- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലെ ഷോപ്പിങ് മാളിന്റെ ഭിത്തി തകർത്ത് കാർ പാഞ്ഞ് വന്നു; ഷോപ്പിംഗിനെത്തിയവർ പരക്കം പാഞ്ഞു; ജെറമി ക്ലാർക്ക്സൻ നമ്പർ ഇറക്കി ദുബായിൽ
ദുബായിലെ പ്രമുഖ മാളിൽ ഷോപ്പിംഗിനെത്തിയവർ ഒരു പടുകൂറ്റൻ മിലിട്ടറി ടാങ്ക് തങ്ങൾക്ക് നേരെ കുതിച്ച് വരുന്നത് കണ്ട് ഞെട്ടിത്തരിക്കുകയും ജീവൻ രക്ഷിക്കാൻ വേണ്ടി പരക്കം പായുകയും ചെയ്തു. എന്നാൽ ഇത് യഥാർത്ഥത്തിലുള്ള അപകടമായിരുന്നില്ലെന്ന് അവർ പിന്നീടാണ് തിരിച്ചറിഞ്ഞത്. ടോപ്പ് ഗിയർ പരിപാടിയുടെ മുൻ അവതാരകനായ ജെറമി ക്ലാർക്ക്സന്റെ പുതിയ ഷോയുടെ ഭാഗമായുള്ള നമ്പറായിരുന്നു ഇത്. ജെയിംസ് മേയ, റിച്ചാർഡ് ഹാമണ്ട് എന്നിവർക്കൊപ്പം ക്ലാർക്ക്സൻ അവതരിപ്പിക്കുന്ന പുതിയ ടിവി പരമ്പരയായ ദി ഗ്രാൻഡ് ടൂറിന്റെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടുള്ള പ്രകടനമായിരുന്നു ഇത്. ആമസോൺ പ്രൈമിൽ പ്രക്ഷേപണം ചെയ്യുന്ന തങ്ങളുടെ ഷോയുടെ ഒരു എപ്പിസോഡായിരുന്നു അവർ ഇവിടെ ചിത്രീകരിച്ചിരുന്നത്. വലിയ ടാങ്ക് മാളിന്റെ ചുമരിനെ ഇടിച്ച് കുതിച്ച് വരുന്നത് അമേച്വർ ഫൂട്ടേജിൽ കാണാം. രണ്ട് ഷോപ്പർമാരെ തൊട്ടു തൊട്ടില്ലെന്ന മട്ടിലാണിത് ഇരച്ചെത്തിയിരുന്നത്. ഇതിനെ കുറിച്ച് മുൻകൂട്ടി അറിഞ്ഞ ചിലർ ഇത് പകർത്താൻ ക്യാമറാഫോണുകളുമായി തയ്യാറായി നിൽക്കുന്നത് കാണാമായിരുന്നു. ല
ദുബായിലെ പ്രമുഖ മാളിൽ ഷോപ്പിംഗിനെത്തിയവർ ഒരു പടുകൂറ്റൻ മിലിട്ടറി ടാങ്ക് തങ്ങൾക്ക് നേരെ കുതിച്ച് വരുന്നത് കണ്ട് ഞെട്ടിത്തരിക്കുകയും ജീവൻ രക്ഷിക്കാൻ വേണ്ടി പരക്കം പായുകയും ചെയ്തു. എന്നാൽ ഇത് യഥാർത്ഥത്തിലുള്ള അപകടമായിരുന്നില്ലെന്ന് അവർ പിന്നീടാണ് തിരിച്ചറിഞ്ഞത്. ടോപ്പ് ഗിയർ പരിപാടിയുടെ മുൻ അവതാരകനായ ജെറമി ക്ലാർക്ക്സന്റെ പുതിയ ഷോയുടെ ഭാഗമായുള്ള നമ്പറായിരുന്നു ഇത്. ജെയിംസ് മേയ, റിച്ചാർഡ് ഹാമണ്ട് എന്നിവർക്കൊപ്പം ക്ലാർക്ക്സൻ അവതരിപ്പിക്കുന്ന പുതിയ ടിവി പരമ്പരയായ ദി ഗ്രാൻഡ് ടൂറിന്റെ ചിത്രീകരണത്തിന്റെ ഭാഗമായിട്ടുള്ള പ്രകടനമായിരുന്നു ഇത്.
ആമസോൺ പ്രൈമിൽ പ്രക്ഷേപണം ചെയ്യുന്ന തങ്ങളുടെ ഷോയുടെ ഒരു എപ്പിസോഡായിരുന്നു അവർ ഇവിടെ ചിത്രീകരിച്ചിരുന്നത്. വലിയ ടാങ്ക് മാളിന്റെ ചുമരിനെ ഇടിച്ച് കുതിച്ച് വരുന്നത് അമേച്വർ ഫൂട്ടേജിൽ കാണാം. രണ്ട് ഷോപ്പർമാരെ തൊട്ടു തൊട്ടില്ലെന്ന മട്ടിലാണിത് ഇരച്ചെത്തിയിരുന്നത്. ഇതിനെ കുറിച്ച് മുൻകൂട്ടി അറിഞ്ഞ ചിലർ ഇത് പകർത്താൻ ക്യാമറാഫോണുകളുമായി തയ്യാറായി നിൽക്കുന്നത് കാണാമായിരുന്നു.
ലക്ഷ്വറി മാളിലേക്ക് ഇരച്ച് കയറുന്നതിന് മുമ്പ് ഈ ടാങ്ക് ഷെയിഖ് മുഹമ്മദ് ബിൻ റാഷിദ് ബൗലെവാർഡിലൂടെ ഡ്രൈവ് ചെയ്യുന്നത് ഫൂട്ടേജിൽ കാണാം. ഷോയുടെ ഭാഗമായിട്ടാണീ ടാങ്ക് ഇരച്ച് വരുന്നതെന്ന് ഷോപ്പിംഗിനെത്തിയവർക്ക് മനസിലായിരുന്നില്ല. തൽഫലമായിട്ടാണ് അവർ ജീവനും കൊണ്ടോടിയിരുന്നത്. ഈ ഷോയുടെ ഭാഗമായി ഇവർ ലോകമാകമാനം ടൂർചെയ്ത് ചിത്രീകരിച്ചിരുന്നു. ഇതിന്റെ അവസാനമെന്നോണമാണ് മൂവരും ദുബായിലെത്തിയത്. ഇതിന് മുമ്പ് ജോഹന്നാസ്ബർഗ്, കാലിഫോർണിയ, റോട്ടർഡാം, സ്റ്റുട്ട്ഗാർട്ട്, സ്‌കോട്ട്ലൻഡ്, നാഷ് വില്ലെ തുടങ്ങിയ നിരവധിയിടങ്ങളിൽ ഇതിന്റെ ചിത്രീകരണം നടന്നിരുന്നു.