മുംബൈ: ഐപിഎൽ കരിയറിന്റെ തുടക്കത്തിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു യുസ്‌വേന്ദ്ര ചെഹൽ. മുംബൈക്ക് വേണ്ടി കളിച്ചപ്പോഴുണ്ടായിരുന്ന ഒരു ദുരനുഭവം പങ്കുവെക്കുകയാണ് ചെഹൽ. രാജസ്ഥാൻ റോയൽസ് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പുറത്തുവിട്ട വീഡിയോയിലാണ് ചെഹൽ സംസാരിക്കുന്നത്. സീനിയർ സ്പിന്നർ ആർ അശ്വിൻ, മലയാളി താരം കരുൺ നായർ എന്നിവരും ചാഹലിനൊപ്പം ഇരിക്കുന്നുണ്ട്.


മുംബൈ ഇന്ത്യൻസ് ടീമിൽ കളിച്ചിരുന്ന കാലത്ത് ഏറെ ഭയപ്പെടുത്തിയ ഒരു സംഭവത്തെക്കുറിച്ചാണ് രാജസ്ഥാൻ റോയൽസ് താരം യുസ്‌വേന്ദ്ര ചെഹൽ തുറന്നുപറയുന്നത്. അധികമാർക്കും അറിയാത്ത സംഭവമെന്നു പറഞ്ഞുകൊണ്ടാണ് ചെഹൽ വർഷങ്ങൾക്കു മുൻപുള്ള തന്റെ അനുഭവം രാജസ്ഥാൻ റോയൽസ് സഹതാരങ്ങളുമായുള്ള ചർച്ചയിൽ വെളിപ്പെടുത്തിയത്. 2013ൽ മുംബൈ ഇന്ത്യൻസ് താരമായിരിക്കെ മദ്യപിച്ചെത്തിയ സഹതാരത്തിന്റെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണു താൻ രക്ഷപെട്ടതെന്ന് ചെഹൽ പറഞ്ഞു.

ഒട്ടും സുഖകരമായ അനുഭവങ്ങളല്ല മുംബൈ ക്യാംപിൽ ചാഹലിനുണ്ടായത്. അദ്ദേഹം വിവരിക്കുന്നതിങ്ങനെ... ''ഞാൻ പറയാൻ പോകുന്ന കാര്യം കുറച്ച് പേർക്കൊക്കെ അറിയാമെന്ന് തോന്നുന്നു. എന്നാൽ ഞാനത് ആരോടും സംസാരിച്ചിട്ടില്ല. 2013ലാണ് സംഭവം. അന്ന് ഞാൻ മുംബൈ ഇന്ത്യൻസിനാണ് കളിക്കുന്നത്. ഞങ്ങൾക്ക് അന്ന് ബംഗളൂരുവിൽ മത്സരമുണ്ടായിരുന്നു. മാച്ചിന് ശേഷം ഒരു ഒത്തുകൂടലും നടത്താറുണ്ട്. അന്നത്തെ ദിവസം ഒരു മുംബൈ താരം ഒരുപാട് മദ്യപിച്ചിരുന്നു. അയാളുടെ പേര് ഞാൻ പറയുന്നത് ശരിയല്ല. അയാൾ കുറെ നേരമായി എന്നെ നോക്കികൊണ്ടിരിക്കുകയാണ്. വൈകാതെ എന്നെ അടുത്തേക്ക് വിളിച്ചു. ബാൽക്കണിയിൽ നിന്ന് എന്നെ എടുത്തുയർത്തിയ അയാൾ പുറത്തേക്കിടുന്നത് പോലെ കാണിച്ചു.''

 

''പേടിയോടെ ഞാനയാളുടെ കഴുത്തിന് ചുറ്റും മുറുകെ പിടിച്ചു. എന്റെ പിടുത്തം നഷ്ടമായാൽ ഞാൻ അടുത്ത നിലയിൽ വന്നു പതിക്കും. അപ്പോഴേക്കും കുറച്ചപ്പുറത്തുണ്ടായിരുന്ന സഹതാരങ്ങൾ ഓടിയടുത്തു. കാര്യങ്ങൾ നിയന്ത്രണത്തിലാക്കി. എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നിയിരുന്നു. അവരെനിക്ക് വെള്ളം തന്നു. ഞാൻ തലനാരിഴയ്ക്ക് വലിയ അപകടത്തിൽ നിന്നും രക്ഷപ്പെട്ടുവെന്ന് എനിക്ക് തോന്നിയ സംഭവമായിരുന്നുവത്. അവിടെ ഒരു ചെറിയ പിഴവ് സംഭവിച്ചിരുന്നെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമായിരുന്നു.'' ചാഹൽ വിവരിച്ചു.
.
പെട്ടെന്നു മറ്റുള്ളവർ വന്ന് സാഹചര്യം നിയന്ത്രിച്ചു. ഞാൻ തളർന്നു പോയി. തുടർന്ന് അവർ കുടിക്കാൻ വെള്ളം തന്നു. അപ്പോൾ അവിടെ ചെറിയ രീതിയിലെങ്കിലും പിഴവു വന്നിരുന്നെങ്കിൽ ഞാൻ താഴെ വീഴുമായിരുന്നു. ആ കളിക്കാരന്റെ പേര് ഞാൻ പറയുന്നില്ല' ചെഹൽ വ്യക്തമാക്കി. രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങളായ ആർ. അശ്വിൻ, കരുൺ നായർ എന്നിവരോടാണ് ചെഹൽ ഇക്കാര്യം വ്യക്തമാക്കിയത്.

2013 സീസണിൽ മാത്രമാണ് ചെഹൽ മുംബൈ ഇന്ത്യൻസിൽ കളിച്ചത്. അതിനു ശേഷമായിരുന്നു റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിലേക്കുള്ള കൂടുമാറ്റം. 2013 സീസണിൽ മുംബൈയ്ക്കായി ഒരു മത്സരം മാത്രമാണു താരം കളിച്ചത്, പക്ഷേ വിക്കറ്റൊന്നും കിട്ടിയില്ല. എട്ട് സീസണുകൾ ബാംഗ്ലൂരിൽ കളിച്ചു. 139 വിക്കറ്റുകളാണ് ആർസിബിക്കു വേണ്ടി ചെഹൽ നേടിയത്. ഈ സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി മൂന്നു മത്സരങ്ങളിൽനിന്ന് ഏഴു വിക്കറ്റുകൾ സ്വന്തമാക്കി.