- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാക്കിലൊട്ടിച്ചാൽ പതിയെ ലഹരി കയറിക്കൊണ്ടിരിക്കും; എട്ടു മണിക്കൂർ നീണ്ടു നിൽക്കുന്ന ലഹരി നൽകുന്നത് സ്റ്റിക്കർ രൂപത്തിലുള്ള മയക്കുരുന്നു; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കാസർകോട്ട് ലഹരി മരുന്ന് മാഫിയ പിടിമുറുക്കുന്നു; ഇരകളാക്കപ്പെട്ട് ജീവിതം നശിച്ച് അനേകം കുട്ടികൾ
കാസർഗോഡ്: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന ഇടനാഴിയാണ് കാസർഗോഡ്. കേരള-കർണ്ണാടക അതിർത്തിയിലെ ഈ ജില്ലയിലേക്ക് കടക്കാൻ മുപ്പതോളം ഊടുവഴികളുണ്ട്. അതുകൊണ്ട് തന്നെ തലപ്പാടിയിലെ മുഖ്യ ചെക്ക്പോസ്റ്റ് വഴിയൊന്നും ഇത്തരം സംഘങ്ങൾക്ക് കടത്തേണ്ടതുമില്ല. എന്നാൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്നുകൾ പെരുകുന്നത് അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തിന് കാണാൻ കഴിഞ്ഞത് പുതിയ രൂപത്തിലും ഭാവത്തിലുമുള്ള മയക്കുമരുന്നാണ്. എൽ.എസ്.ഡി. എന്ന് വിളിപ്പേരുള്ള ഈ മയക്കുമരുന്ന് സ്റ്റിക്കർ രൂപത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. മുഖ്യമായും കലാലയ പരിസരങ്ങളിലാണ് ഇതിന്റെ വിൽപ്പന അരങ്ങേറുന്നത്. നാക്കിലൊട്ടിച്ചാൽ മാത്രം മതി പതിയെ പതിയെ ലഹരി കയറിക്കൊണ്ടിരിക്കും 8 മണിക്കൂർ വരെ സ്റ്റിക്കർ രൂപത്തിലുള്ള ഈ മയക്കുമരുന്ന് ലഹരിയിലാക്കുമെന്നാണ് പൊലീസ് പറയുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് മറ്റുള്ളവരിൽ നിന്നും മറച്ചുവയ്ക്കാനും കുടുതൽ സൗകര്യങ്ങൾ ലാക്കാക്കിയാണ് ഇതിന്റെ നിർമ്മാണം. ഇനി ആരെങ്കിലും സംശയിച്ചാൽ പോലും ഇത് മയക്കുമരുന്നാ
കാസർഗോഡ്: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന ഇടനാഴിയാണ് കാസർഗോഡ്. കേരള-കർണ്ണാടക അതിർത്തിയിലെ ഈ ജില്ലയിലേക്ക് കടക്കാൻ മുപ്പതോളം ഊടുവഴികളുണ്ട്. അതുകൊണ്ട് തന്നെ തലപ്പാടിയിലെ മുഖ്യ ചെക്ക്പോസ്റ്റ് വഴിയൊന്നും ഇത്തരം സംഘങ്ങൾക്ക് കടത്തേണ്ടതുമില്ല. എന്നാൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്നുകൾ പെരുകുന്നത് അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തിന് കാണാൻ കഴിഞ്ഞത് പുതിയ രൂപത്തിലും ഭാവത്തിലുമുള്ള മയക്കുമരുന്നാണ്. എൽ.എസ്.ഡി. എന്ന് വിളിപ്പേരുള്ള ഈ മയക്കുമരുന്ന് സ്റ്റിക്കർ രൂപത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. മുഖ്യമായും കലാലയ പരിസരങ്ങളിലാണ് ഇതിന്റെ വിൽപ്പന അരങ്ങേറുന്നത്.
നാക്കിലൊട്ടിച്ചാൽ മാത്രം മതി പതിയെ പതിയെ ലഹരി കയറിക്കൊണ്ടിരിക്കും 8 മണിക്കൂർ വരെ സ്റ്റിക്കർ രൂപത്തിലുള്ള ഈ മയക്കുമരുന്ന് ലഹരിയിലാക്കുമെന്നാണ് പൊലീസ് പറയുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് മറ്റുള്ളവരിൽ നിന്നും മറച്ചുവയ്ക്കാനും കുടുതൽ സൗകര്യങ്ങൾ ലാക്കാക്കിയാണ് ഇതിന്റെ നിർമ്മാണം. ഇനി ആരെങ്കിലും സംശയിച്ചാൽ പോലും ഇത് മയക്കുമരുന്നാണെന്ന് പ്രത്യക്ഷത്തിൽ മനസ്സിലാക്കാനുമാവില്ല. അമിതമായി ചിരിച്ചാലോ നാവു നീട്ടിയാലോ മാത്രമേ ഇതു പുറത്ത് കാണൂ.
നിറമുള്ള പേപ്പറിൽ സ്റ്റാമ്പ് രൂപത്തിൽ അടിഭാഗത്ത് പശ പുരട്ടിയാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ഈ പശയിലാണ് മയക്കുമരുന്നുള്ളത്. നാലു സ്റ്റിക്കർ ഒരുമിച്ചാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. 32 മണിക്കൂർ ഇവ നിരന്തരം ഉപയോഗിച്ചാൽ മയങ്ങാനാകും. ഓരോ സ്റ്റാമ്പ് പോലെ കീറിയെടുത്താണ് നാക്കിലൊട്ടിക്കുന്നത്. വിദ്യാർത്ഥികളുടെ ബാഗിൽ ഇത് കണ്ടാൽ ശ്രദ്ധയിൽ പെടുത്തണമെന്ന് നീട്ടുകാരോടും അദ്ധ്യാപകരോടും പൊലീസ് അഭ്യർത്തിച്ചിട്ടുണ്ട്.
ഉപയോഗിക്കുന്നവർ ക്ലാസിലിരുന്നാൽ പോലും തിരിച്ചറിയാൻ പറ്റില്ല. മറ്റു മയക്കുമരുന്നുകൾക്ക് പൊലീസ് കടിഞ്ഞാണിട്ടുവരവെയാണ് സ്റ്റാമ്പ് രൂപത്തിലുള്ള ഇനത്തിന്റെ വ്യാപനം. എൽ.എസ്.ഡി. എന്ന പേരിൽ അറിയപ്പെടുന്ന സ്റ്റിക്കർ മയക്കുമരുന്ന് സ്‌കൂൾ-കോളേജ് പരിസരത്തുള്ള കടകളിലൂടെയാണെന്നാണ് വിവരം. ചൂടപ്പം പോലെ വിദ്യാർത്ഥികളിൽ നിന്ന് വിദ്യാർത്ഥികളിലേക്ക് ഇതിന്റെ വിപണനം സജീവമാവുകയാണ്. സ്റ്റിക്കർ മയക്കുമരുന്നിന്റെ വിപത്തിനെക്കുറിച്ച് വാട്സാപ്പ് വഴിയും നവമാധ്യമങ്ങൾ വഴിയും പൊലീസ് മുന്നറിയിപ്പ് നൽകിവരുന്നുണ്ട്. അടുത്ത ദിവസം തന്നെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലുള്ള കടകളിൽ പൊലീസ് റേഡ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.