- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി മറൈൻഡ്രൈവിൽ മദ്യപനായ യുവാവിന്റെ വിളയാട്ടം; എയ്ഡ് പോസ്റ്റ് അടിച്ചു തകർത്ത യുവാവ് പൊലീസുകാരനെയും അക്രമിച്ചു; അക്രമത്തിൽ പരിക്കേറ്റ യുവാവിനെയും കൊണ്ട് മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് അപകടത്തിലും പെട്ടു; കൊച്ചി മറൈൻ ഡ്രൈവ് മുതൽ കോട്ടയം മെഡിക്കൽ കോളേജ് വരെ പൊലീസിന് കിട്ടിയ 'പണികൾ'
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ പ്രവർത്തനം ആരംഭിച്ചതോടെ പൊലീസ് നല്ല രാശിയാണ്. പൊലീസുകാർക്കിടയിൽ തന്നെ സംസാരവിഷയമാകുന്ന ഒരു കാര്യം കൂടിയാണ് ഇ പ്രസ്താവന. ഇന്ന് കൊച്ചി മറൈൻഡ്രൈവിൽ അരങ്ങേറിയ സംഭവ വികാസങ്ങൾ ഇ പ്രസ്താവനെയ ഒന്നുകൂടി ഉറപ്പിക്കും.ഇന്ന് രാവിലെ മറൈൻ ഡ്രൈവിലെ എയ്ഡ് പോസ്റ്റിന് സമീപത്ത് നിന്നാണ് സംഭവ പരമ്പരകളുടെ തുടക്കം.
എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു പൊലീസുകാരനെ സമീപത്തുണ്ടായിരുന്നു ഒരു മദ്യപൻ പ്രകോപനങ്ങൾ ഒന്നും ഇല്ലാതെ അക്രമിക്കുകയായിരുന്നു.അപ്രതീക്ഷിത അക്രമണത്തിൽ പകച്ചുപോയ പൊലീസുകാരൻ രക്ഷപ്പെടുന്നതിനായി സമീപത്തെ എയ്ഡ്പോസ്റ്റിലേക്ക് ഓടിക്കയറി.എന്നാൽ പിന്മാറാൻ മനസ്സുകാണിക്കാതെ മദ്യപാനിയായ യുവാവും പൊലീസിനെ പിന്തുടർന്ന് വീണ്ടും മർദ്ദിക്കുകയും എയ്ഡ് പോസ്റ്റ് അടിച്ചു തകർക്കുകയും ചെയ്തു. സംഭവമറിഞ്ഞ് കൂടുതൽ പൊലീസുകാരെത്തി ഇയാളെ പിടികൂടികയും അക്രമത്തിൽ പരിക്കേറ്റ പൊലീസുകാരനെയും പ്രതിയെയും സ്കാനിങ്ങിനായി ജനറലാശുപത്രിയിലെത്തിച്ചു.
എന്നാൽ ജനറൽ ആശുപത്രിയിൽ സ്കാനിങ്ങ് ഇല്ലാത്തതിനാൽ പ്രതിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.പ്രതി മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാൽ നാലോളം പൊലീസുകാർ ചേർന്നാണ് പ്രതിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.ഒപ്പം ആശുപത്രിയിലെ ഒരു ജീവനക്കാരും മറ്റൊരു രോഗിയുമുൾപ്പടെയാണ് സംഘം ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് പോയത്.പോകുന്ന വഴിയിൽ ചൂരക്കാട് ഭാഗത്ത് വച്ച് ആംബുലൻസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും നാലുപൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് വെറെ പൊലീസുകാരും ആംബുലൻസും എത്തിയാണ് പ്രതിയെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്.എന്നാൽ പൊലീസ് സംഘത്തിനുള്ള പണി ഇവിടെക്കൊണ്ടും തീർന്നില്ല.ആംബൂലൻസിന്റെ ഒപ്പം എസ് ഐയും സംഘവും സഞ്ചരിച്ചിരുന്നു വാഹനം ആശുപത്രി കോമ്പൗണ്ടിൽ വച്ച് മറ്റൊരു മദ്യപൻ അടിച്ചുതകർത്തു.ഇതിൽ അപകടത്തിൽ പരിക്കേറ്റ ഒരു പൊലീസുദ്യോഗസ്ഥന് ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ്. മറ്റു മൂന്നുപേരുടെ പരിക്ക് ഗുരുതരതമല്ല.
മറുനാടന് മലയാളി ബ്യൂറോ