മാനിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന നടക്കുന്നതായി റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ ഏത് തരത്തിലുള്ള നിയന്ത്രണമാണ് ഏർപ്പെടുത്തുക എന്ന് ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. എ്ന്നാൽ നിശ്ചിത വരുമാനമുള്ള വിദേശികൾക്ക് മാത്രമെ ഡ്രൈവിങ് ലൈസൻസിന് അപേക്ഷ നൽകാവൂ എന്ന തരത്തിൽ നിയമഭേദഗതി വരുത്താനാണ് ആലോചനയെന്നാണ് സൂചന.

കൂടാതെ ഒമാൻ ലൈസൻസിന് അപേക്ഷിക്കുമ്പോൾ ഇന്ത്യൻ ലൈസൻസ് അറ്റസ്റ്റ് ചെയ്ത് നൽകിയാൽ ഡ്രമ്മും സ്ലോപ്പും ഒഴിവാക്കി നൽകിയിരുന്ന രീതിക്ക് മാറ്റം വരുത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചിട്ടുണ്ട്.

ആദ്യമായി അപേക്ഷിക്കുന്നവരുടെ നടപടിക്രമങ്ങൾ നാട്ടിൽ ലൈസൻസ് ഉള്ളവർക്കും ബാധകമാണെന്ന് ടൈംസ് ഓഫ് ഒമാൻ പത്രമാണ് റിപ്പോർട്ട് ചെയ്തത്. ചില രാഷ്ട്രങ്ങളിലെ ലൈസൻസുകൾ വ്യാജമാണെന്ന് കണ്ടത്തെിയതിനെ തുടർന്നാണ് നടപടി. വിശദമായ പഠനം നടത്തിയശേഷമാണ് നിബന്ധനകൾ കർക്കശമാക്കുന്നതു സംബന്ധിച്ച് തീരുമാനം എടുത്തതെന്ന് റിപ്പോർട്ട് പറയുന്നു.

ഒമാൻ ധാരണാപത്രം ഒപ്പിട്ടിട്ടുള്ള രാഷ്ട്രങ്ങളിലെ ലൈസൻസുകൾ ഇതിൽനിന്ന് ഒഴിവാണ്. ഇവർക്ക് നേരത്തേയുണ്ടായിരുന്നതുപോലെ റോഡ് ടെസ്റ്റ് മാത്രം മതിയാകും. 2010 മുതൽ നിലവിലുണ്ടായിരുന്ന സൗകര്യമാണ് ഇല്ലാതായത്. കണ്ണ് പരിശോധന, സിഗ്‌നൽ പരിശോധന, ഡ്രം സ്ലോപ്, റോഡ് ടെസ്റ്റ് എന്നീ ക്രമത്തിൽ പാസായശേഷമേ ഇന്ത്യക്കാർക്ക് ലൈസൻസ് ലഭിക്കുകയുള്ളൂ. കുറച്ചു വർഷങ്ങൾക്കുമുമ്പ് വരെ ലൈസൻസിന് അപേക്ഷിക്കാൻ സ്‌പോൺസറുടെ കത്ത് വേണമായിരുന്നു. ഈ നിയമത്തിൽ ഏതാനും വർഷം മുമ്പാണ് മാറ്റം വരുത്തിയത്.

ലൈസൻസിന്റെ കാലാവധി വിസ കാലാവധിയുമായി ബന്ധിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. കുടുംബ വിസയിൽ ഉള്ളവർക്ക് മാത്രം ലൈസൻസ് നൽകിയാൽ മതി എന്നും നിർദ്ദേശം ഉയർന്നിട്ടുണ്ട്.രാജ്യത്തെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ ആലോചിക്കുന്നത്.എന്നാൽ ഇതെല്ലം പ്രാഥമിക ചർച്ചകൾ മാത്രമാണെന്നും സർക്കാർ ഇക്കാര്യത്തിൽ നയപരമായ തീരുമാനം എടുത്തിട്ടില്ല എന്നുമാണ് മാനവ ശേഷി മന്ത്രാലയ അധികൃതർ നൽകുന്ന വിവരം.

 മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ