- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുന്നാക്ക രാഷ്ട്രീയം പറയാൻ മല്ലേലി ശ്രീധരൻ നായരും കോന്നി ഗോപകുമാറും ചേർന്നുണ്ടാക്കിയ പാർട്ടി; തെരഞ്ഞെടുപ്പ് വാർത്തകളിൽ നിറഞ്ഞത് നടി പ്രിയങ്കയും ഗുരുവായൂരിലെ ദിലീപ് നായരും; ഷിജു വർഗീസിനെ സ്ഥാനാർത്ഥിയാക്കിയതോടെ ശരിക്കും പെട്ടു; പെട്രോൾ ബോംബാക്രമണ നാടകത്തിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയിലെ ഒൻപതുപേരെ ചോദ്യംചെയ്തു
കൊല്ലം: മുന്നാക്ക രാഷ്ട്രീയം പറയാൻ കേരളത്തിൽ ഒരു പാർട്ടി കൂടി എന്നു പറഞ്ഞു കൊണ്ടാണ് 'ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി'യുടെ തുടക്കം. മുന്നാക്ക സമുദായങ്ങളിലെ, ദാരിദ്ര്യരേഖയ്ക്കു താഴെ വരുന്നവർക്ക് പ്രത്യേക വിദ്യാഭ്യാസ-സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന പ്രധാന ആവശ്യവുമായി രൂപം നൽകിയ പാർട്ടിക്ക് പിന്നിൽ പ്രവർത്തിച്ചത് മല്ലേലി ശ്രീധരൻ നായരും കോന്നി ഗോപകുമാറുമായിരുന്നു.
മുന്നോക്കം സംവരണം അടക്കം പറഞ്ഞു കൊണ്ടാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ പാർട്ടിക്ക് എന്നാൽ, കാര്യങ്ങൾ ഇപ്പോൾ അത്രയ്ക്ക ്‌സുഖകരമല്ല. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിലെ നായകൻ ഇ.എം.സി.സി. പ്രസിഡന്റ് ഷിജു എം.വർഗീസിനെ കുണ്ടറയിൽ സ്ഥാനാർത്ഥി ആക്കിയതോടെ ശരിക്കും പെട്ടിരിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
കുണ്ടറ കുരീപ്പള്ളിയിൽ തിരഞ്ഞെടുപ്പുദിവസംഷിജു എം.വർഗീസിന്റെ കാറിനുനേരേ നടന്ന പെട്രോൾ ബോംബാക്രമണ സംഭവത്തിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയിൽനിന്നു നിയമസഭയിലേക്ക് മത്സരിച്ച വിവിധ സ്ഥാനാർത്ഥികളുൾപ്പെടെ ഒൻപതുപേരെ ചോദ്യംചെയ്തിരിക്കയാണ് പോലസ്. പെട്രോൾ ബോംബാക്രമണം നാടകമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷിജുവടക്കം രണ്ടുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി ജനറൽ സെക്രട്ടറി കോന്നി ഗോപകുമാർ, തൃക്കാക്കരയിൽ മത്സരിച്ച കൃഷ്ണപ്രസാദ്, ഗുരുവായൂരിലെ സ്ഥാനാർത്ഥിയായിരുന്ന ദിലീപ് നായർ, കൊട്ടാരക്കരയിൽ മത്സരിച്ച വേണുഗോപൻ, തിരുവല്ലയിൽ മത്സരിച്ച വിനോദ് കുമാർ, ഡോ. ബിനുകുമാർ, ഓഫീസ് സെക്രട്ടറി ശ്യാം തുടങ്ങിയവരെയാണ് ചാത്തന്നൂർ അസി. പൊലീസ് കമ്മിഷണർ വൈ.നിസാമുദീന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തത്. പാർട്ടിയിലെ ചില നേതാക്കന്മാർകൂടി ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ വിവാദനായകനായ, ഇ.എം.സി.സി. എന്ന അമേരിക്കൻ കമ്പനിയുടെ പ്രസിഡന്റ് ഷിജു എം.വർഗീസ് അമേരിക്കയിൽ 12 ഓളം കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് പ്രാഥമിക വിവരം. ഷിജു എം.വർഗീസിന്റെ ഇ മെയിൽ വിലാസത്തിൽനിന്നു ലഭിച്ച സന്ദേശങ്ങളിൽനിന്നാണ് വിവരങ്ങൾ അറിയാനായത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത ഉപകമ്പനികൾ ബന്ധുക്കളുടെ പേരിലാണ്. ഇവയിൽ ഒരു കമ്പനിയിൽപ്പോലും ഷിജു എം.വർഗീസ് ഡയറക്ടർ ബോർഡ് അംഗം പോലുമല്ലെന്ന് പൊലീസ് പറയുന്നു.
പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് ഇ.എം.സി.സി.യെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തായത്. ഷിജുവിന്റെ കംപ്യൂട്ടർ, മൊബൈൽ ഫോണുകൾ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിൽനിന്നുള്ള വിവരങ്ങൾ സൈബർസെൽ മുഖേന പരിശോധിച്ചുവരികയാണ്. ഷിജുവിന്റെ സാമ്പത്തിക സ്രോതസ്സുകൾ, ഇടപാടുകൾ എന്നിവസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ചാത്തന്നൂർ എ.സി.പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിങ്കളാഴ്ച ഷിജു വർഗീസിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തശേഷം ചൊവ്വാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നടി പ്രിയങ്ക അടക്കമുള്ളവർ 'ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി'യുടെ സ്ഥാനാർത്ഥിയായിരുന്നു. സംസ്ഥാനത്ത് രൂപംകൊണ്ടിട്ടിള്ള പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് മുന്നേറാനാണ് പാർട്ടി തീരുമാനിച്ചിരുന്നത്. കഴിഞ്ഞലോക്‌സഭാ തിരഞ്ഞെടുപ്പിൽ 17 ലക്ഷത്തോളം വോട്ടുകൾ സിപിഎമ്മിന് നഷ്ടമായതായാണ് അവരുടെ കണക്ക്. ഇതിൽനിന്ന് വ്യക്തമാകുന്നത് സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്ന നിർണായക വോട്ടുകൾ കേരളത്തിൽ ഉണ്ടെന്നാണ്. മുന്നാക്ക സമുദായങ്ങളിലെ ആ വോട്ടുകൾ ഏകീകരിക്കുന്നതിനുള്ള നീക്കമാണ് പുതിയ പാർട്ടി നടത്തുക. എന്നൊക്കെയായിരുന്നു അവകാശവാദങ്ങൾ. പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ രജിസ്ട്രേഷനും മറ്റും ലഭിച്ചു. 12 ജില്ലാ കമ്മിറ്റികളും രൂപവത്കരിച്ചെങ്കിലും ഇപ്പോൾ കേസിലേക്കും മറ്റും നടന്നതോടെ കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയിലാണ്.
മറുനാടന് മലയാളി ബ്യൂറോ