- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ചു വാഹനം ഓടിച്ചു അപകടം ഉണ്ടാക്കി ആൾ മരിച്ചാൽ ജാമ്യം ഇല്ലാത്ത അകത്തിടും; രണ്ട് വർഷം തടവ് എന്നത് ഏഴു വർഷമായി ഉയർത്തും; വാഹനം വാങ്ങുമ്പോഴേ ലൈഫ് ടൈം തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കം: മോട്ടോർ വാഹന നിയമത്തിൽ വീണ്ടും സമഗ്രമായ പൊളിച്ചെഴുത്തുമായി കേന്ദ്രം
ന്യൂഡൽഹി: മദ്യപിച്ച വാഹനമോടിച്ച് അപകടമുണ്ടാക്കുന്നത് ഇന്ത്യയിൽ പതിവു പല്ലവിയാണ്. മദ്യലഹരിയിൽ വാഹനം ഓടിച്ച് കാൽനട യാത്രക്കാരെ അടക്കം കൊലപ്പെടുത്തിയ അനവധി സംഭവങ്ങളുണ്ട്. വിദേശ രാജ്യങ്ങളിൽ ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമ്പോൾ ഇന്ത്യയിൽ നിയമം നോക്കുകുത്തിയാകുന്ന അവസ്ഥയാണുള്ളത്. ആ അവസ്ഥക്ക് അറുതി വരുത്താനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിട്ട് കാലം കുറച്ചായി. എന്നാൽ വേണ്ട വിധത്തും ഇതും ഫലവത്താകാത്ത അവസ്ഥയിലാണ്. ഇതിനിടെ മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി മറ്റൊരാളുടെ ജീവൻ ഹനിക്കുന്ന സാഹചര്യമുണ്ടായാൽ ശിക്ഷയും മറ്റു നടപടികളും കർശനമാക്കാൻ പുതിയ മോട്ടോർ വാഹന നിയമം പരിഷ്‌ക്കരിക്കാനാണ് ഒരുങ്ങുന്നത്. മദ്യപിച്ച് വാഹനാപകടമുണ്ടാക്കി ആൾ മരിച്ചാൽ ജാമ്യമില്ലാതെ അകത്തിടാനാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. രണ്ട് വർഷം തടവു എന്നത് ഏഴ് വർഷമാക്കി ഉയർത്താനും പുതിയ നിയമത്തിൽ ആലോചനയുണ്ട്. ഇത് കൂടാതെ വാഹനം വാങ്ങുമ്പൾ തന്നെ ലൈഫ് ടൈം തേഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കാനുമാണ് പു
ന്യൂഡൽഹി: മദ്യപിച്ച വാഹനമോടിച്ച് അപകടമുണ്ടാക്കുന്നത് ഇന്ത്യയിൽ പതിവു പല്ലവിയാണ്. മദ്യലഹരിയിൽ വാഹനം ഓടിച്ച് കാൽനട യാത്രക്കാരെ അടക്കം കൊലപ്പെടുത്തിയ അനവധി സംഭവങ്ങളുണ്ട്. വിദേശ രാജ്യങ്ങളിൽ ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമ്പോൾ ഇന്ത്യയിൽ നിയമം നോക്കുകുത്തിയാകുന്ന അവസ്ഥയാണുള്ളത്. ആ അവസ്ഥക്ക് അറുതി വരുത്താനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിട്ട് കാലം കുറച്ചായി. എന്നാൽ വേണ്ട വിധത്തും ഇതും ഫലവത്താകാത്ത അവസ്ഥയിലാണ്. ഇതിനിടെ മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി മറ്റൊരാളുടെ ജീവൻ ഹനിക്കുന്ന സാഹചര്യമുണ്ടായാൽ ശിക്ഷയും മറ്റു നടപടികളും കർശനമാക്കാൻ പുതിയ മോട്ടോർ വാഹന നിയമം പരിഷ്‌ക്കരിക്കാനാണ് ഒരുങ്ങുന്നത്.
മദ്യപിച്ച് വാഹനാപകടമുണ്ടാക്കി ആൾ മരിച്ചാൽ ജാമ്യമില്ലാതെ അകത്തിടാനാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. രണ്ട് വർഷം തടവു എന്നത് ഏഴ് വർഷമാക്കി ഉയർത്താനും പുതിയ നിയമത്തിൽ ആലോചനയുണ്ട്. ഇത് കൂടാതെ വാഹനം വാങ്ങുമ്പൾ തന്നെ ലൈഫ് ടൈം തേഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാക്കാനുമാണ് പുതിയ മോട്ടോർ വാഹന നിയമത്തിലെ കരടു ശുപാർശയിൽ പറയുന്നത്. മദ്യപിച്ചു വാഹനാപകടം ഉണ്ടാക്കുന്നവർക്ക് നിലവിലെ നിയമം അനുസരിച്ച് രണ്ട് വർഷം തടവാണ് ലഭിക്കുക. ഈ ശിക്ഷ ഉയർത്താനാണ് നീക്കം.
ഇതിന് മുമ്പ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന വ്യക്തിക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുക്കാറ്. ഈ അവസ്ഥയ്ക്ക് ഇനി മാറ്റം വന്നേക്കും. ഇക്കാര്യത്തിൽ വിദേശ രാജ്യങ്ങളെ മാതൃകയാക്കാനാണ് സർക്കാർ നീക്കം. ട്രാഫിക് നിയമം ലംഘിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും വിധം മോട്ടോർവാഹന നിയമ പരിഷ്‌ക്കരിക്കും. 500 കിലോമീറ്ററിൽ കൂടുതൽ ദൂരം യാത്രചെയ്യേണ്ട വൻകിട ട്രക്കുകളിൽ രണ്ട് ഡ്രൈവർമാർ വേണമെന്നും കരടുബിൽ അനുശാസിക്കുന്നു. തേഡ് പാർട്ടി ഇൻഷുറൻസ് അടക്കം നടപ്പിലാക്കുന്ന കാര്യത്തിൽ വിദേശ രാജ്യങ്ങളെയാണ് സർക്കാർ മാതൃകയാക്കുന്നത്.
നേരത്തെ മദ്യപിച്ച് വാഹനമോടിക്കൽ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സിഗ്നൽ ലംഘനം, അതിവേഗം, ചരക്കുവാഹനങ്ങളിൽ യാത്രക്കാരെ കയറ്റൽ തുടങ്ങിയ സാഹചര്യങ്ങളിൽ പിഴയീടാക്കിവിടാതെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന വിധത്തിലേക്ക് നിയമം പരിഷ്‌ക്കരിക്കാൻ ഒരുങ്ങുന്നുണ്ട്. അപകടങ്ങൾ സംഭവിച്ചാൽ പൊലീസ് പ്രതിചേർക്കുന്നയാളുടെ ലൈസൻസും സസ്പെൻഡ് ചെയ്യപ്പെടും. ലൈസൻസുമായി ബന്ധപ്പെട്ട ഗതാഗത നിയമലംഘനങ്ങൾ കൈകാര്യം ചെയ്യാൻ ആർ.ടി.ഒ., സബ് ആർ.ടി.ഒ. ഓഫീസുകളിൽ പ്രത്യേക സെൽ രൂപവത്കരിക്കാനും മോട്ടോർ വാഹനവകുപ്പിന്റെ നിർദേശമുണ്ട്. ക്ലാർക്ക്, സൂപ്പർവൈസറി ഉദ്യോഗസ്ഥൻ, മോട്ടോർ വാഹന ഇൻസ്പെക്ടർ തുടങ്ങിയവരാണ് സെല്ലിൽ ഉണ്ടാവുക. ലംഘനങ്ങൾ നേരിട്ട് പിടിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നോട്ടീസ് കുറ്റാരോപിതനും പ്രത്യേക സെല്ലിനും നൽകും.
അഞ്ചുതവണയിൽ കൂടുതൽ പിടിക്കപ്പെട്ടാൽ ലൈസൻസ് റദ്ദാക്കും. ക്യാമറവഴി ലംഘനം പിടിക്കപ്പെട്ട് നൽകുന്ന നോട്ടീസിന് മറുപടി ലഭിച്ചില്ലെങ്കിൽ ഉടമയ്ക്കെതിരെ പ്രോസിക്യൂഷൻ നടപടിയെടുക്കും. ഉദ്യോഗസ്ഥർ ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നോട്ടീസ് നൽകുമ്പോൾ വിലക്കുകയോ നിരസിക്കുകയോ ചെയ്താൽ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.യ്ക്ക് വാഹനം കണ്ടുകെട്ടുന്നതിന് നടപടിയെടുക്കാം. ചരക്കുവാഹനമാണെങ്കിൽ പെർമിറ്റ് ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കും.