ ചില ന്യൂജെൻ സിനിമകൾ നിർമ്മിച്ചിട്ടുമുണ്ട്. സംസ്ഥാനത്തും കേന്ദ്രത്തിലും പിടിപാടുള്ള ഉന്നതനാണ് ഇയാൾ. അതുകൊണ്ട് തന്നെ കരുതലോടെയാണ് നീക്കങ്ങൾ. കൊച്ചിയിലെ ഡിജെ പാർട്ടികളുടെ മുഖ്യ ആസൂത്രകനാണ് ഇയാൾ. പൾസർ സുനിയുമായും ഈ നിർമ്മാതാവിന് ബന്ധമുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. നേരത്തെ സിനിമാ ലോകത്ത് ചർച്ചയായ കൊക്കൈൻ കേസിലും ഈ വമ്പൻ സ്രാവിന്റെ കൈകളുണ്ടെന്ന ആരോപണം ശക്തമാണ്. കൊച്ചയിലെ മയക്കുമരുന്ന് മാഫിയയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങളാണ് യുവതിയുടെ അറസ്റ്റിലൂടെ വ്യക്തമാകുന്നത്. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് യുവതിയെ പിടികൂടിയത്. ബ്
കൊച്ചി: കൊച്ചിയിലേക്ക് 25 കോടി രൂപയുടെ മയക്കുമരുന്നുമായി വന്ന ഫിലിപ്പീൻസ് യുവതിയെ നിയന്ത്രിച്ചിരുന്നത് ബ്രസീലിലെ സാവോ പോളിയിലിരുന്ന്. യുവതി പിടിയിലായതോടെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരിലേക്ക് പൊലീസ് അന്വേഷണം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുയർന്ന വമ്പൻ സ്രാവുകളുമായി ബന്ധപ്പെട്ട ഒരു പേരുകാരനിലേക്കാണ് അന്വേഷണം നീളുന്നത്. സിനിമാ മേഖലയുമായി ഏറെ അടുപ്പമുള്ള ഇയാൾ ചില ന്യൂജെൻ സിനിമകൾ നിർമ്മിച്ചിട്ടുമുണ്ട്.
സംസ്ഥാനത്തും കേന്ദ്രത്തിലും പിടിപാടുള്ള ഉന്നതനാണ് ഇയാൾ. അതുകൊണ്ട് തന്നെ കരുതലോടെയാണ് നീക്കങ്ങൾ. കൊച്ചിയിലെ ഡിജെ പാർട്ടികളുടെ മുഖ്യ ആസൂത്രകനാണ് ഇയാൾ. പൾസർ സുനിയുമായും ഈ നിർമ്മാതാവിന് ബന്ധമുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. നേരത്തെ സിനിമാ ലോകത്ത് ചർച്ചയായ കൊക്കൈൻ കേസിലും ഈ വമ്പൻ സ്രാവിന്റെ കൈകളുണ്ടെന്ന ആരോപണം ശക്തമാണ്. കൊച്ചയിലെ മയക്കുമരുന്ന് മാഫിയയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങളാണ് യുവതിയുടെ അറസ്റ്റിലൂടെ വ്യക്തമാകുന്നത്.
നർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് യുവതിയെ പിടികൂടിയത്. ബ്രസീലിലെ സാവോപോളോയിൽ നിന്ന് കൊണ്ടുവന്ന മയക്കുമരുന്ന് കൊച്ചിയിലെ പ്രമുഖ ഹോട്ടലിലേക്ക് വേണ്ടിയാണ് കടത്തിയതെന്ന് യുവതി പറഞ്ഞു. കൊച്ചിയിലെ ഹോട്ടലിൽ ഓൺലൈൻ വഴി റൂം ബുക്ക് ചെയ്ത ശേഷമാണ് യുവതി എത്തിയത്. വാട്സ്ആപ്പ് വഴി ലഭിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ചാണ് യുവതി പ്രവർത്തിച്ചിരുന്നത്. എന്നാൽ കേരളത്തിലെ ഇടനിലക്കാരെ അറിയില്ലെന്നാണ് യുവതി പറയുന്നത്. എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
നഗരത്തിലെ മയക്കുമരുന്ന മാഫിയയേയും അവരുമായി ബന്ധമുള്ളവരെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഇതിനായി കഴിഞ്ഞ ദിവസം പിടിയിലായ യുവതിയേയും വിശദമായി ചോദ്യം ചെയ്യും. പൊലീസ് സംശയിക്കുന്നവരുടെ മൊബൈൽ, ഇമെയിൽ വിശദാംശങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. പുതുവത്സരാഘോഷത്തിന് വേണ്ടിയാണ് കഴിഞ്ഞ ദിവസം മയക്കുമരുന്ന് എത്തിച്ചത്. എന്നാൽ ഇത്തരം അവസരങ്ങൾക്ക് പുറമെ കൊച്ചിയിൽ അടിക്കടി മയക്കുമരുന്ന് പാർട്ടികൾ നടക്കുന്നുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സിനിമാ രംഗത്തെ പലർക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ട്. പ്രമുഖ നടിമാരും ഈ റാക്കറ്റിന്റെ ഭാഗമാണ്. മയക്കുമരുന്ന് ഉപയോഗത്തിൽ നടിമാരും പിന്നിലല്ലെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഹിറ്റ് സിനിമകളുടെ നിർമ്മാതാക്കളും സംവിധായകരും താരങ്ങളും അടക്കം സിനിമാ മേഖലയിലെ പല പ്രമുഖരും റാക്കറ്റിന്റെ ഭാഗമാണ്. ചില യുവ താരങ്ങളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്. ഇതിനായി മാത്രം നഗരത്തിൽ ഫ്ളാറ്റ് വാങ്ങിയിട്ടുള്ള യുവതാരങ്ങളുണ്ട്. ഇവിടെ റെയ്ഡ് നടത്തി പലരേയും പൊലീസ് പിടികൂടിയിട്ടുണ്ട്.
ഇതിന് പിന്നിലാരെന്നും എല്ലാവർക്കും അറിയാം. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സിനിമാ മാഫിയാക്കാരനെ അറസ്റ്റ് ചെയ്യാനോ നടപടിയെടുക്കാനോ പൊലീസിന് കഴിയുന്നുമില്ല. അതിനിടെയാണ് യുവതിയെ കൊക്കൈനുമായി പിടികൂടുന്നത്.