- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്മ്യൂണിസ്റ്റുകാരന്റെ മകനെന്നത് തുണയാക്കി; നാക്കിനടിയിൽ പതിപ്പിക്കുന്ന സ്റ്റിക്കർ മാതൃകയിലുള്ള മയക്കുമരുന്ന് വിൽപ്പനയിൽ അഗ്രഗണ്യൻ; ബ്രോ.... വിളിയുമായി ഇഷ്ടംകൂടി വിദ്യാർത്ഥികളെ കറക്കി എടുത്ത് മാഫിയാ സംഘം വളർത്തി; കൊച്ചിയിലും വാഗമണ്ണിലും നിശാപാർട്ടികളിലൂടെ വിൽപ്പന കൊഴുപ്പിച്ചു; സി.പി.എം നേതാവിന്റെ മകനേയും കൂട്ടുകാരേയും എക്സൈസ് കുടുക്കിലാക്കിയത് ഇങ്ങനെ
ആലുവ: പോസ്റ്റൽ സ്റ്റാമ്പിന്റെ നാലിലൊന്ന് വലിപ്പത്തിൽ നാക്കിനടിയിൽ പതിപ്പിക്കുന്ന സ്റ്റിക്കർ മാതൃകയിലുള്ള മയക്കുമരുന്നിന് സാധാരണ വില 2000 രൂപ. മോഹവില ചിലപ്പോൾ 5000 യിരം വരെ. സാമൂഹിക മാധ്യമങ്ങളിൽ പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി നിലവിലെ ഉപഭോക്താക്കൾ പുതിയ' ഇര ' കളെ സൃഷ്ടിക്കുന്നു. ഒത്തുകൂടി കൂത്താടുന്നത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ. ബ്രോാ..വിളിയുമായി ഇഷ്ടം കൂടി വിദ്യാർത്ഥികളെ കളത്തിലിറക്കി വിപണ ശ്യംഘലയിൽ കണ്ണിക്കളാക്കുന്നതും പതിവ് ശൈലി. മയക്ക് മരുന്ന് വ്യാപാരരംഗത്തെ പുത്തൻ വിപണന തന്ത്രങ്ങളെക്കുറിച്ച് ആലുവയിൽ എക്‌സൈസ് സംഘത്തിന്റെ പിടിയിലായ യുവാക്കളുടെ വെളിപ്പെടുത്തലുകൾ ഇങ്ങിനെ. കൊച്ചി കേന്ദ്രീകരിച്ച് ഉന്നതരുടെ തണലിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ കോടികൾ മറിയുന്ന ഇടപാടുകളെക്കുറിച്ച് എക്‌സൈസ് അധികൃതർക്ക് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം എം.സി. സുരേന്ദ്രന്റെ മകൻ തൃപ്പൂണിത്തറ കോട്ടപ്പുറം സാകേതത്തിൽ സുരേഘ് സുരേന്ദ്രൻ (24), തൃപ്പൂണിത്തുറ സൗത്ത് ദേശത്ത് ദേവ
ആലുവ: പോസ്റ്റൽ സ്റ്റാമ്പിന്റെ നാലിലൊന്ന് വലിപ്പത്തിൽ നാക്കിനടിയിൽ പതിപ്പിക്കുന്ന സ്റ്റിക്കർ മാതൃകയിലുള്ള മയക്കുമരുന്നിന് സാധാരണ വില 2000 രൂപ. മോഹവില ചിലപ്പോൾ 5000 യിരം വരെ. സാമൂഹിക മാധ്യമങ്ങളിൽ പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കി നിലവിലെ ഉപഭോക്താക്കൾ പുതിയ' ഇര ' കളെ സൃഷ്ടിക്കുന്നു. ഒത്തുകൂടി കൂത്താടുന്നത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ. ബ്രോാ..വിളിയുമായി ഇഷ്ടം കൂടി വിദ്യാർത്ഥികളെ കളത്തിലിറക്കി വിപണ ശ്യംഘലയിൽ കണ്ണിക്കളാക്കുന്നതും പതിവ് ശൈലി.
മയക്ക് മരുന്ന് വ്യാപാരരംഗത്തെ പുത്തൻ വിപണന തന്ത്രങ്ങളെക്കുറിച്ച് ആലുവയിൽ എക്‌സൈസ് സംഘത്തിന്റെ പിടിയിലായ യുവാക്കളുടെ വെളിപ്പെടുത്തലുകൾ ഇങ്ങിനെ. കൊച്ചി കേന്ദ്രീകരിച്ച് ഉന്നതരുടെ തണലിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ കോടികൾ മറിയുന്ന ഇടപാടുകളെക്കുറിച്ച് എക്‌സൈസ് അധികൃതർക്ക് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം എം.സി. സുരേന്ദ്രന്റെ മകൻ തൃപ്പൂണിത്തറ കോട്ടപ്പുറം സാകേതത്തിൽ സുരേഘ് സുരേന്ദ്രൻ (24), തൃപ്പൂണിത്തുറ സൗത്ത് ദേശത്ത് ദേവതി വീട്ടിൽ ഗോവിന്ദ് വേണുഗോപാൽ (21), തൃപ്പൂണിത്തുറ മരട് ലക്ഷ്മിപ്രഭയിൽ വിഗ്നേഷ് (25) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജി ലക്ഷ്മണന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
രാഷ്ട്രീയ സമ്മർദ്ധം പ്രതീക്ഷിച്ചിരുന്നെങ്കിലും തങ്ങളുടെ നടപടികൾക്കെതിരെ സി പി എം നേതാവിന്റെ ഭാഗത്തുനിന്നും യാതൊരിടപെടലും ഉണ്ടായില്ലെന്നാണ് എക്‌സൈസ് അധികൃതർ പങ്കുവയ്ക്കുന്ന വിവരം. വർഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘം ആദ്യമായാണ് പിടിയിലായത്. വിഗ്‌നേശിന്റെ മാതാപിതാക്കൾ ഗൾഫിലാണ്. ഇയാളുടെ വീട്ടിൽ ലഹരിമരുന്ന് ഉപഭോക്താക്കൾ ഒത്തുകൂടിയിരുന്നതായും എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് രണ്ട് പേരും ഭേദപ്പെട്ട സാമ്പത്തിക പശ്ചാത്തലത്തിൽ ജീവിച്ച് വരുന്നവരാണ്.
കൊച്ചി, വാഗമൺ, സൂര്യനെല്ലി എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വിൽപ്പന. രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജി ലക്ഷ്മണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സുരേഘിന്റെ പക്കൽ നിന്നും 140 മില്ലിഗ്രാം എൽ.എസ് ഡി. സ്റ്റാമ്പ് കണ്ടെടുത്തു.
തൃപ്പൂണിത്തുറ വടക്കേകോട്ട വാതിലിനു സമീപം പെട്രോൾ പമ്പിനടുത്ത് ഇടപാടുകാരെ കാത്തുനിൽക്കുമ്പോഴാണ് സുരേഘ് പിടിയിലായത്. രഹസ്യവിവരത്തെത്തുടർ ന്നാണ് ഇയാളെ പിടികൂടിയത്. പിന്നീട് ഇരുമ്പനം ജങ്ഷനിൽ ട്രാഫിക് സിഗ്നലിന്റെ വടക്കുഭാഗത്തുനിന്ന് ഗോവിന്ദ് വേണുഗോപാലിനെ പിടികൂടി. ഇയാളിൽനിന്ന് 2.74 ഗ്രാം, എം.ഡി.എം.എ. എന്ന സിന്തറ്റിക് മയക്കുമരുന്നും പിടിച്ചെടുത്തു.
മരട് ഭാഗത്തുനിന്നാണു വിഗ്നേഷിനെ 130 മില്ലിഗ്രാം മയക്കുമരുന്നു സ്റ്റാമ്പുകളും 15 ഗ്രാം ഗഞ്ചാവുമായി പിടികൂടിയത്. എം.ഡി.എം.എ. മയക്കുമരുന്ന് അര ഗ്രാം കൈവശം വച്ചാൽപോലും കോടതി ജാമ്യംനൽകാത്ത കുറ്റമാണ്. ഒരു ഗ്രാമിന് 13,000 രൂപ വിലവരും.
എൽ.എസ് .ഡി. 20 മില്ലിയിൽ കൂടുതൽ പിടിച്ചാലും ജാമ്യം ലഭിക്കില്ല. 22 മില്ലി ഉപയോഗിച്ചാണ് സ്റ്റാമ്പ് ഉണ്ടാക്കുന്നത്.
കൊച്ചിയിലെ നിശാപാർട്ടികൾക്കും മൂവരും മയക്കുമരുന്നുകൾ എത്തിച്ചു നൽകാറുണ്ട്. ബംഗളുരു, ഗോവ എന്നിവിടങ്ങളിൽനിന്നാണ് വൻതോതിൽ എൽ.എസ്.ഡിയും എം.ഡി.എം.എയും കഞ്ചാവും ഇവർ വാങ്ങുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി സി ഐ സജി ലക്ഷമണൻ അറിയിച്ചു.
വാങ്ങുന്ന വിലയേക്കാൾ ഇരട്ടിയിലധികം വില വർധിപ്പിച്ചായിരുന്നു ഇവരുടെ വിൽപ്പന.അടുത്തകാലത്തായി ഫേസ്‌ബുക്ക് കൂട്ടായ്മ രീപീകരിച്ച് വ്യപാരം വിപുലപ്പെടുത്താനും ഇവർ ശ്രമം നടത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ സംഘത്തിലെ മറ്റു പല പ്രമുഖരും നിരീക്ഷണത്തിലാണെന്നും ഇവരെ പികൂടുന്നതോടെ കൊച്ചി കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്ന് മാഫിയയെക്കുറിച്ച് സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നതെന്നും ്അധികൃതർ വ്യക്തമാക്കി.