കൊച്ചി: പ്രധാന വിപണന മേഖല ഗൾഫ് നാടുകൾ. ഉപഭോക്താക്കളിലേറെയും തദ്ദേശിയർ. 200 മില്ലിഗ്രാമിന് ഈടാക്കുന്നത് 20000 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുക. ഡൽഹിയിൽ എത്തിക്കുന്നത് കശ്മീർ ഭീകരർ. ഇവിടെ ഏറ്റുവാങ്ങുന്നത് മലയാളികളും. പ്രതിമാസം നടന്നുവരുന്നത് 500 കോടി രൂപയുടെ ഇടപാടുകളെന്നും വിലയിരുത്തൽ.

ഇന്നലെ നെടുംമ്പാശേരിയിൽ പിടിയിലായ രാജ്യാന്തര ബന്ധമുള്ളതും മലയാളികൾ നിയന്ത്രിക്കുന്നതുമായ മയക്ക് മരുന്ന് മാഫീയ പ്രവർത്തനത്തെക്കുറിച്ച് എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പക്ടർ സജി ലക്ഷമണൻ പങ്കുവയ്ക്കുന്ന വിവരങ്ങൾ ഇങ്ങനെ. സംഭവം സംബന്ധിച്ച് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്റിലിജൻസ് വിഭാഗത്തിന്റെ കനത്ത വീഴ്ച എന്ന നിലയിലാണ് സംസ്ഥാന പൊലീസ് നേതൃത്വം മയക്ക് മരുന്ന് വേട്ടയെ കണക്കാക്കുന്നതെന്നാണ് സൂചന. കേരളത്തിൽ ഈ കച്ചടവത്തെ നിയന്ത്രിക്കുന്നത് സിനിമാ നിർമ്മതാവാണെന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസിലും ഈ നിർമ്മാതാവിന്റെ പേര് പല ഘട്ടത്തിലും സംശയിച്ചിരുന്നു. സിനിമയിൽ ഗുണ്ടാ സംഘങ്ങളെ സജീവമാക്കിയതും ഈ നിർമ്മാതാവാണ്. ചില ന്യൂജെൻ സിനിമകളുടെ നിർമ്മാതാവായ ഇയാളുടെ കേന്ദ്രം ദുബായാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉന്നത സ്വാധീനം ഇയാൾക്കുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണ ഏജൻസികൾക്ക് ഇയാളെ തൊടാൻ ഭയവുമാണ്. നേരത്തെ കൊച്ചിയിലെ ഡിജെ പാർട്ടികളുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. അന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ സ്വാധീനക്കരുത്തിലാണ് ഇയാൾ രക്ഷപ്പെട്ടത്. സിനിമാ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായപ്പോഴും ഇയാളുടെ പേര് വാർത്തകളിൽ സജീവമായിരുന്നു.

കൊച്ചിയിലെ മോഹവില പ്രകാരം 30 കോടി രൂപയ്ക്കുള്ള മാരക ശക്തിയുള്ള 5 കിലോയോളം മെഥിലീൻ ഡയോക്സി മെതാംഫിറ്റമിൻ( എം ഡി എം എ)എന്ന മയക്കുമരുന്നാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഗൾഫ് നാടുകളിലെത്തുമ്പോൾ ഇതിന്റെ വില 50 കോടിയിലധികം വരുമെന്നാണ് അധികൃതരുടെ വെളിപ്പെടുത്തൽ. ട്രോളി ബാഗിൽ അതിവിദഗ്ധമായി ഒളിപ്പിച്ചിനിലയിലാണ് ഇത് കണ്ടെടുത്തത്. അഫ്ഗാൻ ഭീകരർ തലസ്ഥാനമായ കാബൂളിലെത്തിച്ച് ഇത് കശ്മീർ ഭീകരർക്ക് വിൽക്കും. ഇവർ ഇത് ഡൽഹിയിലെത്തിച്ച് ഗൾഫ് നാടുകളിലിരുന്ന് കൊച്ചി സ്വദേശികൾ നിയന്ത്രിക്കുന്ന മയക്കുമരുന്ന് മാഫീയയ്ക്ക് കൈമാറും.

ട്രെയിൻ മാർഗ്ഗമാണ് ഇക്കൂട്ടർ ഇത് കേരളത്തിലെത്തിച്ചിരുന്നന്നതെന്നും ഗൾഫിൽ നിന്നും വിളിയെത്തുമ്പോൾ പായ്ക്ക് ചെയ്ത് നിർദ്ദേശിക്കുന്ന സ്ഥലത്ത് എത്തിച്ചിരുന്നത് പിടിയിലായ ഫൈസൽ ആയിരുന്നെന്നുമാണ് അധികൃതരുടെ കണ്ടെത്തൽ. ട്രോളി ബാഗിൽ മയക്ക് മരുന്ന് ഒളിപ്പിക്കാൻ പ്രത്യേക അറകൾ നിർമ്മിച്ച് നൽകിയത് തമിഴ്‌നാട്ടിൽ നിന്നെത്തിയ രണ്ടുപേരാണെന്നും ഇവരെ ഏർപ്പാടാക്കിയത് ഗൾഫിലിരുന്ന് സംഘത്തെ നിയന്ത്രിക്കുന്നവരിൽ ഒരാളാണെന്നുമാണ് ഫൈസലിന്റെ വെളിപ്പെടുത്തൽ. മയക്ക് മരുന്ന് കടത്തിനും ഉപയോഗത്തിനും കടുത്ത ശിക്ഷ ഏർപ്പെടുത്തിയിട്ടുള്ള ഗൾഫ് നാടുകളാണ് ഇവരുടെ പ്രധാന വ്യാപാരമേഖലയെന്നതാണ് സംസ്ഥാന എക്‌സൈസ് നേതൃത്വത്തെ ഏറെ അത്ഭുതപ്പെടുത്തുന്നത്.ശരാശരി മാസം 50 കിലോ എം ഡി എം എ ഗൾഫ് നാടുകളിൽ ഇവർ വിൽപ്പന നടത്തുന്നുണ്ടെന്നാണ് പിടിയിലായവരിൽ നിന്നും അധികൃതർക്ക് ലഭിച്ച വിവരം.

ഇത്തരത്തിൽ വ്യാപാരം മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ ഗൾഫ് നാടുകളിൽ ഇവർക്കുള്ള വിപണന ശൃംഘല കരുത്തുറ്റതാണെന്നും ഇതര രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്ന മയക്കുമരുന്ന് മാഫീയയുമായി ഇവർക്ക് ബന്ധമുണ്ടാവാമെന്നുമാണ് എക്‌സൈസ് സംഘത്തിന്റെ വിലയിരുത്തൽ. പാലക്കാട് മണ്ണാർക്കാട് കരിമ്പ കൈപ്പുള്ളി ഫൈസൽ (34) കരിമ്പ കരിച്ചേരിപ്പടി തട്ടായിൽ അബ്ദുൾസലാം (34)എന്നിവരെയാണ് ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് അറസ്റ്റുചെയ്തിട്ടുള്ളത്.ഒരു കേസിന്റെ അന്വേഷണത്തിനിടയിൽ മാസങ്ങൾക്ക് മുമ്പാണ് എക്‌സൈസ് സംഘത്തിന് ഗൾഫിലേക്ക് അടിക്കടി മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചത്.തുടർന്ന് മാസങ്ങൾ നീ നിരീക്ഷണങ്ങൾക്ക് ഒടുവിലാണ്് കേസിൽ ഇന്നലെ അറസ്റ്റ് നടക്കുന്നത്.

കേന്ദ്ര എജൻസിയായ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയെ കടത്തി വെട്ടിയുള്ള ചരിത്രനേട്ടമെന്ന നിലയിലാണ് നെടുംമ്പാശേരി മയക്കുമരുന്ന് വേട്ടയെ എക്‌സൈസ്് വകുപ്പ് നേതൃത്വം കണക്കുകൂട്ടുന്നത്. എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സംഗും ഡെപ്യൂട്ടി കമ്മീഷണർ 25000 രൂപ വിതമുള്ള റിവാർഡും സ്‌പെഷ്യൽ സ്‌ക്വാഡ് സംഘത്തിന് പ്രഖ്യാപിച്ചിരുന്നു.