കോഴിക്കോട് : അർധരാത്രി മദ്യലഹരിയിൽ റോഡിൽ ബഹളംവെച്ച മൂന്ന് പെൺകുട്ടികൾ അടക്കം വിദ്യാർത്ഥികൾ പിടിയിലായി. കോഴിക്കോട് നഗരത്തിലെ പ്രമുഖ ഗവ. പ്രൊഫഷണൽ കോളേജിലെ അഞ്ച് വിദ്യാർത്ഥികളാണ് ഞായറാഴ്ച രാത്രി 12.30-ന് പുതിയറ - പാളയം ജങ്ഷന് സമീപമുള്ള റോഡിൽ ബഹളം വെച്ചത്.

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഇവർ തമ്മിൽ സംഘർഷത്തിലേക്ക് നീങ്ങിയപ്പോഴാണ് പൊലീസ് സ്ഥലത്ത് എത്തിയത്. മൂന്ന് പെൺകുട്ടികളു രണ്ട് ആൺകുട്ടികളുമായിരുന്നു സംഘത്തിൽ. ഇവരെ കസബ പൊലീസ് എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്.

മൂന്ന് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമടങ്ങിയ സംഘം സ്റ്റേഷനിൽ വെച്ച് പൊലീസിന് നേരെ ചീത്തവിളിക്കുകയും കസ്റ്റഡിയിൽ നിന്നും വിടാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, ബന്ധുക്കളെത്തിയതിന് ശേഷമേ വിടുകയുള്ളൂവെന്ന നിലപാടിലിയാിരുന്നു പൊലീസ്. തുടർന്ന് ബീച്ച് ആശുപത്രിയിൽ എത്തിച്ചു പരിശോധനക്ക് വിധേയരാക്കി. പെൺകുട്ടുകളെ വനിതാ പൊലീസ് സ്‌റ്റേഷനിലേക്കും മാറ്റി. പിന്നീട് ബന്ധുക്കളെത്തിയ ശേഷമാണ് പൊലീസ് ഇവരെ വിട്ടയച്ചത്.