- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൈലറ്റുമാരുടെ മദ്യപാനം മൂലം യാത്രക്കാരുടെ സുരക്ഷ അപകടത്തിൽ; വിമാനക്കമ്പനികൾക്ക് ലക്ഷങ്ങൾ നഷ്ടവും; ഡോക്ടർമാരെ വച്ചു പൈലറ്റുമാർക്കു പരിശോധന
നെടുമ്പാശേരി: പൈലറ്റുമാരുടെ അമിതമായ മദ്യപാനം മൂലം വിമാനക്കമ്പനികൾക്ക് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിക്കുന്നു. മദ്യപിച്ച് വിമാനം പറത്തുന്നവർക്കെതിരെ ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷൻ കർശന നടപടികൾ സ്വീകരിച്ചുതുടങ്ങിയതിനെ തുടർന്നാണിത്. ഇപ്പോൾ വിമാനം പറത്തിവരുന്ന പൈലറ്റിനേയും വിമാനം പറത്താനെത്തുന്ന പൈലറ്റിനേയും മദ്യപിച്ചിട്ടുണ
നെടുമ്പാശേരി: പൈലറ്റുമാരുടെ അമിതമായ മദ്യപാനം മൂലം വിമാനക്കമ്പനികൾക്ക് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിക്കുന്നു. മദ്യപിച്ച് വിമാനം പറത്തുന്നവർക്കെതിരെ ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷൻ കർശന നടപടികൾ സ്വീകരിച്ചുതുടങ്ങിയതിനെ തുടർന്നാണിത്.
ഇപ്പോൾ വിമാനം പറത്തിവരുന്ന പൈലറ്റിനേയും വിമാനം പറത്താനെത്തുന്ന പൈലറ്റിനേയും മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം മാത്രമേ വിമാനത്തിനകത്തേക്ക് കടത്താവൂവെന്ന കർക്കശ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനായി എല്ലാ വിമാനക്കമ്പനികളും ഡോക്ടർമാരുടെ സേവനമുറപ്പാക്കിയിട്ടുണ്ട്. ഡോക്ടർമാർ പരിശോധന നടത്തിയ വിവരം രജിസ്റ്ററിൽ സൂക്ഷിക്കണം. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുൾപ്പെടെ ഈ രജിസ്റ്റർ ഇടയ്ക്കിടെ പരിശോധിക്കുകയും ചെയ്യും. പരിശോധനയിൽ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ ലൈസൻസ് നിശ്ചിത മാസത്തേക്ക് സസ്‌പെൻഡ് ചെയ്യും. മാത്രമല്ല വിമാനക്കമ്പനിയും വൻതുക പിഴയടയ്ക്കണം.
ഇതേ തുടർന്ന് മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടുന്നവരോട് വിമാനത്താവളത്തിലേക്ക് വരേണ്ടതില്ലെന്നാണ് വിമാനക്കമ്പനികൾ പറയുന്നത്. ഇവർ താമസിക്കുന്ന ഹോട്ടലിൽ മദ്യം നൽകരുതെന്ന് നിർദ്ദേശിക്കുകയും ചെയ്യും. എന്നാൽ ചില വിരുതന്മാർ മദ്യം വാങ്ങി കഴിക്കും. കഴിഞ്ഞ ദിവസം ഒരു വിമാനകമ്പനിയുടെ പൈലറ്റ് രാവിലെ കഴിച്ച മദ്യം സമയമായിട്ടും ലഹരി കെട്ടടങ്ങിയില്ല. ഇതു മൂലം ഈ വിമാനമെത്താതിരുന്നതിനെ തുടർന്ന് യാത്രക്കാർക്ക് ആഹാരമുൾപ്പെടെ നൽകിയതിന് വൻ തുക ചെലവായി.
പൈലറ്റുമാരുടെ ക്ഷാമം നിലവിലുണ്ട്. അതുകൊണ്ടു തന്നെ വിമാനക്കമ്പനികൾക്ക് പൈലറ്റുമാരെ കൂടുതലായി പിണക്കുവാനും കഴിയുകയില്ല. പൈലറ്റും സഹപൈലറ്റുമുണ്ടെങ്കിൽ മാത്രമേ വിമാനം പറത്തുവാൻ കഴിയുകയുള്ളൂ. സഹപൈലറ്റിനും മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തും. വിമാനത്തിൽ മദ്യം വിളമ്പുമെങ്കിലും പൈലറ്റുമാർക്ക് പുതിയ സാഹചര്യത്തിൽ കഴിക്കാൻ പറ്റാറില്ല.