- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷോർട്ട് ഫിലിം ഷൂട്ടിങ്ങിന്റെ പേരിൽ പ്രമുഖ ഹോട്ടലുകളിലും ഫ്‌ലാറ്റ് സമുച്ഛയങ്ങളിലും കഞ്ചാവ് പാർട്ടി; അതിഥികളായി സിനിമാ താരങ്ങളും; കൊച്ചിയിൽ പിടിയിലായത് മറ്റൊരു നിശാപാർട്ടി സംഘം
കൊച്ചി: കേരളം മയക്കുമരുന്നിന്റെ പിടിയിൽ അമരുകയാണോ? കൊച്ചി കേന്ദ്രീകരിച്ച് പുറത്തുവരുന്ന വിവരങ്ങൾ തീർത്തും ഞെട്ടിക്കുന്നതാണ്. ഷൈൻ ടോം ചാക്കോ പിടിയിലായതും ലെമെറിഡിയനിലെ ഡിജെ പാർട്ടിയുമെല്ലാം പലതും വെളിച്ചത്തു കൊണ്ടു വന്നു. വെള്ളിത്തിരയുടെ മിന്നും നക്ഷത്രങ്ങളുടെ സാന്നിധ്യം കൂടിയായപ്പോൾ കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നു. ഇത് വെ
കൊച്ചി: കേരളം മയക്കുമരുന്നിന്റെ പിടിയിൽ അമരുകയാണോ? കൊച്ചി കേന്ദ്രീകരിച്ച് പുറത്തുവരുന്ന വിവരങ്ങൾ തീർത്തും ഞെട്ടിക്കുന്നതാണ്. ഷൈൻ ടോം ചാക്കോ പിടിയിലായതും ലെമെറിഡിയനിലെ ഡിജെ പാർട്ടിയുമെല്ലാം പലതും വെളിച്ചത്തു കൊണ്ടു വന്നു. വെള്ളിത്തിരയുടെ മിന്നും നക്ഷത്രങ്ങളുടെ സാന്നിധ്യം കൂടിയായപ്പോൾ കഞ്ചാവ് കച്ചവടം പൊടിപൊടിക്കുന്നു. ഇത് വെളിച്ചത്തു കൊണ്ടു വരുന്ന സംഭവമാണ് കഴിഞ്ഞ ദിവസവും കൊച്ചിയിലുണ്ടായത്. ഷോർട്ട് ഫിലിം ഷൂട്ടിങ്ങിന്റെ പേരിലായിരുന്നു കഞ്ചാവ് പാർട്ടി.
അനാശാസ്യം നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടർന്നു പൊലീസ് നടത്തിയ പരിശോധനയിലാണു നഗരത്തിലെ അറിയപ്പെടുന്ന ഫ്‌ലാറ്റ് സമുച്ചയത്തിൽ 20 എൽഎസ്ഡി സ്റ്റാംപുമായി മൂന്ന് യുവാക്കൾ അറസ്റ്റിലായത്. ഷോർട് ഫിലിം ഷൂട്ടിങ്ങിന്റെ മറവിലെന്നു കച്ചവടമെന്ന് പൊലീസ് കണ്ടെത്തി. പിടിയിലായ കാഞ്ഞിരമറ്റം സ്വദേശി എബിൻ സി. സ്ലീബ (26), ചിത്രപ്പുഴ സ്വദേശി സി.ജെ.സ്റ്റീവ്‌സൺ (26), അമ്പലമുകൾ ഐഒസിക്ക് സമീപം ഗീവർ ജോൺ (21) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
ഇവരുടെ ലാപ്‌ടോപിലെ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണ്ണായകമാവുക. സാങ്കേതിക മികവോടെ ഷൂട്ട് ചെയ്ത രംഗങ്ങളാണു ലാപ്‌ടോപിലുള്ളത്. ഷോർട്ട് ഫിലിം നിർമ്മാണത്തിന്റെ മറവിലാണു ഫ്‌ലാറ്റുകളിലും റിസോർട്ടുകളിലും സിനിമാ ഷൂട്ടിങ്ങിന്റെ സന്നാഹം ഒരുക്കി ഇവർ പാർട്ടികൾ നടത്തിയത്. സിനിമ, സീരിയൽ രംഗത്തുള്ള നടീനടന്മാരും സാങ്കേതിക വിദഗ്ധരുമായും പ്രതികൾ അടുപ്പം സ്ഥാപിച്ചിരുന്നു. ഇവരിൽ പലരും പാർട്ടിക്ക് എത്തിയതോടെ കച്ചവടം കൊഴുത്തു. നാട്ടുകാർക്ക് സംശയവും തോന്നിയില്ല.
കേരളത്തിനു വെളിയിൽ പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടൽ മുറികളിലും സംഘം നിശാ പാർട്ടികളിൽ ആടിപ്പാടുന്നതിന്റെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. ഇവരെ കസ്റ്റഡിയിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ലഹരിമരുന്ന് റാക്കറ്റിന്റെ പൂർണ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഈ കേസും അട്ടിമറിക്കപ്പെടുമോ എന്ന സംശയവും സജീവമാണ്. ഷൈൻ ടോം ചാക്കോ കേസിലും ലെ മെറിഡിയനിലെ ഡിജെ പാർട്ടിയുമെല്ലാം തെളിവുകളില്ലാത്ത അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു.
ഡിജെ പാർട്ടിക്കിടെ പിടിച്ചത് മയക്കുമരുന്ന് അല്ലെന്ന് പോലും പരിശോധനയിൽ തെളിഞ്ഞു. അങ്ങനെയുള്ള അട്ടിമറികൾ ഉണ്ടാകാതിരുന്നാൽ ഷോർട്ട് ഫിലിം റാക്കറ്റിന്റെ മയക്കുമരുന്ന് കച്ചവടത്തിന്റെ മുഴുവൻ വിവരങ്ങളും പുറത്തുവരും. എന്നാൽ അന്വേഷണം ഉന്നതരിൽ എത്തുന്നതോടെ എല്ലാം അട്ടിമറിക്കപ്പെടുകയാണ് പതിവ്.