- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറവൂരിൽ മാരക മയക്കുമരുന്നുമായി യുവതി അടക്കം മൂന്നുപേർ പിടിയിൽ; ബംഗളുരുവിൽ നിന്നും ഗോവയിൽ നിന്നും മയക്കു മരുന്ന് കേരളത്തിൽ എത്തിച്ചു വിൽക്കുന്ന സംഘമെന്ന് എക്‌സൈസ്; ഇടപാടുകാരെ കണ്ടെത്താൻ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു അന്വേഷണം
പറവൂർ: ലക്ഷങ്ങൾ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി യുവതി അടക്കം മൂന്നുപേർ എക്‌സ്സൈസിന്റെ പിടിയിലായി. പറവൂർ എക്‌സൈസ് സർക്കിൾ ഇൻസപെക്ടറുടെ നേതൃത്വത്തിൽ പറവൂർ, ആലങ്ങാട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പടിഞ്ഞാറേ വെളിയത്തുനാട് അക്വ സിറ്റി ആൽപെയ്ൻ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്.
ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ, ഹഷീഷ് ഓയിൽ എന്നിവ ആഡംബര കാറിൽ കടത്തിക്കൊണ്ടുവന്ന പെരുമ്പാവൂർ വല്ലം ഉളവങ്ങാട് വീട്ടിൽ ബിജു (43) എന്നയാളെ പിടികൂടുകയും തുടരന്വേഷണത്തിൽ നെടുമ്പാശ്ശേരിയിലെ ഫ്‌ളാറ്റിൽനിന്ന് മാള വലിയപറമ്പ് പാറേപ്പറമ്പിൽ ഷെബിൻ ഷാജഹാൻ (30 ), കൊടുങ്ങല്ലൂർ ചെന്ത്രാപ്പിന്നി എറിയാട്ട് വീട്ടിൽ സിന്ധു (38) എന്നിവരെ മയക്കുമരുന്ന് കൈമാറിയതിനും കൈവശം വെച്ചതിനും അറസ്റ്റ് ചെയ്തു.
ടാക്‌സി ഡ്രൈവറായ ഷെബിൻ ഷാജഹാൻ ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്ന് മയക്കുമരുന്ന് കേരളത്തിൽ എത്തിച്ചാണ് ആവശ്യക്കാർക്ക് വിതരണം ചെയ്തിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട്, ഗൂഗിൾ പേ എന്നിവ കേന്ദ്രീകരിച്ച് തുടർ അന്വേഷണം ആരംഭിച്ചു.
എക്‌സൈസ് ഉദ്യോഗസ്ഥരായ എസ്. നിജുമോൻ, വി എം. ഹാരിസ്, വി എസ്. ഹനീഷ്, സിജി ഷാബു, ബിനു മാനുവൽ, എം ടി. ശ്രീജിത്ത്, പി.യു. നീതു, കെ.കെ. കബീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ